രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇനിയുമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന്റെ അടുത്ത ഘട്ടത്തിനുള്ള നടപടികള്‍ ആരംഭിച്ചതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍.അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇന്ത്യയ്ക്ക് ഒരുപാട് വലിയ ലോകോത്തര നിലവാരമുള്ള ബാങ്കുകള്‍ ആവശ്യമാണെന്ന് ഒരു വ്യാഴാഴ്ച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ ധനമന്ത്രി വ്യക്തമാക്കി. ”ഈ വിഷയത്തില്‍ എങ്ങനെ മുന്നോട്ട് പോകണമെന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായും ബാങ്കുകളുമായും സംസാരിക്കേണ്ടതുണ്ട്. കൂടാതെ, വലിയ ബാങ്കുകള്‍ എങ്ങനെ നിര്‍മിക്കണമെന്ന് അവര്‍ ആര്‍ബിഐയുമായി ചര്‍ച്ച ചെയ്യേണ്ടതുമുണ്ട്,’എന്നാണ് വിഷയത്തില്‍ ധനമന്ത്രി […]
Read more

