തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയും ഒരു പവന് 1,12,320 രൂപയുമായി.
ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് വൈകുന്നേരത്തോടെ ഒരു പവൻ സ്വർണത്തിന് ഏകദേശം 1,080 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം ഒരു പവൻ സ്വർണത്തിന് 1,12,080 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. അതേസമയം, വെള്ളിവിലയിൽ ഇടിവ് രേഖപ്പെടുത്തി. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് വില.


