Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TemperatureRise

ചുട്ട് പൊള്ളും; താപനില 4 ഡിഗ്രി വരെ ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും താപനില സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവർഷം ദുർബലമായതും എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനവുമാണ് ചൂട് വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലും വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. കടുത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. പകൽ 11 മുതൽ […]
Read more

സംസ്ഥാനം ചൂടിലേക്ക്; മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു. ഇന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ നൽകിയിരുന്ന മഴ മുന്നറിയിപ്പും നാളത്തേക്കുള്ള മുന്നറിയിപ്പുമാണ് പിൻവലിച്ചത്. അതേസമയം, ഇന്ന് മുതൽ 15 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വടക്കുപടിഞ്ഞാറൻ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രാപ്രദേശ് തീരത്തും […]
Read more

കേരളത്തിൽ ചൂട് കൂടുന്നു; മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അൾട്രാവയലറ്റ് രശ്മികളുടെ തോത് ഉയർന്ന സാഹചര്യത്തിൽ ഇന്നലെയും ഉയർന്ന താപനില സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ സംസ്ഥാനത്ത് ചൂട് വർധിക്കാൻ കാരണമാകുന്നുണ്ട്. സൂപ്പർ എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴമേഘങ്ങളുടെ സാന്നിധ്യം കുറഞ്ഞത് കേരളത്തിന് വെല്ലുവിളിയാകുകയാണ്. ഇതിനൊപ്പം സൂര്യരശ്മികൾ കേരളത്തിൽ കൂടുതൽ […]
Read more

മഴ മാറി; സംസ്ഥാനത്ത് താപനില ഉയരുന്നു

തിരുവനന്തപുരം: മഴയ്ക്ക് ഇടവേള വന്നതോടെ സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു. ഇന്നലെ കൊല്ലം പുനലൂരിൽ സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് ഉയർന്ന് 36.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. സംസ്ഥാനത്തെ മിക്ക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലും രണ്ട് മുതൽ 4.7 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. ചൂട് ശക്തമായ സാഹചര്യത്തിൽ പൊതുജനങ്ങൾ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിർദേശിച്ചു. അതേസമയം, വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടർന്നേക്കും. മഴ കുറഞ്ഞതോടെ ചൂട് കൂടിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix