Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു

ഹാനോയ്: വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയിലാണ് അപകടം നടന്നത്. മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മറിഞ്ഞത്. അപകടത്തിൽ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. വിയറ്റ്നാമീസ് കുടുംബങ്ങളായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും എന്നാണ് പുറത്തു വരുന്ന വിവരം. 53 പേരുമായി സഞ്ചരിച്ചിരുന്ന വണ്ടർ സീസ് എന്ന ബോട്ട് പെട്ടെന്നുണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് മുങ്ങിയതായാണ് നാവികസേനയുടെയും പ്രസ്താവനയിൽ പറയുന്നത്. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളിൽ കുറഞ്ഞത് എട്ട് പേർ […]
Read more

അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റമടക്കം ചുമത്തി കേസെടുത്തു

കൊല്ലം: ഷാര്‍ജയില്‍ മലയാളി യുവതി അതുല്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഭര്‍ത്താവ് സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തത്. സതീശിനെതിരെ അതുല്യയുടെ അച്ഛനും അമ്മയും പൊലീസിൽ മൊഴി നൽകിയിരുന്നു. സതീഷ് അതുല്യയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം തെളിവായി നല്‍കിയാണ് കേസ് നല്‍കിയിരിക്കുന്നത്. സതീഷിന് വിവാഹ സമയത്ത് 48 പവന്‍ സ്വര്‍ണം നല്‍കിയെങ്കിലും വീണ്ടും സ്വര്‍ണം വേണമെന്നാവശ്യപ്പെട്ട് അതുല്യയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് രക്ഷിതാക്കള്‍ […]
Read more

നിലയ്ക്കാതെ മഴ; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് അതിശക്തമായ മഴ സാധ്യത നിലനിർത്തി ഓറഞ്ച്, യെല്ലോ അലർട്ടുകൾ നൽകിയത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് എന്നീ 9 ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമാണ്. വടക്ക് […]
Read more

അപ്രീലിയ SR 125 പുതിയ സ്‌കൂട്ടർ ഇന്ത്യയിൽ

അപ്രീലിയ തങ്ങളുടെ പുതിയ SR 125 സ്‍കൂട്ടർ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. നേരത്തെ, കമ്പനി അടുത്തിടെ അപ്രീലിയ SR 175 അവതരിപ്പിച്ചിരുന്നു. ഫ്ലാഗ്ഷിപ്പ് മോഡലിൽ മാത്രമുണ്ടായിരുന്ന നിരവധി സ്‍മാർട്ട് സവിശേഷതകൾ പുതിയ അപ്രീലിയ SR 125-ൽ ലഭിക്കും. 1.20 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് കമ്പനി പുതിയ അപ്രീലിയ SR 125 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഈ സ്‍കൂട്ടറിന്റെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം. സ്‍കൂട്ടറിലെ ഏറ്റവും വലിയ മാറ്റം ഒരു ടിഎഫ്‍ടി ഡിസ്പ്ലേ ആണ്. […]
Read more

കേരളാ ഗവര്‍ണര്‍ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം പോളിറ്റ് ബ്യൂറോ. സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങൾ അട്ടിമറിക്കാൻ ഗവർണ്ണറും കേന്ദ്ര സർക്കാരും ശ്രമിക്കുകയാണെന്ന് പി.ബി. കുറ്റപ്പെടുത്തി. കേരളത്തിലെ സ‍ര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവ‍ര്‍ണര്‍-സ‍ര്‍ക്കാര്‍ പോര് കടുക്കുന്ന സാഹചര്യത്തിലാണ് വിമർശനം. ഗവർണ്ണർ രാജേന്ദ്ര അർലേക്കർ ഭരണഘടന പദവി ദുരുപയോഗം ചെയ്യുകയാണെന്നും സംസ്ഥാന സർക്കാരിന്റെ സുഗമമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും സി.പി.എം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്ഭവനെ ഗവര്‍ണര്‍ ആർ.എസ്.എസ്. ആശയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റുകയാണെന്നും സംസ്ഥാനത്തെ മതേതരത്വത്തെ താഴ്ത്തിക്കെട്ടാനാണ് […]
Read more

‘ഓപ്പറേഷൻ സിന്ദൂറിൽ അഞ്ച് യുദ്ധവിമാനങ്ങൾ വെടിയേറ്റ് തകർന്നുവീണു’; വിവാദ പരാമർശവുമായി ട്രംപ്

ഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെതിരെ വിവാദപരാമർശവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓപ്പറേഷൻ സിന്ദൂറിൽ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായാണ് ട്രംപ് പ്രതികരണം നടത്തിയത്. വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ സഭാംഗങ്ങളോടൊപ്പം നടത്തിയ സ്വകാര്യ വിരുന്നിലായിരുന്നു ട്രംപിന്റെ പരാമർശം. നാലോ അഞ്ചോ ജെറ്റുകൾ വെടിവച്ചിട്ടതായി കരുതുന്നു. അഞ്ച് ജെറ്റുകളാണെന്നാണ് തന്റെ ബോധ്യമെന്നും ട്രംപ് പറഞ്ഞു. ഏത് രാജ്യത്തിന്റെ വിമാനങ്ങളാണ് വെടിവച്ചിട്ടതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. മെയ് 10 ന് പ്രഖ്യാപിച്ച വെടിനിർത്തൽ യുഎസ് നയതന്ത്ര ഇടപെടലിന്റെ ഫലമാണെന്നും ട്രംപ് ആവർത്തിച്ചു.
Read more

മുൻ ഭാര്യക്ക് ജീവനാംശം നല്‍കുന്നതിനായി മാല മോഷണത്തിനിറങ്ങിയ യുവാവ് പോലീസ് പിടിയില്‍

നാഗ്പുര്‍: മുന്‍ ഭാര്യയ്ക്ക് കോടതി ഉത്തരവിട്ട ജീവനാംശം നല്‍കുന്നതിനായി മാല മോഷണത്തിനിറങ്ങിയ യുവാവ് പോലീസ് പിടിയില്‍. മങ്കപുരിലെ ഗണപതിനഗര്‍ സ്വദേശിയായ കനയ്യ നാരായണ്‍ ബൗരാഷിയെയാണ് പോലീസ് അറസ്റ് ചെയ്തത്. അടുത്തിടെ നടന്ന ഒരു കവര്‍ച്ച സംബന്ധിച്ച അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. ഫെബ്രുവരി 22-ന് മനീഷ്‌നഗറില്‍ ബൈക്കിലെത്തിയ അക്രമി ജയശ്രീ ജയകുമാര്‍ ഗഡെ എന്ന 74-കാരിയുടെ സ്വര്‍ണ്ണ മാല കവര്‍ന്നിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് കനയ്യയിലേക്കെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷമുള്ള […]
Read more

കനത്ത മഴ; ഹിമാചലിൽ 110 പേർ മരിച്ചു

കനത്ത മഴയെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടം. ഹിമാചൽ പ്രദേശിൽ മരണസംഖ്യ 110 ആയി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 35 പേരെ കാണാതായതായി റിപ്പോർട്ട്. നിരവധി റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ശക്തമായ മഴയെ തുടർ‌ന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 1200 കോടിയിലേറെ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. 5 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. ഡൽഹിയിൽ യെല്ലോ അലർട്ട് തുടരുകയാണ്.അതേസമയം കേരളത്തിൽ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിൽ […]
Read more

കോണ്‍ഗ്രസില്‍ ചേരാനല്ല ഇവിടെ വന്നത്‌; സിപിഎം വിടില്ലെന്ന സൂചന നല്‍കി അയിഷ പോറ്റി

കൊട്ടാരക്കര: കോണ്‍ഗ്രസില്‍ ചേരില്ലെന്ന സൂചന നല്‍കി സിപിഎം മുന്‍ എംഎല്‍എ പി അയിഷ പോറ്റി. സിപിഎമ്മുമായി അകലം പാലിക്കുന്ന അയിഷ പോറ്റി കോണ്‍ഗ്രസില്‍ എത്തിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ അയിഷ പോറ്റി പങ്കെടുത്തത്. എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ ചേരാനല്ല പരിപാടിയില്‍ പങ്കെടുത്തതെന്ന് അയിഷ പോറ്റി വ്യക്തമാക്കി. നിങ്ങളെല്ലാം എനിക്ക് തരുന്ന സ്‌നേഹം ഇപ്പോഴുള്ളതല്ല. അത് എത്രയോ വര്‍ഷങ്ങളായി. നിങ്ങള്‍ തരുന്ന സ്‌നേഹത്തിന് നന്ദി. പക്ഷേ, കോണ്‍ഗ്രസില്‍ ചേരാനല്ല ഞാന്‍ […]
Read more

കൊല്ലത്ത് മരിച്ച മിഥുന് വിട നൽകാൻ നാട്; സംസ്‌കാരം ഇന്ന്

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാ​ഘാതമേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന്. ശാസ്താംകോട്ട താലൂക്ക് ആശൂപത്രി മോർച്ചറിയിൽ സൂക്ഷിച്ച് വച്ച മൃതദേഹം ഇന്ന് രാവിലെ പത്ത് മണിയോടെ സ്കൂളിൽ എത്തിക്കും. ഇവിടെ 12 മണിവരെ പൊതു​​ദർശനം നടക്കും തുടർന്ന് ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. വിദേശത്തേക്ക് ജോലിക്ക് പോയ മിഥുന്റെ അമ്മ സുജ രാവിലെയോടെ കൊച്ചിയിലെത്തും. 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് സുജയെത്തുക. ഇവിടെ നിന്ന് പോലീസിന്റെ സഹായത്തോടെ കൊല്ലത്തെ വീട്ടിലേക്ക് പോകും. വൈകിട്ട് 5 മണിയോടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix