Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Shafi Parambil

ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ

പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഷാഫി പറമ്പിലിന് തടവ് ശിക്ഷ. 2022 ജൂണ്‍ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഷാഫി പറമ്പിലിന് ശിക്ഷ വിധിച്ചത്. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് ശിക്ഷ. നിരന്തരം കോടതിയില്‍ എത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അഞ്ച് മണി വരെ നില്‍ക്കണമെന്നാണ് കോടതി നിര്‍ദേശം. കേസില്‍ […]
Read more

ദേശീയപാത ഉപരോധിച്ച കേസ്; ഷാഫി പറമ്പിൽ ഇന്ന് കോടതിയിൽ ഹാജരാകും

പാലക്കാട്: പാലക്കാട്‌ ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ ഇന്ന് കോടതിയിൽ ഹാജരാകും. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്ത കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാവുക. നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ […]
Read more

യുഡിഎഫ് പ്രവർത്തകരാരും നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിക്കില്ല: ഷാഫി പറമ്പിൽ

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും എം പിമാർ മത്സരിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടില്ലെന്നും ഷാഫി പറമ്പിൽ എം പി. കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകരാരും നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിക്കില്ലെന്നും ഷാഫി പറമ്പിൽ. മുല്ലപ്പള്ളിക്കെതിരായ പോസ്റ്ററിലാണ് പ്രതികരണമുണ്ടായത്. ആന്റണി രാജുവിനെതിരായ കോടതി വിധിയിലും പ്രതികരിച്ചു. ഇനി ആരോപണം ഇല്ല, കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തി. ലഹരി കേസിലാണ് തെളിവ് നശിപ്പിച്ചത്. ഇനിയെങ്കിലും നടപടി എടുക്കാൻ ഇടതു മുന്നണി തയ്യാറാകണമെന്നും ഷാഫി. രാഹുൽ വിഷയത്തിൽ ഇനി […]
Read more

നിയമസഭാ തിരഞ്ഞെടുപ്പിലും താരപ്രചാരകനാകാൻ ഷാഫി പറമ്പിൽ; ആവേശത്തില്‍ യുഡിഎഫ്

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിനുപിന്നാലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും യുഡിഎഫ് മുന്നേറ്റത്തിന് വഴിയൊരുക്കി ‘ഷാഫി ഇഫക്ട്.’. കോഴിക്കോട്ടും കണ്ണൂരും യുഡിഎഫ് പ്രചാരണത്തില്‍ വലിയ ഓളം തീര്‍ത്തിരുന്നു ഷാഫി പറമ്പില്‍ എംപി. ഇത് ഫലത്തിലും പ്രതിഫലിച്ചെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ഷാഫി പറമ്പില്‍ ഉജ്ജ്വലവിജയം നേടിയതിനുപിന്നാലെ ഇനി വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ ഭാഗത്ത് പ്രചാരണം നയിക്കുക ഷാഫിയായിരിക്കുമെന്ന് ഏതാണ്ടുറപ്പായിരുന്നു. തിരഞ്ഞെടുപ്പുവേളയിലെ ഷാഫി ഇഫക്ട് അത്രത്തോളമുണ്ടായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷം എല്ലാ ഭാഗങ്ങളില്‍നിന്നും ഷാഫിക്കായി യുഡിഎഫ് മുറവിളി കൂട്ടിയിരുന്നു. […]
Read more

ഇടത് സർക്കാരിനെ ഭരണത്തിൽ നിന്നും മാറ്റി നിർത്താനുള്ള ആദ്യ അവസാരമാണ് ഈ തിരഞ്ഞെടുപ്പ്: ഷാഫി പറമ്പിൽ

കോഴിക്കോട് : സംസ്ഥാനത്ത് ജനങ്ങൾക്ക് ദുരിതം മാത്രം സമ്മാനിച്ച ഇടത് സർക്കാറെ ഭരണത്തിൽ നിന്നും മാറി നിർത്താനുള്ള ആദ്യ അവസാരമാണ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞി. കഴിഞ്ഞ ഒമ്പത്ത് വർഷമായി തിരദേശ മേഖല അടക്കം വികസന മുരടിപ്പിലാണ് . ഇതിന് മാറ്റം വരുത്താൻ സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്ന് ഷാഫി തുടർന്നു. അഴിയൂർ പഞ്ചായത്ത് ജനകീയ മുന്നണി തിരദേശ റോഡ് ഷോ സമാപനവും കാപ്പുഴക്കൽ മേഖല കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു […]
Read more

ആത്മാഭിമാനം ഉള്ളവർ യുഡിഎഫിന് വോട്ട് ചെയ്യും; ഷാഫി പറമ്പിൽ

കോഴിക്കോട് : ആത്മാഭിമാനമുള്ള സഖാക്കളും തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്യുമെന്ന് ഷാഫി പറമ്പില്‍ എംപി. ഭരണ വൈകല്യങ്ങള്‍ പരസ്യമായി പറയാന്‍ കഴിയാത്തവര്‍ ബാലറ്റിലൂടെ പ്രതിഷേധിക്കും-അദ്ദേഹം പറഞ്ഞു. ആയഞ്ചേരിയില്‍ ത്രിതല പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നടത്തിയ റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി പറമ്പില്‍. സി.എം അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുല്ല, ഐ.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
Read more

പേരാമ്പ്ര സംഘർഷം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പൊലീസ് വീഴ്ച മറയ്ക്കാനെന്ന് കോടതി

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവം യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തതെന്നും കോടതി നിരീക്ഷിച്ചു. യുഡിഎഫ് പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ വിധിയിലാണ് പൊലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ആരോപണം ഉന്നയിച്ചത്. തെളിവുകൾ പരിശോധിക്കുമ്പോൾ സ്ഫോടക വസ്തു ഉപയോഗിച്ചുവെന്ന് പുതുതായി എഫ്ആആര്‍ ഇട്ടത് വീഴ്ച മറച്ചുവയ്ക്കാനെന്നാണ് ഉത്തരവിലുള്ളത്.
Read more

പേരാമ്പ്ര സംഘർഷം; ഷാഫിയെ മർദിച്ച അഭിലാഷ് ഡേവിഡിനെതിരെ പരാതി നൽകിയിട്ടും നടപടിയില്ല, ശക്തമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്

കോഴിക്കോട്: പേരാമ്പ്രയിൽ വടകര എംപി ഷാഫി പറമ്പിലിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയിട്ടും നടപടി വൈകുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. പേരാമ്പ്ര സംഘർഷത്തിൽ തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡാണെന്ന് ഷാഫി പറമ്പിൽ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സർവീസിൽ നിന്ന് പുറത്താക്കിയ ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചതെന്നാണ് വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ കാണിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ ഷാഫി വ്യക്തമാക്കിയിരുന്നത്. ഡിജിപിക്ക് ജില്ലാ […]
Read more

പേരാമ്പ്ര സംഘ‌ർഷം; ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ആരോപണവിധേയരായ ഡിവൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം. രണ്ട് ഡിവൈ.എസ്.പിമാരെയാണ് സ്ഥലംമാറ്റിയത്. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈ.എസ്.പി സുനിൽകുമാർ എന്നിവർക്കെതിരെ സംഭവത്തിൽ ആരോപണമുയർന്നിരുന്നു. ഇതിൽ ഹരിപ്രസാദിനെ കോഴിക്കോട് നോർത്തിലേക്കും സുനിൽകുമാറിനെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിലേക്കുമാണ് മാറ്റിയത്. മാറ്റമുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റിൽ ഇവരുടെ പേരും ഉൾപ്പെടുത്തി. എന്നാൽ തദ്ദേശതിരഞ്ഞെടുപ്പടക്കം വരുന്നതിന്റെ അടിസ്ഥാനത്തിലുള്ള സ്ഥലംമാറ്റമാണിതെന്നാണ് ഔദ്യോഗിക അറിയിപ്പ്. പേരാമ്പ്ര സികെജി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിനിടെ ഉണ്ടായ സംഘർഷത്തിനിടെ പൊലീസാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് കഴിഞ്ഞദിവസം കോൺഗ്രസ് […]
Read more

പേരാമ്പ്ര സംഘര്‍ഷം: ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്

കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും കലാപശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുണ്ടായിട്ടില്ല എന്നാണ് പൊലീസിന്റെ ഭാഷ്യം. ഷാഫി പറമ്പില്‍ ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്ക് എതിരെയാണ് കേസ്. ഇവര്‍ക്ക് പുറമേ 692 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം സംഘര്‍ഷത്തില്‍ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ചികിത്സയില്‍ തുടരുന്നു. മൂക്കിന്റെ രണ്ട് ഭാഗങ്ങളിലാണ് പരിക്കേറ്റിരിക്കുന്നത്. എംപിയുടെ ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെ പൂര്‍ത്തിയായി. കോഴിക്കോട് ബേബി […]
Read more
Advertisement
WhiteswanTV Footer