Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ; സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കരുതെന്ന് സിഐടിയു

തിരുവനന്തപുരം: പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ. കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നതുൾപ്പെടെ 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള സകല തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് സംഘാടകർ അവകാശപ്പെട്ടു. തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്രം ഉപേക്ഷിക്കുക, എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും പ്രതിമാസം 26000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന […]
Read more

ദേശീയ വിദ്യാഭ്യാസ നയം പുനഃപരിശോധിക്കണമെന്ന് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ

‍ഡൽഹി: ദേശീയ വിദ്യാഭ്യാസ നയം പുനഃപരിശോധിക്കണമെന്ന് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ. ഡൽഹി സർവകലാശാലയിലെ നാലുവർഷ ബിരുദ കോഴ്‌സ് ഉൾപ്പടെ പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് നിവേദനം രാഷ്ട്രപതിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും നൽകി. 2000 അധ്യാപകർ ഒപ്പിട്ട നിവേദനമാണ് നൽകിയിരിക്കുന്നത്. ശമ്പള അവലോകന കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടുത്താത്ത യുജിസി കരട് വിജ്‌ഞാപനം പിൻവലിക്കണം, അധ്യാപകർക്കുള്ള എംഫിൽ, പിഎച്ച്‌ഡി ഇൻക്രിമെൻ്റുകൾ പുനഃസ്‌ഥാപിക്കണം, ഓൺലൈൻ പഠന രീതി പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷൻ്റെ നിവേദനത്തിലുണ്ട്. 4 വർഷ കോഴ്‌സിനായി അധ്യാപക, അനധ്യാപക നിയമനം, […]
Read more

പോർട്ടബിൾ ബാറ്ററിക്ക് തീ പിടിച്ചു; ബോയിംഗ് വിമാനത്തിന് എമർജൻസി ലാൻഡിംഗ്

ഫ്ലോറിഡ: യാത്രക്കാരിലൊരാൾ കൊണ്ടുവന്ന ബാറ്ററിയിൽ നിന്ന് തീ പിടുത്തമുണ്ടായി ബോയിംഗ് വിമാനത്തിന് എമർജൻസി ലാൻഡിംഗ്. ക്യാബിനുള്ളിൽ പുക നിറ‌ഞ്ഞതോടെ എമ‍ർജൻസി ലാൻഡിംഗ് നടത്തി യാത്രാ വിമാനം. ഡെൽറ്റ എയ‍ർ ലൈനിന്റെ വിമാനമാണ് ഫ്ലോറിഡയിലെ ഫോർട്ട് മിയേഴ്സിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്. അറ്റ്ലാൻയിൽ നിന്ന് പുറപ്പെട്ട ഡെൽറ്റ വിമാനം ഫോർട്ട് ലൌഡർഡേലിലേക്ക് പോകുന്നതിനിടയിലാണ് ക്യാബിനിൽ പുക നിറ‌ഞ്ഞത്. ക്യാബിൻ ക്രൂ ജീവനക്കാർ ഉടൻ തന്നെ അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയെങ്കിലും വിമാനം എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു. യാത്രക്കാരൻറെ കയ്യിലുണ്ടായിരുന്ന പവർ […]
Read more

ലോക രാജ്യങ്ങൾക്ക് ആശ്വാസമേകുന്ന പുതിയ തീരുമാനം പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ലോക രാജ്യങ്ങൾക്ക് ആശ്വാസമേകുന്ന പുതിയ തീരുമാനം പ്രഖ്യാപിച്ച് ട്രംപ്. പകര തീരുവ ഈടാക്കുന്ന തീയതി മൂന്നാഴ്ച്ച നീട്ടിയെന്നാണ് പ്രസിഡന്‍റ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. നാളെ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന തീരുവ നടപടികളാണ് ട്രംപ് തത്കാലത്തേക്ക് നീട്ടിയത്. അമേരിക്കയുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാൻ കൂടുതൽ സമയം നൽകുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്. നിലവിലെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് ഒന്നിനായിരിക്കും പകര തീരുവ നടപ്പാകുക. അതേസമയം ജപ്പാൻ, ദക്ഷിണ കൊറിയ അടക്കം 14 രാജ്യങ്ങൾക്ക് അധിക തീരുവ […]
Read more

ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ഡോക്ടറാകാനുളള ആഗ്രഹം നടക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാനയിലെ രാജന്ന നിര്‍സില്ല ജില്ലയിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ രോഹിത് ആണ് ഡോക്ടറാകാനുളള ആഗ്രഹം നടക്കാത്തതിൽ ദൈവത്തിന് കത്തെഴുതിവെച്ച് ആത്മഹത്യ ചെയ്തത്. യുവാവ് ബിഎഡിന് പഠിക്കുകയായിരുന്നു രോഹിത്. ഡോക്ടറാവണമെന്നായിരുന്നു യുവാവിന്റെ ആഗ്രഹമെന്നും അത് നേടാന്‍ കഴിഞ്ഞില്ലെന്ന വേദനയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം പറഞ്ഞു. ജീവിതം ആഗ്രഹിച്ചതുപോലെ പോകാത്തതില്‍ യുവാവ് നിരാശനായിരുന്നെന്നും കുടുംബാഗംങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Read more

ചെങ്കടലിൽ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം

അബുദാബി: ചെങ്കടലിൽ ബ്രിട്ടൻ ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം. യെമനിലെ ഹൂതി വിമതരാണ് കപ്പല്‍ ആക്രമിച്ചത്. കപ്പലിന്റെ സായുധ സുരക്ഷാ സംഘം തിരിച്ചടിച്ചതായാണ് വിവരം. ഹൂതി വിമത സംഘം ചെങ്കടലിൽ വീണ്ടും ആക്രമണം തുടങ്ങിയ സാഹചര്യത്തിലാണ് ബ്രിട്ടീഷ് കപ്പലിന് നേരെയുള്ള ആക്രമണം. ആക്രമണത്തിൽ 22 പേരെ യുഎഇ രക്ഷപ്പെടുത്തി. എഡി പോ​ർ​ട്ട്​​സ്​ ഗ്രൂ​പ്പി​ന്​ കീ​ഴി​ലു​ള്ള ക​പ്പ​ലി​ൽ ​നി​ന്നാണ്​ 22 ജീ​വ​ന​ക്കാ​രെ യു.​എ.​ഇ ര​ക്ഷ​പ്പെ​ടു​ത്തിയത്. വാ​ണി​ജ്യ ക​പ്പ​ലി​ൽ​ നി​ന്ന്​ അ​പ​ക​ടം സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ […]
Read more

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരിച്ച ബിന്ദുവിന്റെ വീട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ന് സന്ദര്‍ശിക്കും

കോട്ടയം: മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു സന്ദര്‍ശിക്കും. രാവിലെ 9.30 ന് തലയോലപറമ്പിലെ വീട്ടിലെത്തുന്ന മന്ത്രി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും.നേരത്തെ ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണന്‍ സര്‍വ്വീസ് സ്‌കീം ബിന്ദുവിന്റെ വീട് നിര്‍മ്മാണം ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ സന്ദര്‍ശനം. കഴിഞ്ഞ ദിവസം ബിന്ദുവിന്റെ വീട്ടിലെത്തിയ ആരോഗ്യമന്ത്രിസര്‍ക്കാര്‍ പൂര്‍ണമായും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്നും ബിന്ദുവിന്റെ മകന് ജോലി […]
Read more

ഇന്ന് സ്വകാര്യ ബസ് സമരം, നാളെ ദേശീയ പണിമുടക്ക്

തിരുവനന്തപുരം: ഇന്ന് സ്വകാര്യ ബസ് സമരവും, നാളെ അഖിലേന്ത്യാ പണിമുടക്കും നടക്കുന്നതോടെ സംസ്ഥാനത്ത് രണ്ട് ദിവസം ജനജീവിതം സ്തംഭിക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമിതി ഇന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് വിവിധ ട്രേഡ് യൂണിയനുകള്‍ നാളെ പണിമുടക്കും. വിവിധ ആവശ്യങ്ങളില്‍ പരിഹാരമുണ്ടാകാത്തതിനാല്‍ സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമിതി ഇന്ന് സൂചനാ പണിമുടക്കാണ് നടത്തുന്നത്. […]
Read more

മുംബൈ ഭീകരാക്രമണ കേസിലെ പങ്ക് സമ്മതിച്ച് തഹാവൂ‍ർ റാണ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ പങ്ക് സമ്മതിച്ച് തഹാവൂ‍ർ റാണ. താൻ പാകിസ്താൻ സൈന്യത്തിൻ്റെ വിശ്വസ്ത ഏജൻ്റായിരുന്നെന്ന് റാണ വെളിപ്പെടുത്തി. ആക്രമണ സമയത്ത് മുംബൈയിൽ ഉണ്ടായിരുന്നതായും ഒരു ചാര ശൃംഖലപോലെ ലെഷ്കർ-ഇ-തൊയ്ബ പ്രവർത്തിച്ചിരുന്നുവെന്നും മുംബൈ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചതായാണ് റിപ്പോർട്ട്. 26/11 ആക്രമണം പാകിസ്ഥാന്റെ ഐഎസ്ഐയുമായി സഹകരിച്ചാണ് നടത്തിയതെന്ന് വിശ്വസിക്കുന്നതായും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് പോലുള്ള സ്ഥലങ്ങൾ പരിശോധിച്ചതായും റാണ പറഞ്ഞതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോ‍ർട്ട്. സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിയും താനും പാകിസ്താനിലെ […]
Read more

വനിതാ പൊലീസുകാർക്കെതിരെ ലൈംഗിക അധിക്ഷേപം; വയോധികൻ അറസ്റ്റിൽ

വയനാട്: വനിതാ പൊലീസുകാർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ വയോധികനെ മൈസൂരിൽ നിന്ന് പിടികൂടി. മൊട്ടുസൂചി എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഇയാൾ വനിതാ സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തുകയായിരുന്നു. ബത്തേരി മൂലങ്കാവ് സ്വദേശി മാനു എന്ന അഹമ്മദിനെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix