കുഴൽപ്പണം കവർച്ചശ്രമം; വൈത്തിരി സിഐ ഉൾപ്പെടെ 4 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കൽപറ്റ: കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ വയനാട്ടിലെ നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. വൈത്തിരി സ്‌റ്റേഷൻ എസ്എച്ച്ഒ അനിൽകുമാർ, എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവർക്കെതിരെയാണ് നടപടി. ഉത്തര മേഖലാ ഐജി രാജ്‌പാൽ മീണയാണ് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ അന്വേഷണറിപ്പോർട്ടിനെ അടിസ്ഥാനമാക്കി നടപടി സ്വീകരിച്ചത്. പിടിച്ചെടുത്ത 3.3 ലക്ഷം രൂപ റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിയതാണ് നടപടി സ്വീകരിക്കാൻ കാരണം. ചുണ്ടേൽ സ്വദേശിയുടെ കൈവശം ഉണ്ടായിരുന്ന പണം […]
Read more