Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: traffic violations

എരഞ്ഞിപ്പാലത്ത് ഫൂട്പാത്തിലൂടെ വാഹനം ഓടിച്ച് വന്ന യുവാവിന് ‘മാസ് മറുപടി നൽകി വയോധിക

കോഴിക്കോട്: ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി ഫുട്പാത്തിലൂടെ വാഹനം ഓടിച്ച യുവാവിനെ തടഞ്ഞുനിർത്തി വയോധികയുടെ ‘മാസ്’ മറുപടി. കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപമാണ് സംഭവം. റോഡിലെ ബ്ലോക്ക് ഒഴിവാക്കാൻ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെയാണ് കാൽനടയാത്രക്കാരിയായ വയോധിക തടഞ്ഞത്. നഗരത്തിൽ തിരക്കേറിയ സമയത്തായിരുന്നു സംഭവം. റോഡിൽ വാഹനങ്ങളുടെ നീണ്ട നിര കണ്ടപ്പോൾ സമയം ലാഭിക്കാനായി സ്കൂട്ടർ യാത്രികൻ ഫുട്പാത്തിലേക്ക് വണ്ടി കയറ്റുകയായിരുന്നു. എന്നാൽ ഇത് കണ്ടുനിന്ന വയോധിക വഴിയരികിലേക്ക് മാറിനിൽക്കാൻ തയ്യാറായില്ല, പകരം, സ്കൂട്ടറിന് മുന്നിൽ […]
Read more

കുറ്റവാളികളെ കുടുക്കാൻ എഎൻപിആർ ക്യാമറകൾ; കോട്ടയം ജില്ലയിൽ രണ്ട് യൂണിറ്റുകൾ കൂടി വരുന്നു

കോട്ടയം: ജില്ലയിലെ പ്രധാന റോഡുകളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ‘ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്‌നിഷൻ’ (ANPR) സാങ്കേതികവിദ്യയുള്ള രണ്ട് പുതിയ ക്യാമറ യൂണിറ്റുകൾ കൂടി സ്ഥാപിക്കുന്നു. വൈക്കം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് പുതുതായി ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചത്. അയൽ ജില്ലകളിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിൽ നിരീക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങളെ വേഗത്തിൽ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പൂർണ്ണമായും പോലീസ് നിയന്ത്രണത്തിലായിരിക്കും ഈ ക്യാമറകളുടെ പ്രവർത്തനം. വാഹനം മോഷ്ടിച്ച് […]
Read more

കുവൈത്തിൽ 8,851 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈറ്റില്‍ നടന്ന വ്യാപക സുരക്ഷാ പരിശോധനയില്‍ നിരവധി ട്രാഫിക്ക് നിയമലംഘനങ്ങള്‍ കണ്ടെത്തി. 8,851 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പരിശോധനകളില്‍ പിടികൂടിയ ഏഴ് പേരെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോളിന് കൈമാറി. മയക്കുമരുന്ന് കൈവശം വെച്ചതിനോ അല്ലെങ്കില്‍ മയക്കുമരുന്നിന്റെയോ മദ്യത്തിന്റെയോ സ്വാധീനത്തില്‍ വാഹനമോടിച്ചതിനോ ആണ് പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടവയില്‍ 54 നിയമലംഘനങ്ങള്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നീക്കിവെച്ച സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടതാണ്. കേസ് കോടതിയിലെത്തിച്ചാല്‍, ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവോ 600 മുതല്‍ 1,000 […]
Read more

Recent News

Advertisement
WhiteswanTV Footer