ഹൈപെക് ശസ്ത്രക്രിയയിൽ വിജയം നേടി തൃശ്ശൂർ മെഡിക്കൽ കോളേജ്
തൃശ്ശൂർ: സർക്കാർ മേഖലയിലെ അർബുദ ചികിത്സയിൽ പുതിയ നേട്ടവുമായി തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ്. സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ ആദ്യമായി നടത്തിയ സങ്കീർണ സൈറ്റോറിഡക്ടീവ് ശസ്ത്രക്രിയയും ഹൈപെക് ചികിത്സയും വിജയകരമായി പൂർത്തിയാക്കി. ചികിത്സയ്ക്ക് വിധേയയായ 54-കാരി ഇപ്പോൾ സുഖം പ്രാപിച്ചിരിക്കുകയാണ്. കുടലിനോടു ചേർന്ന അപ്പെൻഡിക്സിൽ ഉണ്ടായ ‘സ്യൂഡോമൈക്സോമ പെരിറ്റോണി’ എന്ന അപൂർവ കാൻസർ ബാധിച്ച സ്ത്രീയ്ക്കാണ് ചികിത്സ നൽകിയത്. സ്വകാര്യ ആശുപത്രികളിൽ 8 മുതൽ 10 ലക്ഷം രൂപ വരെ ചെലവാകുന്ന ചികിത്സ തൃശ്ശൂർ മെഡിക്കൽ കോളേജിൽ […]
Read more