Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ ആരോ​ഗ്യനില ​ഗുരുതരം; കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

കോഴിക്കോട്: നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിലെ നിപ വാർഡിലാണ് ഇവർ ചികിത്സയിലുള്ളത്.കഴിഞ്ഞ മാസം 25-ാം തീയതിയായിരുന്നു യുവതിയെ നിപ രോ​ഗ ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് രോ​ഗം മൂര്‍ച്ഛിതോടെ യുവതിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ യുവതിക്ക് നിപ സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ […]
Read more

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി സ്ഥിതിചെയ്യുന്നു ചക്രവാത ചുഴി അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂന […]
Read more

സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കാൻ കേരള കലാമണ്ഡലം

സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള നടപടികളുമായി കേരള കലാമണ്ഡലം. വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള കലാമണ്ഡലം സ്വകാര്യവത്കരണത്തിലേക്ക് ചുവടുവെക്കുന്നതില്‍ വിമര്‍ശനവുമുയരുന്നുണ്ട്. നിലവില്‍ ഭരതനാട്യത്തിനും വയലിനുമാണ് സ്വശ്രയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അപേക്ഷ ക്ഷണിച്ചത്. ഇതിന്റെ നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കലാമണ്ഡലമുള്‍പ്പടെയുള്ള സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കില്ലെന്ന വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കുന്നത്. വാര്‍ത്തയ്ക്ക് പിന്നാലെ സര്‍ക്കുലര്‍ പിന്‍വലിക്കുകയും ചെയ്തു. ഇത്തരം സാംസ്‌കാരിക കേന്ദ്രങ്ങള്‍ ജീവനക്കാര്‍ക്കുള്ള ശമ്പളമുള്‍പ്പടെയുള്ള പ്രവര്‍ത്തന ചിലവുകള്‍ സ്വയം കണ്ടെത്തണമെന്ന […]
Read more

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തും; കെ ബി ഗണേഷ്‌കുമാർ

കൊല്ലം: സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച നടത്തും. ആ ചർച്ച വിജയിച്ചില്ലെങ്കിൽ മന്ത്രി തല ചർച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥി കൺസെഷൻ വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്. ഈ മാസം 8 നാണ് സൂചന പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വിദ്യാർഥികൾക്ക് കൺസഷൻ ടിക്കറ്റ് നൽകാൻ ആപ്പ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. ഒന്നര മാസത്തിനുള്ളിൽ ആപ്പ് […]
Read more

ഒമാൻ സ്വദേശികൾ കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതല്ല; മിഠായി നൽകിയത് വാത്സല്യം കൊണ്ടെന്ന് പൊലീസ്

കൊച്ചി: ഒമാൻ സ്വദേശികൾ ഉൾപ്പെട്ട തട്ടിക്കൊണ്ടുപോകൽ ആരോപണത്തിൽ വ്യക്തത വരുത്തി പൊലീസ്. അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചതല്ലെന്നും ഒമാൻ സ്വദേശികൾ മിഠായി നൽകിയപ്പോൾ കുട്ടികൾ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. കേസിൽ വ്യക്തത വന്നതോടെ പരാതിയില്ലെന്ന് കുട്ടികളുടെ കുടുംബം പോലീസിനെ അറിയിച്ചു. ഇതോടെ കസ്റ്റഡിയിലായിരുന്ന ഒമാൻ സ്വദേശികളായ കുടുംബത്തെ വിട്ടയച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന കുട്ടികളെ കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം മിഠായി കാണിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ അവർ […]
Read more

ചെറുകിട വ്യവസായികളെ ആദരിക്കാന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സ്പാര്‍ക് അവാര്‍ഡ്

കൊച്ചി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയും ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്‌സികളിലൊന്നുമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, ചെറുകിട വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സ്പാര്‍ക് അവാര്‍ഡുകള്‍ നല്‍കുന്നു. രാജ്യത്തെ ചെറുകിട വ്യവസായികളുടെ അതുല്യ സംഭാവനകള്‍, നൂതന ആശയങ്ങള്‍, പ്രതിസന്ധികളോട് ചെറുത്തുനില്‍ക്കുന്ന മനോഭാവം എന്നിവയ്ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡിലൂടെ ലക്ഷ്യമിടുന്നത്. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍, ഇമേര്‍ജിംഗ് ലീഡര്‍ ഓഫ് ദി ഇയര്‍, ഇന്നൊവേറ്റേര്‍സ് ഓഫ് ദി ഇയര്‍, […]
Read more

ടൂവീലർ വർക്ക് ഷോപ്പ് കുത്തി തുറന്ന് മോഷണം

തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം കല്ലമ്പാറ എസ് എസ് ടൂവീലർ വർക്ക് ഷോപ്പ് കുത്തി തുറന്ന് മോഷണം. ഉദയകുമാറിന്‍റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിൽ വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് വിവരം. പൂട്ട് തകർത്ത് വർക്ക് ഷോപ്പിൽ നിന്നും വാഹനങ്ങളുടെ പൊളിച്ചു വച്ചിരുന്ന എൻജിൻ ഉൾപ്പെടെയുള്ള സാധനങ്ങളും സ്പെയർപാർട്സുകളും ടൂൾസും മോഷണം പോയി. ഇത് സംബന്ധിച്ച് ഉടമസ്ഥൻ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 50,000 രൂപയോളം വിലയുള്ള സാധനങ്ങൾ മോഷണം പോയതായി ഉടമസ്ഥൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ ഒരു ഓട്ടോറിക്ഷ […]
Read more

മെഡിക്കൽ കോളജ് ഹോസ്റ്റൽ സന്ദ‍ർശിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം: കോട്ടയം മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടം സന്ദർശിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. സർക്കാർ കുട്ടികളെ സംരക്ഷിക്കണമെന്നും ഇത് കുട്ടികളുടെ ഭാവിയെ സംബന്ധിച്ച കാര്യമാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. കെട്ടിടത്തിന്റെ ഫിറ്റ്നസ് സർക്കാർ സ്വന്തം ചെലവിൽ പരിശോധിക്കണമെന്നും ഹോസ്റ്റലിലെ ശുചിമുറികൾ വൃത്തിഹീനമാണെന്നും പൊളിഞ്ഞു വീഴാറായ കെട്ടിടമടക്കം സർക്കാർ സംരക്ഷിക്കണമെന്നും സാധാരണക്കാരന്റെ മക്കൾക്ക് ഇത്ര മതി എന്നാണ് സർക്കാർ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടവും അപകടാവസ്ഥയിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് […]
Read more

വീണ്ടും പടയപ്പ; മൂന്നാറിലെ ജനവാസ മേഖലയിലിറങ്ങിയ പടയപ്പയെ ഓടിച്ചു

മൂന്നാ‌ർ: പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാർ മാട്ടുപ്പെട്ടിയിൽ ആണ് വെള്ളിയാഴ്ച രാത്രി കാട്ടാന എത്തിയത്. ആളുകൾക്കിടയിലൂടെ എത്തിയ പടയപ്പയെ ബഹളം വെച്ച് തുരത്തുകയായിരുന്നു. ദേവികുളം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ആന എത്തിയത്. ഇതിന് മുൻപും പടയപ്പ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ആന മൂന്നാറിലെ ഗൂഡാര്‍വിള എസ്റ്റേറ്റിലെത്തി വ്യാപക കൃഷിനാശം വരുത്തിയിരുന്നു. ആളുകൾ ബഹളംവെച്ചതോടെ റോഡിലേക്കിറങ്ങിയ പടയപ്പ ഏറെ സമയത്തിന് ശേഷമാണ് കാടുകയറിയത്. ഈ സംഭവത്തിന് മുമ്പ് നെറ്റിമേടിനും കുറ്റിയാർ വാലിക്കും […]
Read more

സൈബർ തട്ടിപ്പ്: ആറു മാസത്തിനിടെ നഷ്ടമായ തുകയിൽ 54.79 കോടി രൂപ തിരികെ പിടിച്ചു

ആറ് മാസത്തിനിടെ സൈബർ തട്ടിപ്പിലൂടെ നഷ്ടമായ തുകയിൽ സംസ്ഥാനം തിരികെ പിടിച്ചത് 54.79 കോടി രൂപ. വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് സൈബർ കുറ്റവാളികൾ തട്ടിയെടുത്തത് 351 കോടി രൂപയാണ്. സൈബർ കുറ്റകൃത്യ പരാതികളിൽ സംസ്ഥാനത്ത് വൻ വർദ്ധനവാണ് ഉണ്ടായത്764 കോടി രൂപയാണ് കഴിഞ്ഞ വർഷം സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി സൈബർ തട്ടിപ്പ് സംഘം കവർന്നത്. എന്നാൽ 2021ൽ ഇത് വെറും പത്തു കോടി രൂപ മാത്രമായിരുന്നു. ഈ വർഷം ആറ് മാസത്തിനകം 19,972 സൈബർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix