Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Tata group

അഹമ്മദാബാദ് വിമാനാപകടം: 166 പേരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷംവീതം നഷ്ടപരിഹാരം നല്‍കി

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 166 പേരുടെ കുടുംബങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരം നല്‍കി. യാത്രക്കാരായ 147 പേരുടെ കുടുംബത്തിനും യാത്രക്കാരല്ലാത്ത 19 പേരുടെ കുടുംബത്തിനുമാണ് 25 ലക്ഷം രൂപവീതം സഹായം നല്‍കിയത്. ബാക്കിയുള്ള 52 പേരുടെ ആവശ്യമായ രേഖകള്‍ പരിശോധിച്ചശേഷം സഹായം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനായി ടാറ്റ സണ്‍സ് 500 കോടി രൂപയുടെ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റാ ഗ്രൂപ്പ് ഒരു കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
Read more

ജിയോസ്റ്റാറിലൂടെ മൊത്തം 1.19 ബില്യൺ ആളുകൾ ഐപിഎൽ ആസ്വദിച്ചു: ‘ടാറ്റാ ഐപിഎൽ 2025 – എ ഇയർ ഓഫ് ഫസ്റ്റ്സ്’ റിപ്പോർട്ട്

കൊച്ചി: ജിയോസ്റ്റാർ മീഡിയ പാർട്ണേഴ്സ് ഏഷ്യ (എംപിഎ) യുമായി ചേർന്ന് എപിഒഎസ് സമ്മേളനത്തിൽ ‘ടാറ്റാ ഐപിഎൽ 2025 – എ ഇയർ ഓഫ് ഫസ്റ്റ്സ്’ എന്ന റിപ്പോർട്ട് പുറത്തിറക്കി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സീസണായി മാറിയ ടാറ്റാ ഐപിഎൽ 2025 എങ്ങനെ വ്യത്യസ്ത റെക്കോർഡുകളും, നേട്ടങ്ങളും കൈവരിച്ചു എന്നതാണ് ഈ റിപ്പോർട്ടിന്റെ ഉള്ളടക്കം. ക്രിക്കറ്റ് പ്രേമികൾക്കും ബ്രാൻഡുകൾക്കും പങ്കാളികൾക്കും വ്യക്തിഗതമായ അനുഭവത്തോടെ എവിടെയിരുന്നും ഐപിഎൽ ആസ്വദിക്കാൻ ഇക്കുറി ജിയോസ്റ്റാർ വഴി സാധിച്ചു. ഐപിഎല്ലിൻറെ ചരിത്രത്തിൽ തന്നെ […]
Read more

ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ രത്തന്‍ ടാറ്റയ്ക്ക് വിട

പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തന്‍ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖ ബാധിതനായി മുംബൈയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ് അദ്ദേഹം. നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയ ടാറ്റ ഗ്രൂപ്പിലെ പല കമ്പനികളെയും ലാഭത്തിലാക്കിയത് രത്തൻ ടാറ്റയുടെ കീഴിലാണ്. രാജ്യം അദ്ദേഹത്തെ പത്മവിഭൂഷനും പത്മഭൂഷനും നൽകി ആദരിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റയുടെ മരണം അഗാധമായ നഷ്ടമാണെന്ന് ടാറ്റാ ഗ്രൂപ്പ്. രത്തന്‍ ടാറ്റയുടെ സംഭാവനകള്‍ ടാറ്റ ഗ്രൂപ്പിന്റെ മാത്രമല്ല […]
Read more

Recent News

Advertisement
WhiteswanTV Footer