Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Sreelekha ips

‘ആർത്തവം സ്വാഭാവിക പ്രക്രിയ; നാണിക്കാൻ എന്തിരിക്കുന്നു?’ മലക്കം മറിഞ്ഞ് ആർ ശ്രീലേഖ

തിരുവനന്തപുരം: ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ഉയര്‍ന്ന ആര്‍ത്തവ അവധിവിവാദത്തില്‍ മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ വിശദീകരണവുമായി രംഗത്തെത്തി. നേരത്തെ പൊതുജനങ്ങള്‍ പോസ്റ്റ് തെറ്റിദ്ധരിച്ചുവെന്നതാണ് വിശദീകരണം. ആരോഗ്യപ്രകാരം സ്വാഭാവികമായ പ്രക്രിയയായ ആര്‍ത്തവത്തെ നാണക്കേടെന്ന് പറഞ്ഞില്ലെന്നും, മാസാവധിയോടെ ബന്ധപ്പെട്ട സര്‍ക്കാരിന്റെ നയത്തെയാണ് നാണക്കേടെന്നു വിശേഷിപ്പിച്ചതായും ശ്രീലേഖ വ്യക്തമാക്കി. “പറഞ്ഞു പറഞ്ഞ് ആടിനെ പട്ടിയാക്കി. എന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാതെ ഓരോരുത്തര്‍ സ്വന്തം പേജില്‍ വച്ച് വ്യാഖ്യാനം ചെയ്യുന്നത് എന്ത് പറയാനാണ്?” എന്നും […]
Read more

കുട്ടി പ്രായപൂർത്തിയായത്; പോക്സോ നിലനിൽക്കില്ലെന്ന് ശ്രീലേഖ

തിരുവനന്തപുരം: തനിക്കെതിരായ പോക്സോ കേസ് നിലനില്‍ക്കില്ലെന്ന് മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആർ ശ്രീലേഖ. കിളിരൂര്‍ കേസ് അന്വേഷിച്ചത് തന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്. ഇരയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയതാണ്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുമുതല്‍ ചിലര്‍ വ്യക്തിഹത്യ നടത്തുകയാണെന്നും ശ്രീലേഖ പ്രതികരിച്ചു. കിളിരൂര്‍,കവിയൂര്‍,പെരുമ്പാവൂര്‍ ലൈംഗിക പീഡനക്കേസുകളിലെ അതിജീവിതമാരുടെ പേരുകള്‍ വെളിപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ശ്രീലേഖയ്ക്കെതിരെ പരാതി വന്നത്. പരാതിയിൽ പോക്സോ കേസ് ഉൾപ്പെടെ ചുമത്തുകയും ചെയ്തിരുന്നു.
Read more

യുവതിയെ വിമർശിച്ച് ശ്രീലേഖ; വിവാദമായതോടെ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് തിരുത്ത്

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായി പരാതി നൽകിയ യുവതിയെ വിമർശിച്ചു ഫെയ്സ്ബുക്കിൽ കുറിപ്പിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ. ഇതു വിവാദമായപ്പോൾ തിരുത്തി. പ്രതിക്ക് ഫോൺ ഓഫ് ചെയ്തു മുങ്ങാനും മുൻകൂർ ജാമ്യത്തിന് അവസരമൊരുക്കാനുമാണോ ഇത്രനാൾ യുവതി പരാതി നൽകാതിരുന്നത് എന്നായിരുന്നു ആദ്യ പോസ്റ്റിൽ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥി കൂടിയായ ശ്രീലേഖയുടെ ചോദ്യം. പിന്നാലെ ബിജെപി പ്രവർത്തകർ അടക്കം പോസ്റ്റിനു താഴെ കമന്റുമായയെത്തി. അതോടെ താൻ അതിജീവിതയ്ക്ക് ഒപ്പമാണെന്നും പരാതി നൽകാൻ വൈകിപ്പോയതിലാണ് […]
Read more
Advertisement
WhiteswanTV Footer