Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എഐയിൽ ജാഗ്രത വേണം: സിപിഐ; സെക്രട്ടറി സ്ഥാനത്ത് തർക്കമില്ല – കെ.രാജൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സിപിഐയുടെ 20-ാമത് പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ എഐയും ഓട്ടോമേഷനും പോലുള്ള സാങ്കേതിക വെല്ലുവിളികളെ പാർട്ടി ഗൗരവത്തോടെ പരിഗണിക്കണമെന്ന് നിർദ്ദേശിച്ചു. പാർട്ടി അംഗങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ഉറപ്പാക്കാനും ജനങ്ങളുമായി നിരന്തരം ബന്ധം പുലർത്താനുമുള്ള ആവശ്യകത രേഖയിൽ വ്യക്തമാക്കുന്നു.

പാർട്ടിയിൽ പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായി ഉയർന്നിട്ടുണ്ട്. വിഷയം രമ്യമായി പരിഹരിക്കാനാകുമെന്ന നിലപാടാണ് നേതൃത്വം എടുത്തിരിക്കുന്നത്. സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്ത് തര്‍ക്കമുണ്ടാകില്ലെന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കി.

പാർട്ടിക്കുള്ള സംഭാവന കുറവായതിനോടൊപ്പം ചില നേതാക്കൾ പദവി ഉപയോഗിച്ച് വ്യക്തിഗത ലാഭം തേടുന്നതായും റിപ്പോർട്ട് വിമർശിച്ചു. സ്ത്രീകളും യുവാക്കളും നേതൃസ്ഥാനങ്ങളിൽ കൂടുതൽ ഉൾപ്പെടണമെന്നതും രേഖ നിർദ്ദേശിച്ചു.

കോൺഗ്രസ് ഉദ്ഘാടന സമ്മേളനത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും ഇടത് നേതാക്കളും വിദേശ പ്രതിനിധികളും പങ്കെടുത്തു. രാഷ്ട്രീയ പ്രമേയവും സംഘടനാ റിപ്പോർട്ടും ഇന്ന് അവതരിപ്പിക്കും.
കേരള ഘടകം പ്രായപരിധി സംബന്ധിച്ച ഇളവുകൾക്കു എതിർപ്പാണ് അറിയിച്ചിട്ടുള്ളത്. പാർട്ടി ആശയത്തിൽ ഉറച്ചു നിന്നുകൊണ്ട് പുതിയ സാങ്കേതിക വിദ്യകളും കാലാനുസൃതമായ മാറ്റങ്ങളും സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും കെ. രാജൻ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer