Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Udayanidhi Stalin

സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ നടത്തിയത് വിദ്വേഷ പ്രസംഗം; മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ 2023ല്‍ സനാതന ധര്‍മ്മത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ‘വിദ്വേഷ പ്രസംഗം’ ആണെന്ന് മദ്രാസ് ഹൈക്കോടതി. ബിജെപി നേതാവ് അമിത് മാളവ്യക്കെതിരായ എഫ്ഐആര്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉദയനിധിക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകള്‍ കേവലമായ ഒരു രാഷ്ട്രീയ വിമര്‍ശനമല്ലെന്നും, അത് ഒരു പ്രത്യേക വിഭാഗത്തിനെതിരെയുള്ള വെറുപ്പ് പ്രചരിപ്പിക്കലാണെന്നുമാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് ശ്രീമതിയാണ് ഉദയനിധിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. കഴിഞ്ഞ 100 […]
Read more

ഉദയനിധി സ്റ്റാലിന്‍റെ മകന്‍ സിനിമയിലേക്ക്; മാരി സെൽവരാജിന്‍റെ ചിത്രത്തില്‍ ഇൻപനിധി നായകനാകും

ചെന്നൈ: തമിഴ്‌നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്റെ മകനും ഡിഎംകെ നേതാവ് എം. കെ. സ്റ്റാലിന്റെ കൊച്ചുമകനുമായ ഇൻപനിധി ഉദയനിധി സ്റ്റാലിൻ സിനിമാ രംഗത്തേക്ക്. പ്രശസ്ത സംവിധായകൻ മാരി സെൽവരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് 21 കാരനായ ഇൻപനിധിയുടെ സിനിമാപ്രവേശനം. നാടക ശില്പശാലകളിൽ പങ്കെടുക്കുന്ന ഇൻപനിധിയുടെ വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അഭിനയ രംഗത്ത് തന്റേതായ പാടവം കണ്ടെത്താനുള്ള നീക്കമാണിതെന്ന് സിനിമാപ്രേമികൾ വിശേഷിപ്പിക്കുന്നു. ഇതിനൊപ്പം, പിതാവായ ഉദയനിധി സ്ഥാപിച്ച റെഡ് ജയന്റ് മൂവീസിന്റെ സിഇഒ സ്ഥാനവും ഇൻപനിധി […]
Read more

ഉദയനിധി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി മുഹമ്മദ് റിയാസ്

നട്പ്’ എന്ന അടിക്കുറിപ്പോടെ ഉദയനിധിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്.സ്വകാര്യ ചടങ്ങിൽ പങ്കെടുക്കായി ഉദയനിധി കേരളത്തിലെത്തിയ വേളയിലാണ് മന്ത്രിയുടെ സന്ദർശനം. കൂടാതെ സദർശനവേളയിൽ ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ അരുൺ ഷൂരിയുടെ പുതിയ പുസ്തകമായ ‘ദ ന്യൂ ഐക്കൺ: സവർക്കർ ആൻഡ് ദ ഫാക്ട്‌സ്’ ഉദയനിധിക്ക് മന്ത്രി സമ്മാനമായി നൽകി. ഹിന്ദു മഹാസഭ നേതാവായ വി ഡി സവർക്കറെക്കുറിച്ചുള്ളതാണ് അരുൺ ഷൂരിയുടെ പുസ്തകം. മാത്രമല്ല 1891-ൽ ഗാന്ധി ഇംഗ്ലണ്ടിൽ നിന്ന് പോയിരുന്നെന്നും അരുൺ ഷൂരി പുസ്തകത്തിൽ പറയുന്നുണ്ട്. […]
Read more

ഉദയനിധി സ്റ്റാലിന്‍ ഔദ്യോഗിക പരിപാടിയില്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നു; ഹൈക്കോടതിയില്‍ ഹര്‍ജി

ചെന്നൈ: തമിഴ്‌നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. പൊതുപരിപാടികളില്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നതിനെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകനായ എം സത്യകുമാറാണ് കോടതിയെ സമീപിച്ചത്. ഉപമുഖ്യമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ ഔപചാരിക വസ്ത്രധാരണരീതി പാലിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി 2019-ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഇറക്കിയ ഡ്രസ് കോഡ് ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഉദയനിധി ധരിക്കുന്ന ടീ ഷര്‍ട്ടുകളില്‍ ഡിഎംകെയുടെ ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നതും നിയമലംഘനമാണ്. […]
Read more

അവരുടെ മനസ്സ് വൃത്തിയാക്കാന്‍ നമുക്കു കഴിയില്ല കാലെങ്കിലും വൃത്തിയായിക്കോട്ടെ; ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: ചവിട്ടിയില്‍ തന്റെ ചിതം പതിപ്പിച്ച് ചവിട്ടി തേക്കുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. എതിരാളികള്‍ തന്റെ ചിത്രം ചവിട്ടിത്തേക്കുന്നതുകണ്ട് ആരും വിഷമിക്കേണ്ട, അവരുടെ മനസ്സ് വൃത്തിയാക്കാന്‍ നമുക്കു കഴിയില്ലെന്നും കാലെങ്കിലും വൃത്തിയായിക്കോട്ടേയെന്നുമാണ് ഉദയനിധി പ്രതികരിച്ചത്. തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ചാണ് ഉദയനിധി രൂക്ഷ പ്രതികരണം നടത്തിയത്. ആന്ധ്രയിലെ ഒരു ക്ഷേത്രത്തിന്റെ പടിയില്‍ ഉദയനിധി സ്റ്റാലിന്റെ ചിത്രംവരച്ച ചവിട്ടിയില്‍ ദര്‍ശനത്തിന് വരുന്നവരും തിരികെ പോകുന്നവരുമെല്ലാം കാല്‍ ചവിട്ടി വൃത്തിയാക്കിയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer