അടിച്ചമർത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ നരിവേട്ട പ്രേരിപ്പിക്കും’: ടൊവിനോ തോമസ്
എബിൻ ജോസഫ് തിരക്കഥയെഴുതി അനുരാജ് മനോഹർ സംവിധാനം ചെയ്‌തു ടോവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. തന്റെ പുതിയ ചിത്രമായ നരിവേട്ട പറയുന്നത് വളരെ പ്രാധാന്യമുള്ള വിഷയം തന്നെയാണെന്ന് നടന്‍ ടൊവിനോ തോമസ്. നരിവേട്ട സംസാരിക്കുന്ന വിഷയങ്ങൾ കാണുകയും ചിന്തിക്കുകയും മനസിലാക്കുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യേണ്ടത് സാധാരണ ജനങ്ങളാണെന്ന് ടൊവിനോ തോമസ്. നരിവേട്ടയുടെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളെ കണ്ടു സംസാരിക്കവെയായിരുന്നു ടൊവിനോ. നരിവേട്ട മെയ് 23ന് തിയേറ്ററുകളിലെത്തും. ‘സാധരണ ജനങ്ങളാണ് ഇവിടെ സർക്കാരിനെ ഉണ്ടാക്കുന്നത്. […]
Read more

