Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: temple

കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം

പാലക്കാട്: ചരിത്രപ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം. ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ക്ഷേത്രത്തില്‍ രാവിലെ പൂജകള്‍ക്ക് ശേഷം 10.30നും 11.30നും ഇടയ്ക്കാണ് രഥാരോഹണം. തുടര്‍ന്ന് മൂന്ന് രഥങ്ങളും പ്രദക്ഷിണവും ആരംഭിക്കും. ഭക്തരാണ് തേര് വലിക്കുക. നവംബര്‍ ഏഴിനായിരുന്നു കല്‍പ്പാത്തി രഥോത്സവത്തിന്റെ കൊടിയേറ്റം. 13ന് തേരുത്സവം, 14ന് രണ്ടാം തേരുത്സവം 15ന് മൂന്നാം തേരുത്സവ ദിനത്തില്‍ വൈകീട്ടാണ് ദേവരഥസംഗമം. നവംബര്‍ 16ന് രാവിലെ കൊടിയിറങ്ങും. ലക്ഷക്കണക്കിന് ആളുകളാണ് കല്‍പ്പാത്തി രഥോത്സവത്തില്‍ പങ്കെടുക്കുന്നത്.
Read more

കേദാര്‍നാഥില്‍ നിന്ന് 228 കിലോ സ്വര്‍ണ്ണം കാണാതായെന്ന് ജ്യോതിര്‍മഠം ശങ്കരാചാര്യന്‍ സ്വാമി

ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍നിന്ന് 228 കിലോ സ്വര്‍ണം കാണാതായെന്ന ആരോപണവുമായി ജ്യോതിര്‍മഠം ശങ്കരാചാര്യന്‍ സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതി രംഗത്ത്.വലിയ സ്വര്‍ണ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ആരാധനാലയങ്ങളിലേക്ക് രാഷ്ട്രീയക്കാര്‍ കടന്നുകയറുകയാണെന്നും അദ്ദേഹം ആരോപിച്ചു.ഡല്‍ഹിയില്‍ മറ്റൊരു കേദാര്‍നാഥ് പണിയുന്നതിനായി തറക്കല്ലിട്ടിരുന്നു. ഇതിനെതിരേ പ്രതിഷേധവും ശക്തമായിരുന്നു. കേദാര്‍നാഥില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണത്തെക്കുറിച്ച് എന്തുകൊണ്ടാണ് ആരും ഉന്നയിക്കാത്തത്.ഇവിടെയുള്ള അഴിമതിക്ക് പിന്നാലെ ഡല്‍ഹിയില്‍ മറ്റൊരു കേദാര്‍നാഥ് പണിയുകയാണ്. അവിടെ മറ്റൊരു അഴിമതിക്ക് വഴിതെളിയുകയാണ്.228 കിലോ സ്വര്‍ണമാണ് കേദാര്‍നാഥില്‍ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. ഒരു അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടില്ല. […]
Read more

സ്വര്‍ണം, അമൂല്യരത്‌നങ്ങള്‍; 40 വര്‍ഷങ്ങള്‍ക്ക് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരം തുറക്കുന്നു

ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം ഞായറാഴ്ച വീണ്ടും തുറക്കും. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ രത്ന ഭണ്ഡാരം തുറക്കണമെന്നാണ് ജസ്റ്റിസ് ബിശ്വനാഥ് റാത്ത് കമ്മിറ്റി നിര്‍ദേശിച്ചത്. രത്ന ഭണ്ഡാരത്തില്‍ സൂക്ഷിച്ചിട്ടുള്ള ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ പട്ടികപ്പെടുത്താനാണ് ഒഡീഷ ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായ ജസ്റ്റിസ് ബിശ്വനാഥ് റാത്തിന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതി രൂപവത്കരിച്ചത്. 16 അംഗ സമിതിയുടെ രണ്ടാമത് യോഗം ചൊവ്വാഴ്ച ചേര്‍ന്നിരുന്നു.രത്ന ഭണ്ഡാരത്തിലെ ബഹര (അകത്തുള്ള), ഭിടാര (പുറത്തുള്ള) നിലവറകളാണ് തുറന്ന് പരിശോധിക്കുക. […]
Read more

Recent News

Advertisement
WhiteswanTV Footer