Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പാലക്കാട് വിദ്യാർഥിനിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: വിദ്യാർഥിനിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നല്ലേപ്പിള്ളി ഒലിവും പൊറ്റയിൽ സെൽഫിന്റെ മകൾ സമൃതയാണ് മരിച്ചത്. അച്ഛനും അമ്മയും ജോലിക്ക് പോയി തിരിച്ചു വന്നപ്പോൾ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു സമൃത. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂ‍ത്തിയാക്കി പോസ്റ്റ്മോ‍ർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Read more

അമിതവേഗതയിലായിരുന്ന കാർ മറിഞ്ഞ് തുണി വ്യാപാരിക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഡ്: ബിലാസ്പൂരിൽ അമിതവേഗതയിൽ പോയ കാർ മറിഞ്ഞ് ഒരു മരണം. ചകർഭട്ടയിൽ നിന്നുള്ള തുണി വ്യാപാരിയായ ജാക്കി ഗെഹി (31) ആണ് മരിച്ചത്. പുകയില തുപ്പാനായി ഡ്രൈവർ ഡോർ തുറന്നതോടെ മണിക്കൂറിൽ നൂറ് കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന ഇന്നോവ കാർ മറിയുകയായിരുന്നു. തൽക്ഷണം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലെ ഡിവൈഡറിൽ ഘടിപ്പിച്ചിരുന്ന ലോഹഭാഗത്ത് ശരീരം ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജാക്കിയുടെ നെഞ്ച്, തല എന്നിവിടങ്ങളിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ജാക്കി മരിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ […]
Read more

ചേർത്തുനിർത്താം പ്രകൃതിയെ; ഇന്ന് ലോക പരിസ്ഥിതി ദിനം

കൊച്ചി: ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. “പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക” എന്ന സന്ദേശവുമായാണ് ഈ വർഷത്തെ പരിസ്ഥിതി ദിനം ആചരിക്കുന്നത്. ദക്ഷിണ കൊറിയയാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്‍റെ ആതിഥേയത്വം വഹിക്കുന്നത്. കടുത്തവേനൽ, കൊടുംവരൾച്ച, കാട്ടുതീ, പ്രളയം, മണ്ണിടിച്ചൽ തുടങ്ങി പാരിസ്ഥിതികാഘാതങ്ങൾ മുമ്പെങ്ങുമില്ലാത്തവിധമാണ് ഇന്ന് രൂക്ഷമാകുന്നത്. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യം വർദ്ധിക്കുന്നത്.എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ പരിപാടികൾ […]
Read more

ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ലക്ഷദ്വീപിലെ കുട്ടികൾ അവരുടെ മാതൃഭാഷ പഠിക്കേണ്ടതില്ല എന്ന തീരുമാനം രാജ്യത്തിന്‍റെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പൂർണ്ണമായും നശിപ്പിക്കുന്നതിന് ഉദാഹരണമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ലക്ഷദ്വീപിലെ ജനങ്ങളുടെ മാതൃഭാഷകളായ അറബി, മഹൽ ഭാഷ എന്നിവ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ സമീപകാല തീരുമാനം അങ്ങേയറ്റം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കുന്നതിന്‍റെ മറവിൽ എടുത്ത ഈ നീക്കം, വിദ്യാഭ്യാസത്തിൽ മാതൃഭാഷകളും പ്രാദേശിക വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രഖ്യാപിത […]
Read more

പാകിസ്ഥാന് വീണ്ടും 6000 കോടിയിലേറെ രൂപയുടെ സഹായം; സാമ്പത്തിക പാക്കേജ് അനുമതി

ഡൽഹി: പാകിസ്ഥാന് 800 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ച് ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക് (എഡിബി). ഇന്ത്യ ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നതിനിടെയാണ് സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ചത്. ഈ പാക്കേജിൽ 300 ദശലക്ഷം ഡോളറിന്‍റെ നയപരമായ വായ്പയും 500 ദശലക്ഷം ഡോളറിന്‍റെ പ്രോഗ്രാം അടിസ്ഥാനമാക്കിയുള്ള ഗ്യാരണ്ടിയും ഉൾപ്പെടുന്നു. ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ടിൽ (ഐഎംഎഫ്) നിന്ന് ഒരു ബില്യൺ ഡോളറിന്‍റെ (ഏകദേശം 8,500 കോടി രൂപ) പാക്കേജ് പാകിസ്ഥാന് ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ സഹായവും […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
Read more

ഉത്തരാഖണ്ഡിൽ പ്രാദേശിക ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പ്രാദേശിക ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷം മണ്ടുവാലയിലെ പീപ്പൽ ചൗക്കിലാണ് സംഭവം നടന്നത്. രോഹിത് നേഗിയെന്നയാളാണ് കൊല്ലപ്പെട്ടത്. രോഹിത് നേഗിക്ക് നേരെ മുസാഫർനഗർ സ്വദേശിയായ അസ്ഹർ ത്യാഗി വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് രോഹിതിന് വെടിയേറ്റത്. നേഗിയുടെ സുഹൃത്തുക്കൾ ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ മുമ്പ് ബിജെപി യുവമോർച്ചയുടെ ഡിവിഷണൽ പ്രസിഡന്റായിരുന്നു. പ്രതിയെ പിടികൂടാനുള്ള തിരച്ചിലിലാണ് പൊലീസ്.
Read more

കടലിന്‍റെ നിറം മാറുന്നു; ഗവേഷണ പഠന റിപ്പോർട്ട് പുറത്ത്

കടലിന്‍റെ നിറം അസാധാരണമായി മാറുന്നതായി ഗവേഷണ പഠനം. ഭൂമിയിലെ മൊത്തം കടലിന്‍റെ ഏതാണ്ട് 21 ശതമാനവും നിറമാറ്റം സംഭവിച്ചെന്നും ഗവേഷണ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഏതാണ്ട് ഇരുപത് വര്‍ഷമായി കടലിന്‍റെ നിറം മാറിക്കൊണ്ടിരിക്കുകയാണെന്നും പഠനത്തില്‍ പുറയുന്നു. പ്ലൈമൗത്ത് സര്‍വ്വകലാശാല, പ്ലൈമൗത്ത് മറൈന്‍ ലബോറട്ടറി എന്നീ സ്ഥാപനങ്ങളിലെ ഗവേഷര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ ഗ്ലോബല്‍ ചെയ്ഞ്ച് ബയോളജി എന്ന ജേർണലില്‍ പ്രസിദ്ധീകരിച്ചു. സമുദ്രതീരത്തെയും പുറം കടലിനെയും പഠനത്തില്‍ ഉൾപ്പെടുത്തിയിരുന്നു. കടലിലെ എതാണ്ട് 71 മില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശമാണ് ഇത്തരത്തില്‍ […]
Read more

കോഴിക്കോട് സെക്സ് റാക്കറ്റ് കേസ്; ഒരു അസം സ്വദേശി കൂടി അറസ്റ്റിൽ

കോഴിക്കോട്: അസം സ്വദേശികൾ ഉൾപ്പെട്ട സെക്സ് റാക്കറ്റ് കേസിൽ ഒരാൾ കൂടി പിടിയിലായി. അസം സ്വദേശി റാക്കി ബുധീൻ അൻസാരിയാണ് അറസ്റ്റിലായത്. 17കാരിയായ അസം സ്വദേശിനിയായ പെൺകുട്ടിയെ കോഴിക്കോട് എത്തിച്ച ശേഷം പീഡിപ്പിച്ചു എന്നതാണ് കേസ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാക്കൾ വഴിയാണ് പെൺകുട്ടിയെ കോഴിക്കോടെത്തിയത്. കേസിൽ രണ്ട് അസം സ്വദേശികൾ അറസ്റ്റിലായിരുന്നു. പെൺകുട്ടിയെ കൊണ്ടുവന്നയാളെ ഒറീസയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. 15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. തന്നെപ്പോലെ അഞ്ച് […]
Read more

പിറവത്ത് പ്ലസ് ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

കൊച്ചി: എറണാകുളം പിറവത്ത് പ്ലസ് ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞാണ് അ‍ർജുൻ പോയത്. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. പാമ്പാക്കുട ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിയാണ് അർജുൻ രഘു. അ‍ർജുൻ ഇന്നലെ സ്കൂളിൽ എത്തിയിട്ടില്ല എന്ന് സ്കൂൾ അധികൃതർ വീട്ടിൽ അറിയിച്ചു. തുട‍ർന്നാണ് കുട്ടിയെ കാണുന്നില്ലയെന്ന് പിറവം പൊലീസിന് പരാതി നൽകുകയായിരുന്നു. വിദ്യാർത്ഥി പിറവം ബസ്റ്റാൻ്റിൽ നിന്ന് ബസ് കയറി പേപ്പതി സ്റ്റോപ്പിൽ വരെ ഇറങ്ങിയതായും പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix