Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പൊലീസ് ട്രെയ്നി ആനന്ദിന്‍റെ ആത്മഹത്യ;ബാരക്ക് തോമസ് അഭ്യർഥന നൽകിയിരുന്നുവെന്ന് ഡിഐജി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി ആനന്ദ് ബാരക്കിൽ തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസുദ്യോഗസ്ഥര്‍ക്ക് പിഴവില്ലെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ട്. രണ്ട് ദിവസത്തിനുമുമ്പ് കൈകളിൽ ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷയും കൗൺസിലിംഗും ലഭിച്ചിരുന്നു. ആദ്യ ആത്മഹത്യ ശ്രമത്തിനു ശേഷം ആനന്ദിനെ ശിശ്രൂശിച്ചതിൽ ഉദ്യോഗസ്ഥരെ പിഴവില്ലെന്നും, ബാരക്കിൽ താമസിക്കാൻ ആനന്ദ് തന്നെയാണ് അഭ്യർത്ഥിച്ചിരുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇരു കൈകളും ജാഗ്രതാപരമായി നിരീക്ഷിക്കുന്നതിന് രണ്ടു പേർ ചുമതലപ്പെടുത്തിയിരുന്നതായി റിപ്പോർട്ട് പറയുന്നു. ആനന്ദ് […]
Read more

ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചയ്ക്ക് പിയുഷ് ഗോയൽ അമേരിക്കയിൽ; എച്ച്-1ബി വിസ ഫീസ് വര്‍ധന ആശങ്ക ഉയർത്തും

വാഷിങ്ടൺ: ഇന്ത്യ–യുഎസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ ഇന്ന് ന്യൂയോർക്കിൽ പുനരാരംഭിക്കുന്നു. ഇതിനായി കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയൽ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം അമേരിക്കയിലെത്തി. യുഎസ് കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലട്ട്നിക്ക്, യുഎസ് വ്യാപാര പ്രതിനിധി ജേമിസൺ ഗ്രിയർ, അസിസ്റ്റന്റ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച് എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാർ ഉടൻ പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ സജീവമാണെന്നാണ് റിപ്പോർട്ടുകൾ.അതേസമയം, എച്ച്–1ബി വിസ ഫീസ് വർധനയോടുള്ള ഇന്ത്യയുടെ ആശങ്ക ചർച്ചയിൽ ഉന്നയിക്കുമെന്ന് […]
Read more

കടലിൽ നിന്ന് രണ്ട് നാഗവിഗ്രഹങ്ങൾ; 5 കിലോ ഭാരമുള്ള പ്രതിമകൾ പൊലീസിൽ ഏൽപ്പിച്ചു

മലപ്പുറം: താനൂർ ഉണ്ണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനിടെ രണ്ട് നാഗവിഗ്രഹങ്ങൾ കണ്ടെത്തി. പുതിയ കടപ്പുറം ചക്കാച്ചൻ്റെ പുരക്കൽ സ്വദേശിയായ റസലിന്റെ വലയിലാണ് വിഗ്രഹങ്ങൾ കുടുങ്ങിയത്. ഏകദേശം അഞ്ച് കിലോഗ്രാമിലധികം തൂക്കം വരുന്ന പിച്ചള നിർമ്മിത വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. ഇവ ഉടൻ തന്നെ റസൽ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. വിഗ്രഹങ്ങൾ ഏതെങ്കിലും ക്ഷേത്രത്തിൽ നിന്ന് മോഷണം പോയതാണോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതർ […]
Read more

എഐയിൽ ജാഗ്രത വേണം: സിപിഐ; സെക്രട്ടറി സ്ഥാനത്ത് തർക്കമില്ല – കെ.രാജൻ

ന്യൂഡൽഹി: സിപിഐയുടെ 20-ാമത് പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ എഐയും ഓട്ടോമേഷനും പോലുള്ള സാങ്കേതിക വെല്ലുവിളികളെ പാർട്ടി ഗൗരവത്തോടെ പരിഗണിക്കണമെന്ന് നിർദ്ദേശിച്ചു. പാർട്ടി അംഗങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ഉറപ്പാക്കാനും ജനങ്ങളുമായി നിരന്തരം ബന്ധം പുലർത്താനുമുള്ള ആവശ്യകത രേഖയിൽ വ്യക്തമാക്കുന്നു. പാർട്ടിയിൽ പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായി ഉയർന്നിട്ടുണ്ട്. വിഷയം രമ്യമായി പരിഹരിക്കാനാകുമെന്ന നിലപാടാണ് നേതൃത്വം എടുത്തിരിക്കുന്നത്. സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്ത് തര്‍ക്കമുണ്ടാകില്ലെന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കി. പാർട്ടിക്കുള്ള […]
Read more

രേഖാ സംശയം ചോദിച്ചതിന് സബ് രജിസ്ട്രാറിനെ ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തി അഭിഭാഷകൻ

പത്തനംതിട്ട: സബ് രജിസ്ട്രാർ അനിൽ കുമാറിനെ ഫോൺ ചെയ്ത് തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അഭിഭാഷകൻ കെ.ജെ. മനു വീണ്ടും വിവാദത്തിൽ. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതും മനുവാണ്.അഭിഭാഷക പരിഷത്ത് നേതാവും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നയാളുമാണ് കെ.ജെ. മനു. മകന്റെ വിവാഹ രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കിയ രേഖകളിൽ സബ് രജിസ്ട്രാർ അനിൽ കുമാർ സംശയം ഉന്നയിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം.
Read more

അദ്ഭുതകരമായ രക്ഷ ;ആദ്യം പിന്നോട്ട് നീങ്ങി, പിന്നാലെ മൂന്നാം നിലയിൽ നിന്ന് വീണ യുവാവ് – ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

രാജസ്ഥാൻ: രാജസ്ഥാനിലെ ജോധ്പൂരിൽ മൂന്ന് നില കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. സെപ്റ്റംബർ 9-ന് വൈകുന്നേരം 5.50-ഓടെയാണ് സംഭവം നടന്നത്. 25കാരനായ നസീർ, വസ്ത്രവ്യാപാരിയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നു ,സംഭവം നടന്ന് കൊണ്ടിരിക്കുമ്പോൾ, അദ്ദേഹം കെട്ടിടത്തിന്റെ ബാല്കണിയിൽ നിന്ന് വസ്ത്രക്കെട്ടുകൾ പരിശോധിക്കുകയായിരുന്നു. കൈയിൽ ഒരു വെള്ളക്കുപ്പിയുമുണ്ടായിരുന്നു. പിന്നിലേക്ക് നടന്നുകൊണ്ടിരിക്കെ ബാലൻസ് നഷ്ടപ്പെട്ട നസീർ പാരപെറ്റിന് മുകളിലൂടെ താഴേക്ക് വീണു. അദ്ദേഹം നേരിട്ട് താഴെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടിയിലേക്കാണ് വീണത്. ഇതുവഴി ആഘാതം കുറയുകയും ഗുരുതര […]
Read more

പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ഭാര്യ സൈബർ ആക്രമണത്തിൽ പരാതി നൽകി

കൊച്ചി : സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ മെറ്റയോട് ആവശ്യപ്പെട്ടതായി അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിൽ അറസ്റ്റുകൾ ഉൾപ്പെടെയുള്ള പ്രധാന നടപടികൾ, മെറ്റയിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനുശേഷമായിരിക്കും കൈക്കൊള്ളുക.കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ ഭാര്യ ഷെർളിയും സൈബർ ആക്രമണത്തിനിരയായതായി പരാതി നൽകിയിട്ടുണ്ട്. തന്റെ ഫോട്ടോകൾ ഉൾപ്പെടെ ലൈംഗികാധിക്ഷേപ കമന്റുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി ആരോപിച്ച്, വടക്കൻ പറവൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. […]
Read more

കുവൈത്ത് പൊളിച്ച അന്താരാഷ്ട്ര ഓൺലൈൻ ചൂതാട്ട ശൃംഖല; കോടികൾ പിടിച്ചെടുത്തു

കുവൈത്ത് : രാജ്യത്ത് പ്രവർത്തിച്ചിരുന്ന വലിയ അന്താരാഷ്ട്ര ഓൺലൈൻ ചൂതാട്ട ശൃംഖലയെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റും ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗവും ചേർന്ന് തകർത്തു. സോഷ്യൽ മീഡിയ വഴി ശൃംഖലയുടെ രഹസ്യ പ്രവർത്തനങ്ങളെക്കുറിച്ച് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസ് വെളിപ്പെട്ടത്. ചൂതാട്ടവും പണം കൈമാറ്റവും നേരിട്ട് നിയന്ത്രിച്ചിരുന്ന ആറു ഈജിപ്ഷ്യൻ പൗരന്മാരെയും ഒരു സിറിയക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ, പൊതുവ്യാപാര സ്ഥാപനങ്ങൾ, ഡെലിവറി കമ്പനികൾ, ഹെൽത്ത് സലൂണുകൾ, വസ്ത്ര–പെർഫ്യൂം കടകൾ […]
Read more

അപ്രതീക്ഷിത നീക്കം: ബിസിസിഐ പ്രസിഡന്റായി മിഥുൻ മൻഹാസ് സാധ്യത

മുംബൈ: ബിസിസിഐ തെരഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിത നീക്കങ്ങൾ. ജമ്മു-കശ്മീരിലെ മുൻ താരവും ഗുജറാത്ത് ഐപിഎൽ ടീമിന്റെ സഹപരിശീലകനുമായ മിഥുൻ മൻഹാസിനെയാണ് ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ നടന്ന അനൗദ്യോഗിക യോഗത്തിലാണ് തീരുമാനം. ബിസിസിഐ വൈസ് പ്രസിഡന്റായി കോൺഗ്രസ് എംപി രാജീവ് ശുക്ല തുടരും. അസമിലെ ദേവജിത് സൈക്കിയ സെക്രട്ടറി സ്ഥാനവും നിലനിർത്തും. കർണാടകയിലെ മുൻ താരം രഘുറാം ഭട്ട് പുതിയ ട്രഷററാകും. അരുണ്‍ ധുമാൽ ഐപിഎൽ ചെയർമാനായി തുടരും. […]
Read more

സംഘർഷത്തിനിടെ എസ്.എഫ്.ഐക്കെതിരെ പൊലീസ് ലാത്തിച്ചാർജ്; ഡിവൈഎസ്‌പിക്ക് ട്രാൻസ്ഫർ

കോട്ടയം: സി.എം.എസ്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകരെതിരേ പൊലീസ് ലാത്തിച്ചാർജ് നടത്തിയ സംഭവത്തിന് പിന്നാലെ കോട്ടയം ഡിവൈഎസ്.പി കെ.ജി. അനീഷിനെ സ്ഥലംമാറ്റി. അനീഷിനെ പത്തനംതിട്ട ക്രൈംബ്രാഞ്ചിലേക്ക് നിയമിച്ചു. തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഹാളിനുള്ളിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ ഇടിച്ചുകയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. സാഹചര്യങ്ങൾ നിയന്ത്രിക്കാൻ പൊലീസ് ഇടപെട്ടപ്പോഴാണ് ലാത്തിച്ചാർജ് നടന്നത്. തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ശ്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെയാണ് പൊലീസ് ശക്തിപ്രയോഗം നടത്തിയതെന്നാണ് വിവരം. സംഘർഷത്തിനിടെ തന്നെ എസ്.എഫ്.ഐ പ്രവർത്തകർ ഡിവൈഎസ്‌പിയെ സ്ഥലംമാറ്റുമെന്നു ഭീഷണി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix