Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Union Budget 2026

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതായി ആരോപണം; കരിദിനം ആചരിച്ച് പ്രതിഷേധം

തൃശ്ശൂർ: കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായി അവഗണിച്ചതായി ആരോപിച്ച് പഴഞ്ഞി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതുരുത്തി ബൂത്തിൽ കരിദിനം ആചരിച്ചു. ബ്രാഞ്ച് സെക്രട്ടറി എൻ. കെ. സതീശന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ബജറ്റിന് മുൻപ് കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കേരളം ഇരുപത്തൊൻപത് ആവശ്യങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും ഒന്നും തന്നെ പരിഗണിച്ചില്ലെന്ന് നേതാക്കൾ ആരോപിച്ചു. സംസ്ഥാനത്തിന് എയിംസ് അനുവദിച്ചില്ല. ഏഴ് അതിവേഗ ഇടനാഴികളിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിനെക്കുറിച്ചും ബജറ്റിൽ പരാമർശമുണ്ടായില്ല. വിഴിഞ്ഞം തുറമുഖ വികസനത്തിനായി […]
Read more

കേരള വിരുദ്ധ കേന്ദ്ര ബജറ്റിൽ ഡി വൈഎഫ്ഐ പ്രതിഷേധിച്ചു

കോഴിക്കോട്: യുവജനവിരുദ്ധവും കേരള വിരുദ്ധവുമായ കേന്ദ്രബജറ്റിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നരിക്കുനിയിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് സെക്രട്ടറി ബി.സി അനുജിത്ത് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ബജറ്റിൽ കേരളത്തിന് തന്നത് കടലാമയും തേങ്ങയും മാത്രമാണ്, യുവാക്കളുടെ ഉന്നമനത്തിനായുള്ള പുതിയ പദ്ധതികൾ ഒന്നും തന്നെ പ്രഖ്യാപിക്കാത്തത് യുവ ജനത്തോടുള്ള വെല്ലുവിളിയാണ്. തൊഴിലിടങ്ങൾ സൃഷ്ടിക്കാനും തൊഴിൽ സാധ്യതകൾ വളർത്താനും ബജറ്റ് ഒന്നും വകയിരുത്തിയില്ല. കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് […]
Read more

ബഡ്ജറ്റിൽ കേരളത്തോടുള്ള കേന്ദ്ര അവഗണന; പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും കോലം കത്തിച്ച് കോൺഗ്രസ് പ്രതിഷേധം

പാലക്കാട്: ബഡ്ജറ്റിൽ കേരളത്തിന് യാതൊരു പരിഗണനയും നൽകാത്ത കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ധനമന്ത്രി നിർമലാ സീതാരാമന്റെയും കോലം കത്തിച്ചു. പൊന്നാനിയിൽ ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്തതായി പറഞ്ഞ അതിവേഗ റെയിൽ പദ്ധതിയുടെ ഓഫീസ്, അഞ്ച് വർഷം മുൻപ് പാലക്കാട് നിന്ന് വിജയിച്ച് മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് തുറന്ന ഓഫിസിന്റെ അവസ്ഥയിലേക്കാണ് എത്തിയതെന്ന് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വി. രാമചന്ദ്രൻ പരിഹസിച്ചു. ശ്രീധരൻ പ്രഖ്യാപിച്ച അതിവേഗ റെയിൽ പദ്ധതിയും […]
Read more

കേരളത്തിൽ വെച്ച കാണാം; കേന്ദ്ര ബഡ്ജറ്റിനെ കുറിച്ച് പ്രതികരിക്കാതെ സുരേഷ് ഗോപി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം കേരളത്തിൽ വെച്ച് നടത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താൻ കേരളത്തിൽ വെച്ച് മാധ്യമങ്ങളെ കാണുമെന്നും അവിടെ വെച്ച് സംസാരിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബജറ്റിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിക്കാനും അദ്ദേഹം തയ്യാറായില്ല. സർക്കാരിന്റെ സന്ദേശം അറിയിക്കുന്നതിനായി കേരളത്തിൽ ഒരു മീഡിയ ബ്രീഫിങ് നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിൽ എയിംസ് വരുമെന്ന് പല വേദികളിലും ആവർത്തിച്ചയാളായിരുന്നു സുരേഷ് ഗോപി. എന്നാൽ […]
Read more

കേന്ദ്ര ബജറ്റ് തിരഞ്ഞെടുപ്പ് വർഷത്തിലെ ഈ അവഗണന അദ്ഭുതം: ശശി തരൂർ

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. കേരളത്തിൽ നിന്നുള്ള എംപി എന്ന നിലയിൽ ബജറ്റിൽ കേരളത്തിന് നേരിട്ട അവഗണനയിൽ താൻ വളരെയധികം ആശങ്കാകുലനാണെന്ന് ശശി തരൂർ പ്രതികരിച്ചു. അത് തന്നെ ശരിക്കും വിഷമിപ്പിക്കുന്ന ഒന്നാണെന്നും തിരഞ്ഞെടുപ്പ് വർഷത്തിൽ ഇത് അദ്ഭുതകരമാണെന്നും തരൂർ കൂട്ടിച്ചേർത്തു. ഭരണ കക്ഷിക്ക് കേരളത്തിൽ വലിയ പ്രതീക്ഷയൊന്നും തോന്നാത്തതിനാൽ സംസ്ഥാനത്തെ പൂർണമായും അവഗണിക്കാൻ തീരുമാനിച്ചതായി തോന്നുന്നുവെന്നും തരൂർ പറഞ്ഞു. ഇത് ശരിക്കും നിർഭാഗ്യകരമാണ്. […]
Read more

യൂണിയന്‍ ബജറ്റ് 2026നെക്കുറിച്ച് വേദാന്ത ലിമിറ്റഡ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍

ന്യൂഡൽഹി: പൊതുമൂലധന ചെലവുകള്‍ വര്‍ധിപ്പിക്കുന്നതിലും നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നിലും കൃത്യമായ ശ്രദ്ധ പതിപ്പിക്കുന്ന വികസനോന്‍മുഖമായ ബജറ്റാണിതെന്ന് വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍. യുവാക്കള്‍ക്ക് അവരുടെ ജീവിത മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്താനുള്ള അവസരം നല്‍കുകയും വനിതകള്‍ക്ക് സാമ്പത്തികമായി സ്വതന്ത്രരാകാന്‍ വഴിയൊരുക്കുന്നതും മെഡിക്കല്‍ ടൂറിസം പോലെ തൊഴില്‍ സൃഷ്ടിക്കു വന്‍തോതില്‍ സഹായകമായ മേഖലകള്‍ക്ക് സാഹചര്യമൊരുക്കുന്നതുമായ ബജറ്റാണിത്. നിര്‍ണായക ധാതുക്കളുടേയും അപൂര്‍വ മൂലകങ്ങളുടേയും കാര്യത്തില്‍ സര്‍ക്കാരിനുള്ള മികച്ച ശ്രദ്ധയെ താന്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഖനനം, സംസ്ക്കരണം, ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഒഡിഷ, […]
Read more

കേന്ദ്ര ബജറ്റ് 2026; കാൻസർ, പ്രമേഹ മരുന്നുകൾക്ക് ഇനി വില കുറയും

ന്യൂഡൽഹി: മെഡിക്കൽ ടൂറിസത്തിന് പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അഞ്ച് മേഖലകളിൽ മെഡിക്കൽ ഹബ്ബുകൾക്ക് രൂപം നൽകുമെന്നും അതിനായി സ്വകാര്യ മേഖലയുമായി സഹകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇത് മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഔഷധസസ്യങ്ങളെ വളർത്തുന്നതിനും അവയെ സംസ്‌കരിക്കുന്നതിനും സഹായം നൽകും. എയിംസ്‌ മാതൃകയിൽ മൂന്ന് ആൾ ഇന്ത്യ ആയുർ‌വേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. അർബുദത്തിനും പ്രമേഹത്തിനുമുള്ള മരുന്നുകളുടെ വില കുറയുമെന്നും […]
Read more
Advertisement
WhiteswanTV Footer