ഡിസിസി മുൻ പ്രസിഡന്റ് ജയിംസ് പാന്തമാക്കലിനെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു
കാസർഗോഡ്: അച്ചടക്കലംഘനം നടത്തിയ ഡിസിസി മുൻ വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കലിനെ പാർടിയിൽ നിന്ന് സസ്പെൻ്റു ചെയ്തതായി കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് എംഎൽഎ അറിയിച്ചു. കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ജയിംസ് വാർത്താസമ്മേളനത്തിലൂടെ ഉന്നയിച്ചിരുന്നു. സ്ഥാനാർഥികളിൽ നിന്ന് പണം പിരിച്ചതായും ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സീറ്റ് നിർണയത്തിലെ വിയോജിപ്പിനെ തുടർന്ന് ഡിസിസി വൈസ് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചതായും ജയിംസ് അറിയിച്ചിരുന്നു. നേരത്തെ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ഡിഡിഎഫ് എന്ന സംഘടന രൂപീകരിച്ചിരുന്നു. […]
Read more