Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: temple

മോതിരക്കണ്ണി മണ്ണുപ്പുറം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 28 ന് തുടങ്ങും

തൃശ്ശൂർ: ചാലക്കുടി.കേരള ക്ഷേത്ര സംരക്ഷണ സമിതി ദേവസ്വം വക ക്ഷേത്രമായ മോതിരക്കണ്ണി മണ്ണുപ്പുറം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 28 മുതല്‍ ജനുവരി 3 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആഘോഷത്തിന്റെ 28 തീയതി വൈകിട്ട് 4 മണിക്ക് അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി സ്വാമികളുടെ കാര്‍മ്മികത്വത്തില്‍ മഹാ സര്‍വ്വൈശ്വര്യപൂജ ഭജന,സത്സംഗം എന്നിവ നടക്കും. രണ്ടാം ദിവസമായ 29ന് രാവിലെ മുതല്‍ ക്ഷേത്ര ചടങ്ങുകള്‍ രാത്രി 7 […]
Read more

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചന

മലപ്പുറം: എടപ്പാൾ, ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചനയോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാടേത്ത് മന ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരി എന്നിവർ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഗോപാൽ മേലാർകോട് സ്വാഗതം പറഞ്ഞു. കമ്മീഷണർ ടി സി. ബിജു, ബോർഡ് മെമ്പർ കെ എൻ ഉദയൻ, സുധാകുമാരി, അസ്സിസ്റ്റന്റ് കമ്മീഷണർ. കെ.കെ. പ്രമോദ് […]
Read more

ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍

ചെന്നൈ: തമിഴ്‌നാട് വിരുദുനഗറിലെ ക്ഷേത്രത്തില്‍ രണ്ട് സുരക്ഷാ ജീവനക്കാരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍. രാജപാളയം ദേവദാനത്ത് ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ ആണ് സംഭവം. രാവിലെ പൂജയ്ക്കായി എത്തിയ പൂജാരിമാര്‍ ആണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് പേരെയും വെട്ടിക്കോലപ്പെടുത്തിയ നിലയില്‍ ആണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. മോഷണശ്രമത്തിനിടെ ഉള്ള കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ക്ഷേത്ര ഭണ്ഡാരം തുറക്കാനുള്ള ശ്രമം തടയുന്നതിനിടെ വെട്ടേറ്റതാവാം എന്നും പൊലീസ്പറയുന്നു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
Read more

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സെര്‍വര്‍ ഡാറ്റാ ബേസ് ഹാക്ക് ചെയ്‌തെന്ന് പരാതി

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്തതായി പരാതി. സെര്‍വര്‍ ഡേറ്റാ ബേസ് ഹാക്ക് ചെയ്തുവെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. രണ്ട് മാസങ്ങള്‍ മുന്‍പ് ജൂണ്‍ 13ാം തിയതിയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നാണ് എഫ് ഐ ആര്‍ രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. ക്ഷേത്രത്തിലെ കപ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തന രഹിതമാക്കണമെന്ന ഉദ്ദേശത്തോടെ സെര്‍വസര്‍ സിസ്റ്റം ഹാക്ക് ചെയ്തുവെന്നും കംപ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന ഡാറ്റകള്‍ക്കും മാറ്റം വരുത്തിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. […]
Read more

ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ക്ഷേത്ര പരിസരം ശുചിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നെയ്യാറ്റിന്‍കര ഡാല്‍മുഖം സ്വദേശി രാഹുല്‍ വിജയനാണ് (26)മരിച്ചത്. ക്ഷേത്ര പരിസരം പ്രഷര്‍ ഗണ്‍ ഉപയോഗിച്ച് ശുചിയാക്കുന്നതിനിടെ ഇന്നലെ രാത്രിയിലാണ് ഷോക്കേറ്റത്. ഷോക്കേറ്റ് വീണു കിടന്ന രാഹുലിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറു വര്‍ഷമായി ക്ഷേത്രത്തിലെ ജീവനക്കാരനാണ് മരിച്ച രാഹുല്‍.
Read more

ഗുരുവായൂരില്‍ പ്രത്യേക ദര്‍ശനത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശനത്തിന് ടോക്കണ്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ക്ഷേത്രം ഗോപുരം മാനേജരെ ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രമേ ടോക്കണ്‍ അനുവദിക്കൂ. ആധാറിന്റെ ഒറിജിനല്‍ തന്നെ ഹാജരാക്കണം. ദര്‍ശനത്തിന് ഗോപുരത്തില്‍ പേര് കൊടുത്തയാളുടെ ആധാര്‍ കാര്‍ഡ് തന്നെ വേണം കാണിക്കാന്‍.കൂടാതെ ദേവസ്വം ജീവനക്കാരുടെ ശുപാര്‍ശയില്‍ ദര്‍ശനത്തിനെത്തുന്നവരും കാര്‍ഡ് കാണിക്കണം. ഇക്കഴിഞ്ഞ ഭരണസമിതി യോഗത്തിലാണ് പുതിയ തീരുമാനം വന്നത്. തീരുമാനം വന്നതിന് പിന്നാലെ നടപ്പാക്കിത്തുടങ്ങി. അതേസമയം ദര്‍ശനത്തിനായി ഗോപുരം മാനേജരില്‍ നിന്ന് ടോക്കണ്‍ വാങ്ങി […]
Read more

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം; പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം മാറ്റിയ സംഭവത്തില്‍ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. ചില ജീവനക്കാരെ പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായി തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണ സംഘത്തോട് ഇതുവരെ നടത്തിയ അന്വേഷണ വിവരങ്ങളുമായി എത്താന്‍ ക്രമസമാധാന ചുമതലയുളള എഡിജിപി എച്ച് വെങ്കിടേഷ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശ്രീകോവിലിന്റെ വാതിലിന്റെ പണിക്കായി പുറത്തെടുത്ത സ്വര്‍ണമാണ് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണം ക്ഷേത്ര മതില്‍ കെട്ടിനുള്ളിലെ മണലില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ബോധപൂര്‍വ്വം സ്വര്‍ണം നിലത്തിട്ട് ചവിട്ടി താഴ്ത്തിയെന്നാണ് […]
Read more

അന്നദാനത്തിനിടെ അച്ചാറിനെ ചൊല്ലിതര്‍ക്കം ; ആലപ്പുഴയില്‍ ക്ഷേത്രത്തില്‍ കൂട്ടതല്ല്

ആലപ്പുഴ: അന്നദാനത്തിനിടെ ക്ഷേത്ര ഭാരവാഹിക്കും ഭാര്യയ്ക്കും മര്‍ദനം.എല്‍ഐസി ഓഫിസിനടുത്തുള്ള ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലാണ് സംഭവം. അന്നദാനത്തിനിടെ തുടരെ തുടരെ അച്ചാര്‍ ചോദിച്ച യുവാവിന് അച്ചാര്‍ കൊടുക്കാത്തതിനെത്തുടര്‍ന്ന് ക്ഷേത്രഭാരവാഹിയെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ ഭാര്യയുടെ മുതുകിനും ഇഷ്ടിക ഉപയോഗിച്ച് ഇടിച്ചതായാണ് പരാതി. ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് അത്തിപ്പറമ്പ് വീട്ടില്‍ രാജേഷ് ബാബു, ഭാര്യ അര്‍ച്ചന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലിനാണ് സംഭവമുണ്ടായത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശി അരുണ്‍ എന്ന യുവാവിന് എതിരെ സൗത്ത് പോലീസ് കേസെടുത്തു
Read more

ജാതി ചിന്തയും കേരളത്തിന്റെ സ്വന്തം താന്ത്രിക വിധികളും

സി പി സുഗതൻ കേരളത്തിൽ ജാതി ചിന്ത ഇക്കാലത്തും വെച്ചു പുലർത്തുന്ന ഒരു വിഭാഗമാണ് ക്ഷേത്ര തന്ത്രിമാർ എന്നത് സത്യമായ ഒരു കാര്യമാണ്. ശബരി മലയിൽ ബ്രാഹ്മണർ പുജിച്ചാലെ പൂജ വരു എന്നതാണല്ലോ ദേവസ്വം ബോർഡും പറയുന്നത്. സർക്കാർ തന്നെ ഇത്തരം ജാതി വാദം പറയുമ്പോൾ തന്ത്രിമാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല!!. അവരുടെ തൊഴിലിന്റെ ഭാഗമായിട്ടായിരിക്കും അവർ ജാതി ചിന്തക്ക് ഇപ്പോഴും അടിമയായിരിക്കുന്നത് എന്നു തോന്നുന്നു. കുടൽ മാണിക്യ ക്ഷേത്രത്തിൽ ഈഴവനായ കഴകം വന്നപ്പോൾ വാര്യർ […]
Read more

ശബരിമലയിൽ ഇനി ഫ്ലൈഓവര്‍ ഒഴിവാക്കി നേരിട്ട് ദര്‍ശനം നടത്താം

പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാംപടി കയറിയെത്തുന്ന തീർത്ഥാടകരെ നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് കടത്തി വിടാൻ ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന പുതിയ വഴിയുടെ നിർമാണം അവസാന ഘട്ടത്തിൽ. പതിനെട്ടാംപടി കയറിയെത്തുന്ന തീർത്ഥാടകർ നിലവില്‍ ഫ്ലൈഓവര്‍ വഴി ചുറ്റിയാണ് ദര്‍ശനം നടത്തുന്നത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയം മാത്രമാണ് ഭക്തർക്ക് പ്രാർത്ഥിക്കാൻ അവസരവും ലഭിക്കുന്നത്. മീനമാസ പൂജയ്ക്കായി നട തുറക്കുമ്പോൾ പുതിയ വഴിയിലൂടെ ആളുകളെ പ്രവേശിപ്പിക്കും. പുതിയ പദ്ധതി അനുസരിച്ച് കൊടിമരത്തിന്‍റെ ഇരുവശങ്ങളിലൂടെ ശ്രീകോവിലിന് മുന്നിലേക്ക് പ്രവേശിക്കാം.
Read more

Recent News

Advertisement
WhiteswanTV Footer