Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #Thiruvananthapuram

ചെമ്പഴന്തി സ്വദേശിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ചെമ്പഴന്തിയിൽ ക്ഷേത്രക്കുളത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശി ബിജു കുമാർ (50) ആണ് മരിച്ചത്. ചെമ്പഴന്തി ചെന്നാവൂർ ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് പിക്കപ്പ് ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുകയായിരുന്നു ബിജു. ആത്മഹത്യയായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുളത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് ശ്രീകാര്യം പൊലീസ് എത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.
Read more
Advertisement
WhiteswanTV Footer