ടൈറ്റാനിക് കപ്പൽ ദുരന്തം; യാത്രക്കാരിയുടെ ജാക്കറ്റ് വിറ്റുപോയത് 9 കോടിക്ക്
ഇംഗ്ലണ്ട്: ലോകത്തെ നടുക്കിയ ടൈറ്റാനിക് കപ്പൽ ദുരന്തവുമായി ബന്ധപ്പെട്ട അപൂർവ വസ്തുക്കൾ വീണ്ടും വൻ തുകയ്ക്ക് ലേലത്തിൽ വിറ്റുപോയി. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട ഒന്നാം ക്ലാസ് യാത്രക്കാരി ലോറ മാബെൽ ഫ്രാങ്കാറ്റെല്ലി ധരിച്ചിരുന്ന ലൈഫ് ജാക്കറ്റാണ് ഈ തവണ ലേലത്തിലെ പ്രധാന ആകർഷണമായത്. ഇംഗ്ലണ്ടിലെ ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ ലേല കമ്പനിയാണ് ലേലം നടത്തിയത്. 6,70,000 പൗണ്ടിന് (ഏകദേശം ഒൻപത് കോടി രൂപ) ലൈഫ് ജാക്കറ്റ് വിറ്റുപോയി. ലോറയുടെയും കൂടെയുണ്ടായിരുന്ന മറ്റു രക്ഷപ്പെട്ടവരുടെയും ഒപ്പുകൾ ജാക്കറ്റിൽ രേഖപ്പെടുത്തിയിരുന്നതാണ് […]
Read more