ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച. തൃശൂർ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാരം. തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം. വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാർ ഇന്ന് രാത്രിയോടെ നാട്ടിലെത്തും. സംസ്കാരത്തിനുശേഷം കൈക്ക് പരുക്കേറ്റ ഷൈൻ ടോം ചാക്കോയുടെയും നടുവിന് പരിക്കേറ്റ അമ്മയുടെയും ശസ്ത്രക്രിയ നടത്തും. നിലവിൽ ഇവർ തൃശൂരിലെ സൺ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽ പരുക്കേറ്റ് തൃശൂരിലെ […]
Read more

