Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TeamIndia

സിംബാബ്‌വെയെ എറിഞ്ഞിട്ട് ഇന്ത്യ; ആദ്യ ടി20യില്‍ 126 റണ്‍സ് വിജയലക്ഷ്യം

ഹരാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് 126 റൺസ് വിജയലക്ഷ്യം. ഹരാരെ സ്പോർട്സ് ക്ലബിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. ഇന്ത്യക്കായി മായങ്ക് യാദവ് തകർപ്പൻ ബൗളിങ്ങാണ് പുറത്തെടുത്തത്. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ മായങ്ക് സിംബാബ്‌വെ ബാറ്റിങ് നിരയെ സമ്മർദ്ദത്തിലാക്കി. പ്രിൻസ് യാദവും രണ്ട് വിക്കറ്റ് നേടി. 34 പന്തിൽ 39 റൺസെടുത്ത വെസ്ലി മധെവേരെയാണ് സിംബാബ്‌വെയുടെ […]
Read more

ഇന്ത്യ-സിംബാബ്‌വെ ടി20 പരമ്പരക്ക് ഇന്ന് തുടക്കം

ഹരാരെ: ഇന്ത്യ-സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇംഗ്ലണ്ടിനും അയർലൻഡിനുമെതിരായ ടി20 പരമ്പരകളിലെ നിരാശാജനകമായ പ്രകടനങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യ സിംബാബ്‌വെയെ നേരിടാനൊരുങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഹരാരെ സ്‌പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടക്കും. പുതിയ നായകൻ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ഇന്ത്യ ഇതുവരെ വിജയം നേടാനായിട്ടില്ല. അയർലൻഡിനെതിരായ ടി20 പരമ്പരയിൽ 0-2നും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 0-4നും ഇന്ത്യ പരാജയപ്പെട്ടിരുന്നു. വിജയവഴിയിലേക്ക് തിരിച്ചെത്തുകയാണ് ടീമിന്റെ പ്രധാന ലക്ഷ്യം. ടീം മാനേജ്‌മെന്റിന് മുന്നിലെ പ്രധാന തലവേദന […]
Read more

രോഹിത് ശര്‍മയുടെ സെഞ്ചുറി പാഴായി; ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ 27 റണ്‍സ് തോല്‍വി

ലണ്ടൻ: ബെൻ ഡക്കറ്റിന്റെ തകർപ്പൻ സെഞ്ചുറിയും ജോസ് ബട്‌ലറുടെ അവസാന ഓവറുകളിലെ വെടിക്കെട്ടും കരുത്താക്കി ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ലോർഡ്‌സിൽ നടന്ന മൂന്നാം ഏകദിനത്തിൽ 27 റൺസിന്റെ ജയമാണ് ആതിഥേയരെ പരമ്പര വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 387 റൺസ് അടിച്ചുകൂട്ടി. ബെൻ ഡക്കറ്റ് 135 പന്തിൽ 141 റൺസുമായി തിളങ്ങിയപ്പോൾ ജേക്കബ് ബേഥൽ 91 റൺസും ജോ റൂട്ട് […]
Read more

‘ഹിറ്റ്‌മാൻ യുഗം അവസാനിക്കുന്നില്ല’; വിരമിക്കൽ വാർത്തകൾ തള്ളി ബിസിസിഐ

ലണ്ടൻ: മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ലോർഡ്സിലെ മൂന്നാം ഏകദിനം രോഹിത്തിന്റെ കരിയറിലെ അവസാന മത്സരമായിരിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ വ്യക്തമാക്കി. ഞായറാഴ്ച നടക്കുന്ന നിർണായക മത്സരത്തോടെ രോഹിത് ഏകദിന ക്രിക്കറ്റിനോട് വിടപറയുമെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പൂർണമായും തെറ്റാണെന്ന് സൈകിയ പറഞ്ഞു. രോഹിത്തിന്റെ ഭാവിയെക്കുറിച്ച് ബിസിസിഐയിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും താരം ഇപ്പോഴും ഇന്ത്യൻ ടീമിലെ സജീവ അംഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ 2027ലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix