കാനഡയില്‍ ഇന്ത്യന്‍ വംശജനെ വെടിവച്ച് കൊന്നു: പിന്നില്‍ ഗുണ്ടാ കുടിപ്പകയെന്ന് സംശയം
ബ്രിട്ടീഷ് കൊളംബിയ: കാനഡയില്‍ ഇന്ത്യന്‍ വംശജനെ വെടിവെച്ച് കൊലപ്പെടുത്തി. ദില്‍രാജ് ഗില്‍ എന്ന 28 കാരനാണ് കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് കൊളംബിയയിലെ ബര്‍ണബിയിലാണ് സംഭവം. പ്രദേശത്ത് ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി നടന്ന ആസൂത്രിത കൊലപാതകമാണിതെന്ന് പൊലീസ് സംശയിക്കുന്നു. ജനുവരി 22 ന് പ്രാദേശിക സമയം വൈകിട്ട് അഞ്ചരയോടെയാണ് ദില്‍രാജ് ഗില്‍ കൊല്ലപ്പെട്ടതെന്ന് കനേഡിയന്‍ മൗണ്ടഡ് പൊലീസ് പറഞ്ഞു. വെടിയൊച്ചക്ക് പിന്നാലെ സ്ഥലത്തെത്തിയ പൊലീസാണ് ദില്‍രാജിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വെടിവെപ്പ് നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കിലോമീറ്ററുകള്‍ അകലെ […]
Read more