അമിത് ഷായുടെ ഏകീകൃത സിവില്‍ കോഡ് പ്രഖ്യാപനം തള്ളി ജെഡിയു; ബിഹാറിൽ നടപ്പാക്കില്ല
ന്യൂഡൽഹി: എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം തള്ളി ജെഡിയു. ബിഹാറിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കില്ലെന്ന് ജെഡിയു ദേശീയ നേതൃത്വം വ്യക്തമാക്കി. നിലപാടിൽ മാറ്റമില്ലെന്നും ജെഡിയു അറിയിച്ചു. ഇക്കാര്യത്തിൽ നിതീഷ് കുമാറും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള […]
Read more







