Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Sasi Tharoor

ശശി തരൂർ ലക്ഷ്‌മണ രേഖ ലംഘിച്ചാൽ നടപടി: കെസി വേണുഗോപാൽ

ആലപ്പുഴ: ശശി തരൂർ എംപിക്കെതിരെ വിമ‍ർശനവുമായി ആലപ്പുഴ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ. ശശി തരൂ‍ർ ലക്ഷ്‌മണ രേഖ ലംഘിച്ചാൽ നടപടിയെടുക്കുമെന്നാണ് കെസി വേണുഗോപാൽ പ്രതികരിച്ചത്. പാർട്ടിയോട് ആലോചിക്കാതെ വിദേശയാത്രയ്ക്ക് പോകുകയും നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചില്ലെന്നുമുളള തരൂരിൻ്റെ നീക്കങ്ങളാവാം പ്രതികരണത്തിന് പിന്നിൽ. ഈ മാസത്തെ ക്ഷേമപെൻഷൻ ഇന്നലെ മുതൽ വിതരണം ചെയ്യുമെന്ന് പറഞ്ഞ സർക്കാർ അത് ഇതുവരെ വിതരണം ചെയ്തില്ലെന്നും കെ സി പ്രതികരിച്ചു.ക്ഷേമപെൻഷന് എല്ലാവർക്കും അവകാശം ഉണ്ടെന്നും കുടിശ്ശികയാക്കി വെക്കുന്ന പെൻഷൻ […]
Read more

നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാമർശത്തിൽ കോൺഗ്രസിന് അതൃപ്തി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടെപ്പിനിടെ ശശി തരൂർ എംപി നടത്തിയ പ്രതികരണത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി.നിലമ്പൂരിലെ യുഡിഎഫ് പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത് ചില വ്യക്തിപരമായ താല്പര്യങ്ങളുടെ പേരിലാണെന്ന് ഒരു വിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്. ശശി തരൂരിന്റെ വിമർശനങ്ങളെ അവഗണിക്കാനാണ് നേതാക്കളുടെ തീരുമാനം. താര പ്രചാരകരുടെ പട്ടികയിൽ ശശി തരൂരിന്റെ പേര് ഉൾപ്പെടുത്തിയിട്ടും എന്തുകൊണ്ടാണ് പരിപാടികളിൽ ക്ഷണിക്കാതിരുന്നതെന്നാണ് തരൂർ ക്യാമ്പിലെ മറു ചോദ്യം. ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണങ്ങളെ ശശി തരൂര്‍ തള്ളിയത് […]
Read more

മാധ്യമങ്ങളോട് പ്രതികരിക്കരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയ്ക്ക് വിലക്ക്

രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയ്ക്ക് വിലക്ക്. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് കെ പി സി സി നിർദ്ദേശം. ഇന്ന് വൈകീട്ട് അഞ്ചുമണി വരെ പരസ്യ പ്രതികരണം പാടില്ലെന്ന് നിർദ്ദേശം. ശശി തരൂരിനെതിരായ പ്രതികരണത്തിലാണ് കെപിസിസിയുടെ വിലക്ക്. നിലമ്പൂരിലേക്ക് ക്ഷണിക്കാൻ ആരുടെയും കല്യാണമല്ലെന്നായിരുന്നു പരിഹാസം. പ്രചാരണത്തിന്റെ ഭാഗമാകാൻ ആരും ക്ഷണിക്കേണ്ടതില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാജ്യതാല്‍പര്യമെന്ന് തരൂർ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തി താല്‍പര്യമാണെന്നും അദ്ദേഹം വിമർശിച്ചു. കുറച്ചധികം നാളുകളായി തരൂരിന്റെ സ്നേഹവും കൂറുമൊക്കെ മോദിയോടും ശരീരം കോൺഗ്രസ്സിലുമാണെന്ന് ഉണ്ണിത്താൻ പരിഹസിച്ചു. […]
Read more

തരൂരിന്റെ വാദം തെറ്റ്; കോൺ​ഗ്രസ് ഇലക്ഷൻ കമ്മീഷന് നൽകിയ താരപ്രചാരകരുടെ പട്ടികയിൽ തരൂർ എട്ടാമത്

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ വാദം നിരാകരിക്കുന്ന കോൺ​ഗ്രസിന്റെ താരപ്രചാരകരുടെ പട്ടിക പുറത്ത്. പട്ടികയിൽ ശശി തരൂരും ഉൾപ്പെട്ടിട്ടുണ്ട്. ജൂൺ രണ്ടിന് പുറത്തിറക്കിയ 40 പേരുടെ പട്ടികയിൽ എട്ടാമതാണ് തരൂരിന്റെ പേര്. കെസി വേണു​ഗോപാൽ, പ്രിയങ്ക ​ഗാന്ധി, ദീപാദാസ് മുൻഷി, അഡ്വ സണ്ണി ജോസഫ്, രമേശ് ചെന്നത്തല, കെ സുധാകരൻ എന്നിവർക്ക് തൊട്ടുതാഴെയാണ് ശശി തരൂരിന്റെ പേര്. കൊടിക്കുന്നേൽ സുരേഷിന്റെ പേര് ഒമ്പതാമതും കെ മുരളീധരന്റെ പേര് പട്ടികയിൽ പത്താമതുമാണ്. യുഡിഎഫ് കൺവീനർ […]
Read more

തരൂർ കേന്ദ്രമന്ത്രി സഭയിലേക്ക്….

കോൺഗ്രസുമായി കുറെ നാളുകളായി ഉടക്കി നിൽക്കുന്ന ശശി തരൂർ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ ഭാഗമാകുമെന്ന് സൂചന. കോൺഗ്രസ് പാർട്ടിയുമായി തരൂർ തർക്കങ്ങൾ ആരംഭിച്ചിട്ട് നാളുകൾ ഏറെയാകുന്നു. പല ഘട്ടങ്ങളിലും പാർട്ടി തീരുമാനങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തെത്തുന്ന തരൂർ കോൺഗ്രസിന് തലവേദന ആകുവാൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. ഓപ്പറേഷൻ സിന്ദൂറിലുൾപെടെ മോദിയേയും കേന്ദ്രസർക്കാരിനെയും നിരന്തരം പുകഴ്‌ത്തുന്ന തരൂരിനെതിരെ നടപടിയെടുക്കുന്നതിൽ കോൺഗ്രസിനുള്ളിലും ആശയക്കുഴപ്പമുണ്ട്‌. അതിനിടെയാണ്‌ തരൂരിന്‌ ബിജെപി ഉന്നതസ്ഥാനം വാഗ്‌ദാനംചെയതിട്ടുണ്ടെന്ന വാർത്ത വരുന്നത്‌. ഇത്‌ തരൂരോ കോൺഗ്രസോ നിഷേധിച്ചിട്ടുമില്ല. ഓപ്പറേഷൻ സിന്ദൂർ […]
Read more

പാക് അനുകൂല സമീപനം തിരുത്താൻ കൊളംബിയ; തരൂർ നേതൃത്വം നൽകുന്ന പ്രതിനിധി സംഘത്തിന് നേട്ടം

ജക്കാർത്ത: പാക് അനുകൂല സമീപനം തിരുത്താൻ കൊളംബിയ. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഉണ്ടായ പാക് ജീവനാശത്തിൽ അനുശോചനം രേഖപ്പെടുത്തിയ നടപടിയാണ് കൊളംബിയ പിൻവലിച്ചത്. ഇന്ത്യൻ സംഘത്തിന്റെ വിശദീകരണത്തിൽ തങ്ങൾ തൃപ്തരാണെന്നും കൊളംബിയൻ ഉപ വിദേശ കാര്യമന്ത്രി വ്യക്തമാക്കി. ശശി തരൂർ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം നടത്തിയ പ്രതിഷേധത്തിന് ശേഷമാണ് കൊളംബിയ നിലപാട് തിരുത്തുന്നത്. പാക് അനുകൂല പ്രസ്താവനകൾ തങ്ങൾ പിൻവലിക്കുമെന്നും സാഹചര്യങ്ങളെക്കുറിച്ച് അവർക്ക് കൃത്യമായ ചിത്രം ലഭിച്ചെന്നും സന്തോഷം പങ്കുവെച്ചുകൊണ്ട് തരൂരും പറഞ്ഞു.
Read more

‘ഓപ്പറേഷൻ സിന്ദൂർ’ ശക്തമായ പേര്: ശശി തരൂർ

ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് ഭീകര കേന്ദ്രങ്ങൾക്കെതിരായ ഇന്ത്യൻ സെെന്യത്തിന്‍റെ തിരിച്ചടിക്ക് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് നൽകിയതിനെ അഭിനദിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂർ. ഈ പേര് നൽകാനുളള തീരുമാനമാണെന്ന് തരൂർ പറഞ്ഞു. സൗദി അറേബ്യൻ മാധ്യമമായ അൽ അറേബ്യയോടായിരുന്നു തരൂരിന്‍റെ പ്രതികരണം. ഇന്ത്യയുടെ നീക്കത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് എന്ന അവതാരകന്റെ ചോദ്യത്തോടായിരുന്നു തരൂരിന്റെ മറുപടി. ഏറ്റവും ശക്തമായ തീരുമാനമെന്ന് സിന്ദൂരത്തിന്റെ നിറത്തിന് രക്തത്തിന്റെ നിറത്തില്‍ നിന്നും വലിയ […]
Read more

വീണ്ടും കേന്ദ്രത്തെ പുകഴ്ത്തി ശശി തരൂർ

ന്യൂഡൽഹി: കേന്ദ്രസ‍ർക്കാ‍രിനെ വീണ്ടും പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. കോവിഡ് കാലത്ത് വാക്‌സിൻ കയറ്റുമതിയിലൂടെ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയർന്നുവെന്നാണ് ഇത്തവണ തരൂരിൻ്റെ പുകഴ്ത്തൽ. ദി വീക്കിൽ എഴുതിയ ലേഖനത്തിലാണ് പ്രശംസ. കോവിഡ് കാലത്ത് 100-ൽ അധികം രാജ്യങ്ങൾക്ക് വാക്‌സിനുകൾ നൽകുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കിയ സംരംഭമാണ് വാക്‌സിൻ മൈത്രി. ഉത്തരവാദിത്തത്തിലും ഐക്യദാർഢ്യത്തിലും വേരൂന്നിയ അന്താരാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണമായിരുന്നു അതെന്നും ലേഖനത്തിൽ തരൂർ പറഞ്ഞു. യുക്രെയ്നും റഷ്യക്കും ഒരു […]
Read more

പ്രധാനമന്ത്രിയെ പുകഴ്‌ത്തിയ ശശി തരൂരിനെ പിന്തുണച്ച് ജോൺ ബ്രിട്ടാസ്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിൻതുണച്ചുളള ശശി തരൂരിന്റ പ്രസ്താവനയെ അനുകൂലിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. ശശി തരൂര്‍ അഭിനന്ദിക്കേണ്ടത് ഇടതു പാര്‍ട്ടികളെയാണ്. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങരുത് എന്ന് ഇടതു പാര്‍ട്ടികള്‍ മുന്‍പ് പറഞ്ഞിരുന്നു. പാശ്ചാത്യ സമ്മര്‍ദത്തിന് വഴങ്ങാതെ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ വിലപിടിപ്പുള്ള നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്‌നും റഷ്യക്കും ഒരു പോലെ സ്വീകാര്യനായ […]
Read more

കോണ്‍ഗ്രസിനെ വിറ്റ് ശശി തരൂര്‍; തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പ്

വിദ്യാർത്ഥി-യുവജന സംഘടനകളുടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ആളൊന്നുമല്ല ശശി തരൂർ. അതുകൊണ്ടുതന്നെ കോൺഗ്രസിനോട് തരൂരിന് അത്രകണ്ട് ആത്മാർത്ഥമായ പ്രതിബദ്ധതയൊന്നുമില്ല. നാലുതവണ എംപിയായി എന്നതിനപ്പുറത്തേക്ക് കോൺഗ്രസിന്റെ പ്രാദേശികമായ യാതൊരു സ്ഥാനമാനങ്ങളിലും അദ്ദേഹം ഒരു നിമിഷം പോലും ഇരുന്നിട്ടുമില്ല. അയാൾക്കുവേണ്ടി നാലുതവണ മത്സരിക്കുമ്പോഴും പോസ്റ്റർ ഒട്ടിച്ചവരുടെയും ചുമർ എഴുതിയവരുടെയും കഷ്ടപ്പാടുകളെ പറ്റി അയാൾക്ക് ധാരണയും ഉണ്ടാകില്ല. അതുകൊണ്ടൊക്കെ തന്നെയാണ് സ്വന്തം പാർട്ടിയുടെ നിലപാടുകളെ തള്ളിക്കളഞ്ഞുകൊണ്ട് സ്വന്തം സമീപനങ്ങളുമായി മുന്നോട്ടുപോകുന്നത്. സ്വന്തം പാളയത്തിലേക്ക്‌ ശശി തരൂർ വീണ്ടും വെടിപൊട്ടിച്ചതോടെ കരുതലോടെ നീങ്ങാനാണ് പാർട്ടി […]
Read more
Advertisement
WhiteswanTV Footer