Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

അതിവേഗം തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; 4 ദിവസം കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: ന്യൂനമർദം അതിവേഗം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഗംഗാതട പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദമാണ് ശക്തി പ്രാപിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിൽ അടുത്ത 4 ദിവസം വിവിധ ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യത പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ച തീവ്ര ന്യൂനമർദ്ദമാണ് അതിവേഗം രൂപപ്പെട്ടത്. 14, 16, 17, 18 തിയതികളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 16 ന് ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, […]
Read more

കോഴിയിറച്ചിയുടെ പേരിൽ നടന്ന തർക്കത്തിന് പിന്നാലെ; യുവാവ് കുത്തേറ്റ് മരിച്ചു

ബെംഗളൂരു: വിവാഹ സൽക്കാരത്തിനിടെ കോഴിയിറച്ചിയുടെ പേരിൽ നടന്ന തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ് മരിച്ചു. കർണാടകയിലെ ബെലഗാവി ജില്ലയിൽ വിവാഹ ശേഷമുള്ള പാർട്ടിക്കിടെയാണ് സംഭവം. യാരാഗട്ടി സ്വദേശിയായ വിനോദ് മലാഷെട്ടിയാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഭിഷേക് കൊപ്പാടിന്‍റെ വിവാഹത്തെ തുടർന്ന് ഞായറാഴ്ച സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിനോദ്. അഭിഷേകിന്‍റെ ഫാം ഹൗസിലാണ് വിരുന്ന് നടന്നത്. ഭക്ഷണം വിളമ്പുകയായിരുന്ന വിതൽ ഹരുഗോപ്പിനോട് വിനോദ് കൂടുതൽ കോഴിയിറച്ചി ആവശ്യപ്പെട്ടു. വിളമ്പിയത് കുറഞ്ഞു പോയെന്ന് വിനോദ് പറഞ്ഞതിനെ തുടർന്ന് തർക്കം തുടങ്ങുകയായിരുന്നു. […]
Read more

യുക്രൈന് പിന്തുണയുമായി ട്രംപ്, പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം നൽകും

വാഷിങ്ടൺ: യുക്രൈന് ആയുധ സഹായം നൽകുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. റഷ്യ യുക്രൈൻ യുദ്ധത്തിൽ യുക്രൈനുള്ള ആയുധ സഹായം അമേരിക്ക ഭാഗികമായി മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് പ്രഖ്യാപനം. അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനമായ പാട്രിയറ്റ് യുക്രൈന് നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ച റഷ്യയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈനിന് ആവശ്യമായ ആയുധം നൽകുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വ്ളാദിമിർ പുടിൻ വളരെ നന്നായി സംസാരിക്കുന്ന ആളാണ്, പക്ഷേ തൊട്ടു പിന്നാലെ അയാൾ […]
Read more

ഗുജറാത്തിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം 14: തിരച്ചിൽ തുടരുന്നു

അഹ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 14 ആയി. ആറ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതിനാൽ അപകടം നടന്ന് രണ്ടാം ദിവസവും തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഗുജറാത്തിലെ വഡോദര ആനന്ദ് ജില്ലകളെ ബന്ധിപ്പിക്കുന്ന മഹിസാഗര്‍ നദിയുടെ കുറുകെയുള്ള പാലം ഇന്നലെയാണ് തകർന്നത്. അപകട കാരണം കണ്ടെത്താൻ ഗുജറാത്ത് മുഖ്യമന്ത്രി നാലംഗ സംഘത്തെ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം […]
Read more

എട്ട് രാജ്യങ്ങൾക്ക് കൂടി പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: എട്ട് രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ബ്രസീൽ, അൾജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ, മോൾഡോവ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കാണ് വ്യാപാര തീരുവ പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങൾക്കയച്ച വ്യാപാര തീരുവ സംബന്ധിച്ച കത്തുകൾ ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു. ബ്രസീലിന് 50% തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അൾജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് 30 ശതമാനവും ബ്രൂണൈ, മോൾഡോവ എന്നിവയ്ക്ക് 25 ശതമാനവും ഫിലിപ്പീൻസിന് 20 ശതമാവും […]
Read more

വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്ത് പൊലീസ്

കൊച്ചി: മുന്‍ മാനേജർ വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് നടനെ ചോദ്യം ചെയ്തത്. വിപിനെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍ മൊഴിയിലും ആവര്‍ത്തിച്ചു. അതേസമയം കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമായിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. എന്നാല്‍ സംഭവത്തില്‍ നേരത്തെ സിനിമാ സംഘടനകള്‍ ഇടപെടുകയും ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തിരുന്നു. ഈ മാസം 26ന് ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് വിപിന്‍ കുമാര്‍ പൊലീസില്‍ പരാതിപ്പെട്ടത്. […]
Read more

അഹമ്മദബാദ് വിമാനാപകടം; അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച പുറത്ത് വിട്ടേക്കും

അഹമ്മദബാദ്: വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച പുറത്തുവിടുമെന്ന് സൂചന. പിഴവോ മനപ്പൂര്‍വം ഉണ്ടായ നടപടിയോ അപകടത്തിനു കാരണമായതാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. വ്യോമയാന വ്യവസായ പ്രസിദ്ധീകരണമായ എയര്‍ കറന്റിന്റെതാണ് റിപ്പോര്‍ട്ട്. അപകടത്തെ കുറിച്ച് കേന്ദ്ര വ്യോമയാന സെക്രട്ടറി ഇന്ന് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ വിശദീകരണം നല്‍കും. വിമാന അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് വെള്ളിയാഴ്ച പുറത്തു വിടും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. എഞ്ചിന്‍ […]
Read more

കനത്ത മഴ; സംസ്ഥാനപാത ഉദ്ഘാടനത്തിന് മുമ്പ് ഒലിച്ചുപോയി

ജയ്പൂർ: മഴക്കനക്കുന്നതോടെ രാജസ്ഥാനിൽ പുതിയതായി നിർമ്മിച്ച സംസ്ഥാന പാത ഉദ്ഘാടനത്തിന് മുമ്പ് ഒലിച്ചുപോയി. ഞായറാഴ്ചയുണ്ടായ കനത്ത മഴയെത്തുടർന്നായിരുന്നു സംഭവം. ഝുൻഝുനു ജില്ലയിൽ ഉദയ്പൂർവതിയിലെ ബാഗുലിയിലൂടെ കടന്നുപോകുന്ന കട്‌ലി നദിയിൽ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്തതിന് പിന്നാലെയാണ് റോഡ് ഒലിച്ചുപോയത്. ഈ പ്രദേശത്ത് 86 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നദിയിലെ ശക്തമായ ഒഴുക്ക് പുതുതായി നിർമ്മിച്ച റോഡിന് ഭീഷണിയാവുകയും റോഡിന്റെ ഒരു വലിയ ഭാഗം ഒലിച്ചുപോവുകയുമായിരുന്നു. സികാർ, ഝുൻഝുനു, ചുരു ജില്ലകളിലൂടെ […]
Read more

ദേശീയ പണിമുടക്ക് ആരംഭിച്ചു; സംസ്ഥാനം നിശ്ചലം

തിരുവനന്തപുരം: സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്ക് കേരളത്തിലും ശക്തം. നിരവധി ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക് നടക്കുന്നത്. പണിമുടക്കിനെ നേരിടാന്‍ കേരള സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പതിവുപോലെ നടക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി കെബി ഗണേഷ് കുമാര്‍ നേരത്തെ അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് സംരക്ഷണം ഒരുക്കും. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ടാക്‌സി, ഓട്ടോ, സ്‌കൂള്‍, ബാങ്ക്, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയെ എല്ലാം പണിമുടക്ക് […]
Read more

പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയില്‍

കൊച്ചി: ബിജെപി നേതാവ് പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹെെക്കോടതിയിൽ. മതസ്പർദ്ധയുണ്ടാക്കും വിധം സംസാരിച്ചു എന്ന കേസിലെ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.‌ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പി സി ജോർജിന് നേരത്തെ ജാമ്യം നൽകിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix