Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvanandhapuram

തലസ്ഥാനത്ത് ആംബുലൻസിനെ വഴിമുടക്കി കാർ; നടപടി വേണമെന്ന് ആവശ്യം

തിരുവനന്തപുരം: തലസ്ഥാനത്ത് ആംബുലന്‍സിന് വഴികൊടുക്കാതെ കാര്‍ ഡ്രൈവര്‍. പേരൂർക്കടയിലാണ് കിലോമീറ്ററുകളോളം കാർ ആംബുലസിന് വഴിമുടക്കിയത്. നെടുമങ്ങാട് ഇഞ്ചത്ത് നിന്ന് മരണത്തോട് മല്ലിടുന്ന രോഗിയുമായി വന്ന ആംബുലന്‍സിനാണ് കാര്‍ ഡ്രൈവര്‍ വഴികൊടുക്കാതെ ബുദ്ധിമുട്ട് സൃഷ്ടിച്ചത്. നെടുമങ്ങാട് ഇരിഞ്ചയത്ത് നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലന്‍സ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സൈറന് പുറമേ ഹോൺ അടിച്ചും ആംബുലൻസ് ഡ്രൈവർ മുന്നറിയിപ്പ് നല്‍കിയെങ്കിലും കാര്‍ ഡ്രൈവര്‍ ശ്രദ്ധിക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ പേരൂര്‍ക്കട […]
Read more

വൈഷ്ണ സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍, ആരോപണവുമായി സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസിലെ വൈഷ്ണ സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം ആശങ്കയില്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്നു ഒഴിവാക്കണം എന്നും കാണിച്ച് സിപിഎം പരാതി നല്‍കിയിരുന്നു. വൈഷ്ണ നല്‍കിയ മേല്‍വിലാസത്തില്‍ പ്രശ്‌നമുണ്ടെന്നാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. സിപിഎം പരാതി അംഗീകരിച്ചു വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാല്‍ വൈഷ്ണക്ക് മത്സരിക്കാന്‍ കഴിയില്ല. […]
Read more

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണുകള്‍ പിടികൂടി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. തടവുപുള്ളിയുടെ അടിവസ്ത്രത്തില്‍ നിന്നും, ശുചിമുറിയില്‍ നിന്നുമാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. ആറ് മാസത്തിനിടെ ഇത് എട്ടാം തവണയാണ് മൊബൈല്‍ ഫോണുകള്‍ പിടികൂടുന്നത്. സംഭവത്തില്‍ പൂജപ്പുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബലാത്സംഘകേസ് പ്രതിയായ ഷഫീഖിന്റെ അടിവസ്ത്രത്തില്‍ നിന്നാണ് ഒരു ഫോണ്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു IMEI നമ്പര്‍ മുഖേന ഫോണ്‍ ഉടമയെ കണ്ടെത്തുന്നതിന് വേണ്ടിയാണിത്. രണ്ടുമാസത്തിടെ നാല് തവണ കഞ്ചാവും […]
Read more

ആശാവർക്കർമാർ നിരാഹാര സമരം അവസാനിപ്പിച്ച് രാപകൽ സമരത്തിലേക്ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 43-ാം ദിവസമാണ് നിരാഹാരം അവസാനിപ്പിക്കുന്നത്. രാപകൽ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിലെ രാപകൽ സമരം തുടരും. മെയ് അഞ്ച് മുതല്‍ ജൂണ്‍ 17വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ രാപകല്‍ സമരയാത്ര നടത്തും. എല്ലാ ജില്ലകളിലും രണ്ട് സമരപന്തല്‍ ഒരുക്കിക്കൊണ്ടുള്ള സമരയാത്രയാണ് നടത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത്. ആശാവർക്കേഴ്സ് നടത്തിവരുന്ന സമരം 80-ാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് […]
Read more

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനം: പ്രധാനമന്ത്രിയ്ക്ക് കനത്ത സുരക്ഷ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നതിന് തുറമുഖത്ത് പോലീസിന്റെയും എസ്‌പിജിയുടെയും നേതൃത്വത്തിൽ കനത്ത സുരക്ഷയൊരുക്കും. വിഴിഞ്ഞം തുറമുഖപരിധിയിലുള്ള കടലിന്റെ വിസ്‌തൃതമായ പരിധിയിലും തിരുവനന്തപുരം വിമാനത്താവള പരിധിയിലും വിഴിഞ്ഞം തുറമുഖത്തിന്റെയും കടൽ-ആകാശ പരിധിയിൽ നിരീക്ഷണവും കനത്ത സുരക്ഷയും ഏർപ്പെടുത്തും. കടൽപരിധിയിൽ നാവികസേനയുടെയും കോസ്റ്റ്‌ഗാർഡിന്റെയും സൈനിക കപ്പലുകളെ വിന്യസിക്കും. ആദ്യമായാണ് വിഴിഞ്ഞം കടലിന്റെ പരിധിയിൽ വിവിധ സൈനിക വിഭാഗങ്ങളുടെ കപ്പലുകൾ ഒരുമിച്ചെത്തുന്നത്. ആകാശനിരീക്ഷണത്തിനായി വ്യോമസേനയുടെയും നാവികസേനയുടെയും സൈനികവിമാനങ്ങളും ഉണ്ടാകും. ഡൽഹിയിൽനിന്ന് വായുസേനയുടെ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ […]
Read more

മേയർ-ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടറെ പൊലീസ് ചോദ്യംചെയ്യുന്നു

തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നീക്കവുമായി പൊലീസ്. ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തമ്പാനൂർ പൊലീസാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. യദു ഓടിച്ചിരുന്ന ബസിൻ്റെ കണ്ടക്ടറാണ് സുബിൻ. തർക്കത്തിന്റെെയും ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതടങ്ങിയ മെമ്മറി കാർഡാണ് നഷ്ടപ്പെട്ടത്. കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ […]
Read more

മേയർ-ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടറെ പൊലീസ് ചോദ്യംചെയ്യുന്നു

തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നീക്കവുമായി പൊലീസ്. ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തമ്പാനൂർ പൊലീസാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. യദു ഓടിച്ചിരുന്ന ബസിൻ്റെ കണ്ടക്ടറാണ് സുബിൻ. തർക്കത്തിന്റെെയും ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതടങ്ങിയ മെമ്മറി കാർഡാണ് നഷ്ടപ്പെട്ടത്. കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer