Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sunstroke

തല കറങ്ങും, ഹൃദയമിടിപ്പ് കൂടും… സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഇവയെല്ലാം

കൊടും ചൂടാണ് കേരളത്തില്‍ ഇപ്പോള്‍. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സൂര്യാഘാതം ഏല്‍ക്കാവുന്ന അവസ്ഥ. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. സൂര്യാതപം (Sunburn) ചര്‍മ്മത്തെ ആണ് കൂടുതലായും ബാധിക്കുന്നത്. അധികനേരം വെയിലേറ്റ ഭാഗങ്ങളില്‍ തൊലിപ്പുറത്ത് ആദ്യം മുളകരച്ചു പുരട്ടിയ പോലുള്ള നീറ്റലോ, വെള്ളം വീഴുമ്പോള്‍ പുകച്ചിലോ തോന്നും. ഒന്ന് രണ്ടുദിവസത്തിനകം തൊലിയുടെ മേല്‍പ്പാളി പൊളിഞ്ഞിളകും. ഗുരുതരമായ സൂര്യാഘാതം രണ്ടുതരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാം. രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിര്‍ന്നവരിലും പ്രായമായവരിലും ഇതുണ്ടാകും. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത […]
Read more

പാലക്കാട് ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു

പാലക്കാട്: ജോലിക്കിടെ ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു. തേനാരി തോട്ടക്കര സ്വദേശി സതീഷിനാണ് ഇന്നലെ സൂര്യാഘാതമേറ്റത്. തോട്ടക്കര ഭാഗത്ത് കൊയ്ത്ത് കഴിഞ്ഞ നെല്ല് കയറ്റുന്നതിനിടെയാണ് സംഭവം. കൈയ്യിലും മുതുകിലും സാരമായി പൊള്ളലേറ്റു. സതീഷ് നിലവിൽ എലപ്പുള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Read more

കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു

കോഴിക്കോട്: കാരശ്ശേരിയില്‍ കര്‍ഷകന് സൂര്യാഘാതമേറ്റു. ആനയാം കുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തില്‍ പോയിവരുമ്പോഴാണ് സുരേഷിൻ്റെ കഴുത്തില്‍ സൂര്യാഘാതമേറ്റത്. ഇയാളെ ഉടന്‍ തന്നെ മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇന്ന് പാലക്കാട് രണ്ട് കന്നുകാലികള്‍ സുര്യാഘാതമേറ്റ് ചത്തിരുന്നു.
Read more

കാസര്‍കോട് സൂര്യാഘാതമേറ്റ് ഒരു മരണം

കാസര്‍കോട്: കാസര്‍കോട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. വലിയപൊയില്‍ സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. കയ്യൂരില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ സംഭവം നടന്നത്. വീടിന് സമീപത്തുവെച്ചാണ് 92 വയസ്സുകാരാനായ കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി കാസര്‍കോട് വിവിധയിടങ്ങളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix