Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ബാങ്ക് അക്കൗണ്ടിൽ തിരിമറി നടത്തിയ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

ഏരൂർ‌: സ്ഥിര നിക്ഷേപ അക്കൗണ്ടിൽ തിരിമറി നടത്തി 7.21 ലക്ഷം രൂപ തട്ടിയെടുതത്തയാൾ പിടിയിൽ. ‌ ബാങ്കിലെ താൽക്കാലിക ജീവനക്കാരനായ കരവാളൂർ സ്വദേശി ലിബിൻ ടൈറ്റസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപകൻ‍ ബാങ്ക് അക്കൗണ്ടിൽ ബന്ധിപ്പിച്ചിരുന്ന മൊബൈൽ ഫോൺ‍ നമ്പർ ഉൾപ്പെടെയുള്ള രേഖകളിൽ മാറ്റങ്ങൾ വരുത്തിയാണു തട്ടിപ്പു നടത്തിയത്. ബാങ്കിന്റെ മൊബൈൽ ആപ് വഴി പണം മറ്റു രണ്ടു പേരുടെ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു. ഇവർ പിന്നീട് ഈ പണം ലിബിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി പൊലീസ് കണ്ടെത്തി. പണം […]
Read more

സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,480 രൂപയാണ്. ഒരു ദിവസത്തിന് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. 80 രൂപയാണ് പവന് ഇന്നലെ കൂടിയത്. മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് 1520 രൂപയാണ് വർദ്ധിച്ചത്. തുടർച്ചയായ മൂന്ന് ദിവസങ്ങളിലെ സ്വർണവില വർദ്ധനവിന് ശേഷമാണ് ശനിയാഴ്ച സ്വർണവില കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 10 രൂപ ഉയർന്നു. ഇന്നത്തെ വില 9060 രൂപയാണ്. […]
Read more

സെക്രട്ടേറിയറ്റിൽ ഫയലുകൾക്കിടയിൽ ചേര

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളപ്പിൽ പ്രധാന കെട്ടിടത്തിനു സമീപത്തെ ഭക്ഷ്യ–പൊതുവിതരണ വകുപ്പ് ഓഫിസ് കാബിനിൽ ഫയലുകൾക്കിടയിൽ ചേരയെ കണ്ടെത്തി. ഓഫിസിലെ കാബിനു മുകളിലെ ഷെൽഫിൽ ഇടംപിടിച്ച ചേരയെ, കാബിൻ വൃത്തിയാക്കാനെത്തിയവരാണു കണ്ടത്. ഇതോടെ ജീവനക്കാരെല്ലാം പുറത്തേക്കോടി. ശനിയാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. വിവരം ഹൗസ് കീപ്പിങ് വിഭാഗത്തെ അറിയിച്ചതോടെ മറ്റ് വിഭാഗങ്ങളിലെ ജീവനക്കാർ എത്തി പരിശോധന നടത്തി. ഇതിനിടെ ചേര മേശയ്ക്കടിയിലെ കാബിനിൽ ഒളിച്ചു. തുടർന്ന് വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ‘സർപ്പ’ വൊളന്റിയറായ നിഖിൽ സിങ്ങിനെ ജീവനക്കാർ വിവരം […]
Read more

പുതിയ ന്യൂന മർദ്ദം, സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: പശ്ചിമ ബംഗാൾ – ഒഡിഷക്ക് മുകളിലായി പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടു. അറബികടലിൽ ഗുജറാത്ത്‌ മുതൽ കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തിയും നില നിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി നിലവിലെ മഴ തുടരും. പശ്ചിമ ബംഗാളിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം. ഇന്നും ഒൻപതാം തീയിതിയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള […]
Read more

പിറന്നാൾ മധുരത്തിൽ രൺവീർ; ഇൻസ്റ്റ​ഗ്രാമിലെ സകല പോസ്റ്റുകളും നീക്കം ചെയ്തു

ബോളിവുഡ് താരം രൺവീർ സിങ്ങിന് ഇന്ന് 40-ാം പിറന്നാൾ . എന്നാൽ ശനിയാഴ്ച രൺവീർ ചെയ്ത ഒരു പ്രവൃത്തി ആരാധകർക്കിടയിൽ വലിയ ആശയക്കുഴപ്പം തന്നെയാണ് സൃഷ്ട്ടിച്ചത്. തന്റെ പിറന്നാൾദിനത്തിന് മണിക്കൂറുകൾക്ക് മുൻപേ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തിരിക്കുന്നു. 47.1 മില്ല്യൺ ഫോളോവർമാരാണ് രൺവീർ സിങ്ങിന് ഇൻസ്റ്റ​ഗ്രാമിലുള്ളത്. ഇത്രയും പേരെ അമ്പരപ്പിച്ചുകൊണ്ടാണ് ഈ അസാധാരണ നീക്കം. നിലവിൽ രൺവീറിന്റെ ഇൻസ്റ്റ​ഗ്രാം പേജ് നോക്കിയാൽ ശൂന്യമാണ്. ഇതെന്താണ് ഇവിടെ നടക്കുന്നത് എന്നാണ് പലരുടേയും സംശയം. എന്തെങ്കിലും […]
Read more

നവതിയുടെ നിറവിൽ ദലൈലാമ; ആശംസകളുമായി പ്രധാനമന്ത്രി

ടിബറ്റ്: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ തൊണ്ണൂറാം ജന്മദിനം ഇന്ന്. ജന്മദിനം പ്രമാണിച്ച് ഹിമാചൽ പ്രദേശിലെ ധരംശാലയിൽ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയിൽ ഇന്ന് ദലൈലാമ പൊതുജനങ്ങളെ കാണും. ലോകത്തിന്റെ വിവിധ മേഖലകളിൽനിന്നായി പ്രമുഖ വ്യക്തികളടക്കം ധരംശാലയിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും, രാജീവ് രഞ്ജൻ സിം​ഗും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദലൈ ലാമക്ക് ജന്മദിനാശംസകൾ നേർന്നു. സ്‌നേഹം, കാരുണ്യം, ക്ഷമ, ധാർമ്മിക അച്ചടക്കം എന്നിവയുടെ ശാശ്വത പ്രതീകമാണ് ദലൈലാമയെന്നും 140 കോടി […]
Read more

ഡാർക്ക്നെറ്റ് ഇടപാടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: രാജ്യാന്തര ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത എഡിസൺ ബാബു, അരുൺ തോമസ്, കെ.വി.ഡിയോള്‍ എന്നിവർ സഹപാഠികൾ. മൂവാറ്റുപുഴയിലെ സ്വകാര്യ എൻ‌ജിനീയറിങ് കോളജിൽ നിന്ന് ഒരേ സമയം പഠിച്ചിറങ്ങിയവരാണ് മൂന്നു പേരും. മാത്രമല്ല, ലഹരി വിൽപനയിൽ കാര്യമായ പങ്കില്ലെങ്കിലും രാജ്യത്ത് പലയിടങ്ങളിലായി ജോലി ചെയ്യുന്ന മറ്റു ചില സഹപാഠികളും എൻസിബിയുടെ അന്വേഷണ പരിധിയിലുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായെന്നും തിങ്കളാഴ്ച ഇവരെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും എൻസിബി വൃത്തങ്ങൾ […]
Read more

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ബ്രസീലിൽ

റിയോ ഡി ജനീറോ: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ജനേറയിലെത്തി. ആറ് പതിറ്റാണ്ടിനുശേഷം ബ്രസീൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് ബ്രിക്സ് അംഗരാജ്യങ്ങളുടെ ആദ്യ സെഷൻ നടക്കുക. ആഗോള സുരക്ഷ, സമാധാനം എന്നതാണ് ഉച്ചകോടിയിലെ ആദ്യ അജണ്ട. നിലവിലെ സംഘർഷങ്ങളും ഉച്ചകോടി ചർച്ച ചെയ്യും. ബ്രിക്സ് ഉച്ചകോടിയിലെ പ്രഖ്യാപനത്തിൽ പഹൽഗാം ഭീകരാക്രമണവും ഭീകരവാദത്തെ ശക്തമായി എതിർക്കണമെന്ന് മോദി ആവശ്യപ്പെടും. അർജൻറീനിയൻ പ്രസിഡന്‍റ് ഹാവിയർ […]
Read more

‘അമേരിക്ക പാര്‍ട്ടി’: പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക്

വാഷിംഗ്ടണ്‍: ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘അമേരിക്ക പാര്‍ട്ടി’ എന്നാണ് മസ്‌കിന്റെ പുതിയ പാര്‍ട്ടിയുടെ പേര്. മസ്‌ക് എക്‌സിലൂടെയാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുളള ഭിന്നത രൂക്ഷമായതിനു പിന്നാലെയാണ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം. ‘ഇന്ന് നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നല്‍കുന്നതിനായാണ് അമേരിക്ക പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്’-എന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്. അമേരിക്കയ്ക്ക് ഡെമോക്രറ്റിക്ക്, റിപ്പബ്ലിക്ക് പാർട്ടികളല്ലാതെ ഒരു ബദൽ വേണമെന്നും എങ്കിലേ ജനങ്ങൾക്കും ശബ്‌ദിക്കാനാകൂ എന്നും മസ്‌ക് […]
Read more

കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി

മലപ്പുറം: കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി. വനംവകുപ്പിന്റെ കെണിയിൽ കടുവ വീണത്. ഗഫൂറിനെ കടുവ പിടിച്ചത് മെയ്‌ 15നാണ്. ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടിൽ ആയത് 53 ആം ദിനം. മെയ് 15 വ്യാഴാഴ്ച്ച രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലെ റബ്ബർ തോട്ടത്തിൽവെച്ച് ​ഗഫൂറിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. കടിയേറ്റ് പിൻകഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായതാണ് മരണത്തിന് കാരണമായത്. കടിച്ചു കുടയുന്നതിനിടെ നട്ടെല്ല് പൊട്ടി. ശരീരം മുഴുവൻ നഖമേറ്റ് മുറിഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix