തഗ് ലൈഫ് റിലീസ് തടഞ്ഞ കര്‍ണാടക സര്‍ക്കാരിനെതിരെ സുപ്രീം കോടതി
ന്യൂഡല്‍ഹി: കമല്‍ഹാസന്‍ ചിത്രമായ തഗ് ലൈഫിന്റെ റിലീസ് വിലക്കിയ കേസില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ സുപ്രീം കോടതി. ചിത്രം നിയമപ്രകാരം റിലീസ് ചെയ്യണമെന്നാണ് സുപ്രീം കോടതിയുടെ ആവശ്യം. റിലീസ് സംബന്ധിച്ച തീരുമാനം അറിയിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് നോട്ടിസ് അയച്ച കോടതി, ഒരു ദിവസത്തെ സമയവും നല്‍കി. കമല്‍ഹാസന്റെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയ ഗ്രൂപ്പുകളെ വിമര്‍ശിച്ചായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. പ്രശ്‌നം പരിഹരിക്കാന്‍ നിര്‍മാതാവ് ക്ഷമാപണം നടത്തണമെന്ന ഹൈക്കോടതി നിര്‍ദേശത്തെയും സുപ്രീം കോടതി ചോദ്യം […]
Read more