ഫ്ളെക്സി ഹോം ഇന്‍ഷുറന്‍സുമായി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ്
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് വീടുകള്‍ക്കും ഹൗസിങ് സൊസൈറ്റികള്‍ക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനായി എസ്ബിഐ ജനറല്‍ ഫ്ളെക്സി ഹോം ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു. സ്വന്തമായും വാടകയ്ക്ക് എടുത്തതുമായ വീടുകള്‍ക്കും ഹൗസിങ് സൊസൈറ്റികള്‍ക്കുമാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. തീപിടുത്തമുണ്ടായാല്‍ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്ന ഫയര്‍ കവര്‍ ഒഴികെയുള്ളവ ഉപഭോക്താവിന്റെ ആവശ്യങ്ങളനുസരിച്ച് ക്രമീകരിക്കാം എന്നതാണ് എസ്ബിഐ ജനറല്‍ ഫ്ളെക്സി ഹോം ഇന്‍ഷുറന്‍സിന്റെ പ്രത്യേകത. വിലപ്പെട്ട വസ്തുക്കള്‍ക്കുള്ള സംരക്ഷണം, താല്‍ക്കാലിക താമസത്തിനുള്ള ചെലവുകള്‍, മോഷണത്തില്‍ നിന്നുള്ള […]
Read more