രാജസ്ഥാൻ: രാജസ്ഥാനിലെ ജോധ്പൂരിൽ മൂന്ന് നില കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. സെപ്റ്റംബർ 9-ന് വൈകുന്നേരം 5.50-ഓടെയാണ് സംഭവം നടന്നത്.
25കാരനായ നസീർ, വസ്ത്രവ്യാപാരിയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നു ,സംഭവം നടന്ന് കൊണ്ടിരിക്കുമ്പോൾ, അദ്ദേഹം കെട്ടിടത്തിന്റെ ബാല്കണിയിൽ നിന്ന് വസ്ത്രക്കെട്ടുകൾ പരിശോധിക്കുകയായിരുന്നു. കൈയിൽ ഒരു വെള്ളക്കുപ്പിയുമുണ്ടായിരുന്നു. പിന്നിലേക്ക് നടന്നുകൊണ്ടിരിക്കെ ബാലൻസ് നഷ്ടപ്പെട്ട നസീർ പാരപെറ്റിന് മുകളിലൂടെ താഴേക്ക് വീണു.
അദ്ദേഹം നേരിട്ട് താഴെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടിയിലേക്കാണ് വീണത്. ഇതുവഴി ആഘാതം കുറയുകയും ഗുരുതര അപകടം ഒഴിവാകുകയും ചെയ്തു. വീഴ്ചയിൽ കാലിന് ഒടിവ് പറ്റിയെങ്കിലും ജീവന് അപകടമില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഭവം സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. നസീർ താഴേക്ക് വീണതോടെ കെട്ടിടത്തിനുള്ളിൽ നിന്നുള്ളവർ ഓടി എത്തുന്ന ദൃശ്യങ്ങളും വീഡിയോയിൽ വ്യക്തമാണ്.




