Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചർച്ച വിജയം; ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; ജനുവരി ഒന്ന് മുതൽ പുതിയ നിരക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതോടെ സംസ്ഥാനത്തെ ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു. നിരക്ക് വർധിപ്പിക്കാനുള്ള നിർദേശം സർക്കാർ തത്വത്തിൽ അംഗീകരിച്ചു. വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കുമെന്നും ജനുവരി ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്നും മന്ത്രി സി.പി. ജോൺ ഉറപ്പുനൽകിയതായി തൊഴിലാളി സംഘടനാ പ്രതിനിധികൾ അറിയിച്ചു.

കമ്മീഷന്റെ പഠനത്തിനിടെ ഓരോ തൊഴിലാളി സംഘടനകൾക്കും നിരക്ക് വർധന സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം. ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് ഇ.എസ്.ഐ ആനുകൂല്യം അനുവദിക്കണമെന്ന ആവശ്യവും സർക്കാർ പരിഗണിക്കുമെന്ന് ഉറപ്പുനൽകിയതായും സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.

തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചതെന്ന് മന്ത്രി സി.പി. ജോണും അറിയിച്ചു. 2022ലാണ് സംസ്ഥാനത്ത് അവസാനമായി ഓട്ടോ ടാക്സി നിരക്കുകൾ പരിഷ്കരിച്ചത്. നിരക്ക് വർധിപ്പിക്കണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഇതിനായി കമ്മീഷനെ നിയോഗിച്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡ്രൈവർമാർക്ക് ഇ.എസ്.ഐ ആനുകൂല്യം നൽകണമെന്ന ആവശ്യത്തിൽ അനുഭാവപൂർവമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് വിശ്രമമുറികൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പുമായും ഹോട്ടൽ ഉടമകളുമായും ചർച്ച നടത്തും. ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ടൂവീലർ ടാക്സികൾക്ക് അനുമതിയുണ്ടെങ്കിലും വെള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് ടാക്സി സർവീസ് നടത്തുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മഞ്ഞ നമ്പർ പ്ലേറ്റിന് പകരം വെള്ള നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള ഇത്തരം സർവീസുകൾ കർശനമായി നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നിരക്ക് പരിഷ്കരണത്തിനായി നിയോഗിക്കുന്ന കമ്മീഷനിലെ അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. കമ്മീഷന്റെ പഠനവും തുടർനടപടികളും പൂർത്തിയാക്കി പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix