Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കർണാടകയിൽ യുപിഐ ഇടപാടുകൾ നിർത്തി വാണിജ്യവകുപ്പ്

ബെം​ഗളൂരു: കർണാടകയിൽ യുപിഐ ഇടപാടുകൾ നിർത്തി വാണിജ്യവകുപ്പ്. സംസ്ഥാന വാണിജ്യനികുതി വകുപ്പ് 13,000ഓളം ചെറുകിട വ്യാപാരികൾക്ക് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ബഹിഷ്കരണം. ഒരു സാമ്പത്തികവർഷം 40 ലക്ഷം രൂപയിലധികം വിറ്റുവരവുള്ളവർ നിർബന്ധമായും ജിഎസ്ടി രജിസ്ട്രേഷൻ എടുക്കണമെന്നാണ് നിയമം. യുപിഐ പേമെന്റുകൾ വഴി പണം സ്വീകരിക്കാൻ ആരംഭിച്ചതിന് പിന്നാലെ, നിരവധി വ്യാപാരികളുടെ വിറ്റുവരവ് 40 ലക്ഷത്തിലേറെയാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വാണിജ്യവകുപ്പ് വിശദീകരണം തേടി നോട്ടിസ് അയച്ചത്. ഇതിൽ പ്രതിഷേധ സൂചകമായി നിരവധി വ്യാപാരികൾ സ്ഥാപനങ്ങളിൽ കറൻസി നോട്ടുകൾ മാത്രമേ […]
Read more

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

കൊല്ലം: തേവലക്കരയിലെ സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ ന‌‌ടക്കും. നാളെ രാവിലെ 10 മണിക്ക് മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് വെക്കും. ശേഷം നാല് മണിയോടെയായിരിക്കും സംസ്കാരം ന‌‌ടക്കുക. നിലവിൽ തുർക്കിയിലുള്ള മിഥുന്റെ അമ്മ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ നാട്ടിലെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് തിരിക്കും. രാത്രി 9:30ന് കുവൈത്തിൽ എത്തിയതിനു ശേഷം നാളെ പുലർച്ചെ 01.15നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ടും. രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ […]
Read more

ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ 2 മണിക്ക് തുറക്കും, അതീവ ജാഗ്രത നിർദേശം

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) തുറക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ‍ഡാമം തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരു ഷട്ടറിന്‍റെ 15 സെൻറീമീറ്റർ ആണ് ഉയർത്തുക. ഡാം തുറക്കാൻ തീരുമാനമായതോടെ ഡാമിന്‍റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത നിർദ്ദേശം നൽകി. പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുൽപ്പള്ളി, മുള്ളൻകൊല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകൾ, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത […]
Read more

സംസ്ഥാനത്ത് അതിതീവ്ര മഴ, 3 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ്. ഈ ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത രണ്ട് ദിവസം വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് […]
Read more

കൊക്കകോളയില്‍ ഇനി കരിമ്പിന്‍ പഞ്ചസാര മാത്രം, പ്രഖ്യാപനം നടത്തി ട്രംപ്

അമേരിക്കയില്‍ വില്‍ക്കുന്ന കൊക്കകോള ഉല്‍പ്പന്നങ്ങളില്‍ ഇനി മാറ്റം. കൊക്കകോളയിൽ ഇനി മുതൽ കരിമ്പില്‍ നിന്നുണ്ടാക്കുന്ന പഞ്ചസാര മാത്രം ഉപയോഗിക്കാന്‍ കമ്പനി സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലിലുടെയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. ട്രംപിന്റെ പേരും ‘ഷെയര്‍ എ കോക്ക് വിത്ത് ട്രംപ്’ എന്ന സന്ദേശവും പതിപ്പിച്ച ഒരു കൊക്കകോള കുപ്പിയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ട്രംപിന്റെ ഈ പ്രസ്താവനയോടെ, അമേരിക്കന്‍ ശീതളപാനീയങ്ങളില്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഹൈ-ഫ്രക്ടോസ് കോണ്‍ സിറപ്പിന് പകരം കരിമ്പിന്‍ പഞ്ചസാര ഉപയോഗിക്കുമെന്ന […]
Read more

കൊല്ലം സ്വദേശി കാനഡയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ

കൊല്ലം: മലയാളി യുവതി കാനഡയിൽ മരിച്ച നിലയിൽ. കൊല്ലം, ഇരവിപുരം കോട്ടൂര്‍ പടിഞ്ഞാറ്റതില്‍ ഐശ്വര്യാ നഗറിലെ ആന്റണി വില്ലയില്‍ ബെനാന്‍സ് അല്‍ഫോന്‍സിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാന്‍സാണ് (25) മരിച്ചത്. ടൊറാന്റോയിലെ താമസസ്ഥലത്താണ് അനീറ്റയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു അനീറ്റ. കൂടെ താമസിക്കുന്നവരാണ് അനീറ്റ ശുചിമുറിയില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ കാനഡ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.തിങ്കളാഴ്ചയും അമ്മ രജനിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കൾ […]
Read more

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു: 883 കോടി രൂപയുടെ നാശനഷ്ടം

ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ഹിമാചൽപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 109 ആയി. ഹിമാചലിൽ 202 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് 883 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി സർക്കാർ കണക്കുകൾ പറയുന്നു. പ്രയാഗ് രാജിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധിപേരെ മാറ്റിപ്പാർപ്പിച്ചു. ഗംഗാനദി കരകവിഞ്ഞൊഴുകുകയാണ്. അമർനാഥ് തീർഥയാത്ര നിർത്തിവച്ചു. ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 22 വരെ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
Read more

ഡോ. എലിസബത്ത് ഉദയൻ ജീവനൊടുക്കാൻ ശ്രമിച്ചു

അഹമ്മദാബാദ്: നടൻ ബാലയുടെ മുൻഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഇന്നലെ വൈകിട്ടോടെയാണ് എലിസബത്ത് ജീവനൊടുക്കാൻ ശ്രമിച്ചത്. അഹമ്മദാബാദിലെ ബി ജെ ആശുത്രിയില്‍ വെച്ച് അമിത ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പിന്നാലെ ബി ജെ ആശുപത്രിയിൽ തന്നെ എലിസബത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു. താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം നടൻ ബാലയും കുടുംബവുമാണെന്നും ആശുപത്രി കിടക്കയിൽ വെച്ച് ചിത്രീകരിച്ച വീഡിയോയിൽ ‌പറയുന്നു. ബാലക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും പ്രയോജനമുണ്ടായില്ല. പൊലീസ് […]
Read more

ഡൽഹിയിൽ വീണ്ടും സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി: ഭീഷണി സന്ദേശം ഇ മെയില്‍ വഴി

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ദ്വാരകയിലെ സെന്റ് തോമസ്, വസന്ത് വാലി സ്‌കൂളുകള്‍ക്കാണ് ഇന്ന് ഭീഷണി ഉണ്ടായത്. ഇ മെയില്‍ മുഖേനയാണ് ഭീഷണി സന്ദേശം എത്തിയത്. അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അഗ്‌നിശമന വിഭാഗം. സെന്റ് തോമസ് സ്‌കൂളിന് ഇന്നലെയും ഭീഷണി ലഭിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് നേരെ ഇന്നലേയും ഭീഷണി ഉണ്ടായിരുന്നു. ദ്വാരകയിലെ തോമസ് സ്‌കൂള്‍, ഡൽഹി യൂണിവേഴ്‌സിറ്റി സെന്റ് സ്റ്റീഫന്‍സ് കോളേജിനുമാണ് ഇന്നലെ ബോംബ് ഭീഷണി ഉണ്ടായത്. ഇമെയില്‍ വഴിയാണ് സന്ദേശം എത്തിയത്. […]
Read more

പരക്കെ കനത്ത മഴ, സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിൻ്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 19 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix