Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കാമുകന്‍റെ സഹായത്തോടെ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി

മുംബൈ: കാമുകന്‍റെ സഹായത്തോടെ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. വിജയ് ചവാൻ (35) ആണ് കൊല്ലപ്പെട്ടത്. വിജയ് ചവാനെ കഴിഞ്ഞ 15 ദിവസമായി കാണാനില്ലായിരുന്നു. കൊലപാതകത്തിൽ ഭാര്യ കോമൾ (28), അയൽവാസിയായ മോനു എന്നിവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വിജയ്‌യെ അന്വേഷിച്ച് സഹോദരന്മാർ വീട്ടിലെത്തുകയും വീട്ടിൻ്റെ തറയിലെ ടൈലുകളിലെ നിറം മാറ്റം ശ്രദ്ധിക്കുകയുമായിരുന്നു. സംശയം തോന്നിയതിനാൽ ടൈലുകൾ നീക്കം ചെയ്‌തപ്പോൾ ടൈലുകൾക്ക് അടിയിൽ കുഴിച്ചിട്ട നിലയിൽ വസ്ത്രം കണ്ടെത്തുകയായിരുന്നു. […]
Read more

വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഷാർജ: ഷാർജയിൽ മരിച്ച മലയാളി യുവതി വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. എമ്പാമിംഗ്‌ നടപടികൾ പൂര്‍ത്തിയായി. മൃതദേഹം വൈകിട്ട് 5.40ന് ദുബൈയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ നാട്ടിലേക്ക് അയക്കും. വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്കരിച്ചത്. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും മകളെയും ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭര്‍ത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. സതീഷ് വിപഞ്ചികയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിടലടക്കം പ്രചരിച്ചിരുന്നു.
Read more

ഹോങ്കോംഗിൽ വീശിയടിച്ച് വിഫ ചുഴലിക്കാറ്റ്

ചൈനയുടെ തെക്കന്‍ പ്രവിശ്യയിലെ ആ‍ഞ്ഞടിച്ച് ടൈഫൂണ്‍ വിഫ. തെക്കന്‍ ചൈനയിലും ഹോങ്കോംഗിലും വിഫാ ചുഴലിക്കാറ്റ് വലിയ തോതിലാണ് നാശം വിതച്ചത്. 26 ഓളം പേര്‍ക്ക് ചുഴലിക്കാറ്റിൽ പരിക്കേറ്റു. ഏതാണ്ട് 6,70,000 പേരെയാണ് ചുഴലിക്കാറ്റ് മൂലം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ആഞ്ഞ് വീശിയ കാറ്റിന്‍റെ നിരവധി ഭീകര ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടികളും മുതിർന്നവരും കാറ്റിന്‍റെ ശക്തിയില്‍ തറയിലേക്ക് അടിച്ച് വീഴുന്നു. ഏതാണ്ട് 400 ഓളം വിമാനങ്ങൾ യാത്ര റദ്ദാക്കി. വലിയ തോതിലുള്ള നാഷനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് സൃഷ്ട്ടിച്ചത്.
Read more

സംസ്ഥാനത്ത് ഇന്ന് പൊതു അവധി, സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

കേരളത്തിന്റെ വിപ്ലവസൂര്യൻ വിഎസ് അച്യുതാനന്ദന് അനുശോചനമറിയിക്കാൻ പതിനായിരങ്ങളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. തിങ്കളാഴ്ച വൈകീട്ട് 7.15-ഓടെയാണ് വിഎസിന്‍റെ മൃതദേഹം തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചത്. ഇന്ന് രാവിലെ 9 മണി മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം ഉച്ചയോടെ വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോ​ഗത്തെ തുടർന്ന് ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തില്ല. ബാങ്കുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് […]
Read more

കനത്ത ചൂടിന് ആശ്വാസമായി അല്‍ ഐനിൽ മഴ

അബുദാബി: അല്‍ ഐനില്‍ കനത്ത ചൂടിന് ആശ്വാസമായി മഴയെത്തി. ഉ​മ്മു ഗ​ഫ, സാ​അ്, ഖാ​ത്തം അ​ൽ ഷി​ക്​​ല, നാഹില്‍, അല്‍ ഫഖാ തുടങ്ങി വിവിധയിടങ്ങളിൽ ഞായറാഴ്ച ശക്തമായ മഴ ലഭിച്ചു. സ്വേഹാന്‍, മേസ്യാദ്, മലാഖിത് എ​ന്നി​വി​ട​ങ്ങ​ളിലുള്‍പ്പെടെ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അ​ൽ​ഐ​ൻ, ഫു​ജൈ​റ എ​ന്നി​വ ഉ​ൾ​പ്പെ​ടെ തെ​ക്ക്, കി​ഴ​ക്ക്​ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ മേ​ഘ​ങ്ങ​ൾ രൂ​പപ്പെടാൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഷാര്‍ജയിലെ മദാം, […]
Read more

നദിയിലേക്ക് വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെ 20കാരന് ദാരുണാന്ത്യം

സിയോനി: നദിയിലേക്ക് വീണ ചെരിപ്പ് എടുക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ സിയോനി ജില്ലയിലാണ് സംഭവം. പരേവാ ഖോഹ് എന്ന സ്ഥലത്ത് അവധി ആഘോഷത്തിനായി എത്തിയ ആയുഷ് എന്ന 20 വയസുകാരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. നദിയിലേക്ക് ധരിച്ചിരുന്ന ചെരിപ്പുകളിലൊന്ന് വീണത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ആയുഷ് നദിയിലേക്ക് വീഴുകയും ശക്തമായ ഒഴുക്കിൽ പെടുകയുമായിരുന്നു. കൂട്ടുകാരും സമീപത്തുണ്ടായിരുന്നവരും യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. ഞായറാഴ്ചയാണ് ആയുഷിന്റെ മൃതദേഹം തെരച്ചിൽ സംഘത്തിന് കണ്ടെത്താനായ്.
Read more

ട്രോളുകൾക്ക് പ്രതികരണവുമായി മാധവ് സുരേഷ്

നിലവിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി മാറുന്നൊരു സിനിമയുണ്ട്. കുമ്മാട്ടിക്കളി. മാധവ് സുരേഷ് ആദ്യമായി അഭിനയിച്ച സിനിമയാണിത്. വലിയ തോതിലുള്ള ട്രോളുകളാണ് മാധവിനും സിനിമയ്ക്കും എതിരെ വരുന്നത്. ഈ സാഹചര്യത്തിൽ ഇവയോട് പ്രതികരിച്ചിരിക്കുകയാണ് മാധവ്. തനിക്ക് സിനിമാഭിനയം പറ്റില്ലെന്ന് ബോധ്യപ്പെട്ടാൽ പണി നിർത്തി പോകുമെന്നും അതുവരെ ഇവിടെ തന്നെ കാണുമെന്നും മാധവ് പറഞ്ഞു. “കുമ്മാട്ടിക്കളിയിൽ ഞാൻ നന്നായി പെർഫോം ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. അത് നല്ലൊരു ക്യാൻവാസും അല്ലായിരുന്നു. അതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകൾ കേൾക്കുന്നത് ഞാൻ മാത്രമാണ്. നീ നിർത്തിയിട്ട് […]
Read more

സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് നാളെ മുതല്‍

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചികാല പണിമുടക്കിലേക്ക്. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസുടമകളുമായി നടത്തിയ മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് പണിമുടക്കിലേക്ക് കടന്നതെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി. സംസ്ഥാനത്തെ 8,000 ബസുകളാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്. ചൊവ്വാഴ്ചയ്ക്ക് മുമ്പ് വീണ്ടും ചര്‍ച്ച നടത്താമെന്ന് ഗതാഗതമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ബസുടമകള്‍ക്ക് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഗതാഗത സെക്രട്ടറി വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും പറഞ്ഞിരുന്നു. വിദ്യാര്‍ഥികളുടെ […]
Read more

ഷൊർണൂരിൽ വീടിന്റെ മതിൽ ഇടിഞ്ഞുതാഴ്ന്നു, വീടിനും വിള്ളൽ

ഷൊർണൂർ: പാലക്കാട് ഷൊർണൂരിൽ വീടിന്റെ മതിൽ ഇടിഞ്ഞുതാഴ്ന്നു വീടിന് വിളളൽ. ചുടുവാലത്തൂ൪ സ്വദേശി ജാനകിയുടെ നാലു സെൻ്റ് ഭൂമിയിലെ  വീടിൻ്റെ മതിലാണ് ഇടിഞ്ഞത്. വീടിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നും മണ്ണെടുക്കുന്നതാണ് മതിലിടിയാൻ കാരണമെന്നാണ് പരാതി. അപകട ഭീഷണി കണക്കിലെടുത്ത് ജാനകിയെയും മകളെയും മറ്റൊരിടത്തേക്ക് മാറ്റി താമസിപ്പിച്ചു. നിരവധി തവണ റവന്യൂ അധികൃതരെ സമീപിച്ചിട്ടും നടപടിയായില്ലെന്നാണ് ജാനകി പറയുന്നത്.
Read more

100 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം 2027ല്‍

തിരുവനന്തപുരം: ലോകം ഒരു വലിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നു. 2027 ഓഗസ്റ്റ് 2-ന് യൂറോപ്പ്, വടക്കേ ആഫ്രിക്ക, അറേബ്യ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ അപൂർവ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. ഏകദേശം 100 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ആണിത്. ഈ സൂര്യഗ്രഹണം 6 മിനിറ്റും 23 സെക്കൻഡും നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1991-നും 2114-നും ഇടയിൽ കരയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണമായിരിക്കും ഇത്. ഈ സമയത്ത്, ലോകത്തിന്‍റെ വലിയൊരു ഭാഗത്ത് സൂര്യൻ കാഴ്ചയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix