Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TransportNews

ചർച്ച വിജയം; ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; ജനുവരി ഒന്ന് മുതൽ പുതിയ നിരക്ക്

തിരുവനന്തപുരം: നിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതോടെ സംസ്ഥാനത്തെ ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു. നിരക്ക് വർധിപ്പിക്കാനുള്ള നിർദേശം സർക്കാർ തത്വത്തിൽ അംഗീകരിച്ചു. വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കുമെന്നും ജനുവരി ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്നും മന്ത്രി സി.പി. ജോൺ ഉറപ്പുനൽകിയതായി തൊഴിലാളി സംഘടനാ പ്രതിനിധികൾ അറിയിച്ചു. കമ്മീഷന്റെ പഠനത്തിനിടെ ഓരോ തൊഴിലാളി സംഘടനകൾക്കും നിരക്ക് വർധന സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം. ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് […]
Read more

തമിഴ്‌നാട്ടിൽ ഓട്ടോ ചാർജ് ഇരട്ടിയായി; വർധനവ് 13 വർഷങ്ങള്‍ക്ക് ശേഷം

ചെന്നൈ: തമിഴ്‌നാട്ടിൽ ഓട്ടോറിക്ഷാ നിരക്ക് വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 25 രൂപയുടെ മിനിമം ചാർജ് 50 രൂപയായാണ് ഉയർത്തിയത്. ആദ്യത്തെ 1.8 കിലോമീറ്ററിന് 50 രൂപയും തുടർന്ന് ഓരോ കിലോമീറ്ററിനും 25 രൂപയുമാണ് പുതിയ നിരക്ക്. 2013 ഓഗസ്റ്റിൽ നിശ്ചയിച്ച നിരക്കുകളിൽ 13 വർഷത്തിന് ശേഷമാണ് പരിഷ്‌കരണം. ഓട്ടോ വെയിറ്റിങ് ചാർജായി മിനിറ്റിന് ഒരു രൂപ ഈടാക്കും. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെ സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടി നൽകണം. ചുരം റോഡുകളിലൂടെയുള്ള യാത്രയ്ക്ക് അടിസ്ഥാന […]
Read more

ഓൺലൈൻ ടാക്സികൾക്ക് പുതിയ ചട്ടങ്ങളുമായി സർക്കാർ; ബൈക്ക് ടാക്സിക്ക് കിലോമീറ്ററിന് 10 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സർവീസുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി പുതിയ ചട്ടങ്ങൾ രൂപീകരിച്ച് സർക്കാർ. ബൈക്ക് ടാക്സികൾക്ക് കിലോമീറ്ററിന് 10 രൂപ നിരക്ക് നിശ്ചയിക്കാനാണ് നിർദേശം. മഞ്ഞ നമ്പർ പ്ലേറ്റുള്ള ബൈക്കുകൾക്ക് മാത്രമേ ടാക്സി സർവീസ് നടത്താൻ അനുമതിയുണ്ടാകൂ. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം സർക്കാർ പുറത്തിറക്കി. കാറുകൾക്ക് സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽനിന്ന് 50 ശതമാനം വരെ ഇളവ് നൽകാൻ ഓൺലൈൻ ടാക്സി കമ്പനികൾക്ക് അനുമതിയുണ്ടാകും. അതേസമയം, തിരക്കേറിയ സമയങ്ങളിൽ നിശ്ചിത നിരക്കിന്റെ ഇരട്ടിവരെ ഈടാക്കാനും വ്യവസ്ഥയുണ്ട്. ഒന്നിലധികം […]
Read more

പ്രിയദര്‍ശിനി ബസിൽ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ കണ്ടക്ടര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ. എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 ‘പ്രിയദർശിനി’ ബസിലെ കണ്ടക്ടറെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഗുരുവായൂർ–എറണാകുളം റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. ശനിയാഴ്ച യാത്രയ്ക്കിടെ വിദ്യാർത്ഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ടിക്കറ്റ് നൽകാൻ കഴിയില്ലെന്ന് കണ്ടക്ടർ പറഞ്ഞെന്നാണ് പരാതി. തുടർന്ന് വിദ്യാർത്ഥിനിയോട് അപമര്യാദയായി സംസാരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തുകയും ചെയ്തെന്നാണ് ആരോപണം. ചില യാത്രക്കാരും കണ്ടക്ടർ […]
Read more

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി മൂന്നാമത്തെ റോ റോ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി: വൈപ്പിൻ–ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പുതിയ സർവീസ് ആരംഭിച്ചതോടെ കൊച്ചിയിലെ യാത്രക്കാർ ഏറെക്കാലമായി നേരിട്ടിരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ. പുതിയ റോ-റോ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കെഎസ്ആർടിസിയിലെ ‘പ്രിയദർശിനി’ പദ്ധതിക്ക് സമാനമായി റോ-റോയിലും സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചു. കെഎസ്ആർടിസിയിലും റോ-റോയിലും സൗജന്യ യാത്രയിലൂടെ ലഭിക്കുന്ന തുക സ്ത്രീകൾക്ക് ഭാവി ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കാൻ കഴിയുന്ന രീതിയിൽ കെഎസ്എഫ്ഇയിൽ ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix