കോഴിക്കോട് : ആത്മാഭിമാനമുള്ള സഖാക്കളും തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്യുമെന്ന് ഷാഫി പറമ്പില്‍ എംപി. ഭരണ വൈകല്യങ്ങള്‍ പരസ്യമായി പറയാന്‍ കഴിയാത്തവര്‍ ബാലറ്റിലൂടെ പ്രതിഷേധിക്കും-അദ്ദേഹം പറഞ്ഞു. ആയഞ്ചേരിയില്‍ ത്രിതല പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നടത്തിയ റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി പറമ്പില്‍. സി.എം അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുല്ല, ഐ.രാജന് എന്നിവര്‍ പ്രസംഗിച്ചു.




