Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഇലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട്

ഡൽഹി: ഇലോൺ മസ്‌കിന്‍റെ സാറ്റ്‌ലൈറ്റ് ഇന്‍റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട്. ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകുന്നതിനായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ (DoT) നിന്ന് ലൈസൻസിനായി കമ്പനി ഒരു ലെറ്റർ ഓഫ് ഇന്റന്റ് (LoI) നേടിയിട്ടുണ്ട് ഇതോടെ രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ ബ്രോഡ്‌ബാന്‍ഡ് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിന് മസ്കിന് മുൻപിലുണ്ടായിരുന്ന പ്രധാന തടസ്സം നീങ്ങി. ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് നെറ്റ്‌വര്‍ക്ക് നിയന്ത്രണ, നിരീക്ഷണ കേന്ദ്രവും സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട് എന്നാണ് സൂചന. […]
Read more

സ്വദേശികളുടെ 324 കോടി രൂപയുടെ സാമ്പത്തിക ബാധ്യതകൾ എഴുതിത്തള്ളി യുഎഇ പ്രസിഡന്‍റ്

അബുദാബി: സ്വദേശികളുടെ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാന്‍. ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. 222 സ്വദേശികളുടെ സാമ്പത്തിക ബാധ്യതകളാണ് എഴുതിത്തളളിയത്. ആകെ 139 മില്യന്‍ ദിര്‍ഹത്തിന്‍റെ കടമാണ് എഴുതിത്തള്ളുക, ഇന്ത്യൽ രുപയിൽ ഏകദേശം 324 കോടി രൂപ വരും. ഡിഫോൾട്ട് ഡെബ്റ്റ്സ് സെറ്റിൽമെന്റ് ഫണ്ട് മുഖേനയാണ് ഇളവുകൾ.ജോലിയില്‍ നിന്ന് വിരമിച്ച 132 പേരുടെ 86.47 ദശലക്ഷം ദിർഹവും സാമൂഹിക പിന്തുണ വിഭാഗത്തിന് കീഴിൽ 90 പൗരന്മാരുടെ […]
Read more

അധ്യാപിക ചാലക്കുടി പുഴയിൽ ചാടി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

ചാലക്കുടി: തീവണ്ടിയില്‍ നിന്നും അധ്യാപിക ചാലക്കുടി പുഴയിലേക്ക് വീണു മരിച്ച സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചെറുതുരുത്തി ഗവ. ഹയര്‍സെക്കണ്ടറി അധ്യാപിക സിന്തോള്‍ (40) ആണ് മരിച്ചത്. കോഴിക്കോട് നിന്ന് സ്ഥലം മാറി മൂന്നു ദിവസം മുമ്പാണ് സിന്തോള്‍ ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചത്. നിലമ്പൂരില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ബുധനാഴ്ച രാത്രി എഴ് മണിക്ക് ചാലക്കുടി പാലത്തിലെത്തിയപ്പോഴാണ് സിന്തോള്‍ പുഴയിലേക്ക് ചാടിയത്. ട്രെയിനില്‍ നിന്നും യുവതി ചാടുന്നത് കണ്ട യുവാവാണ് പൊലീസിനെ വിവരം […]
Read more

ഉത്ത‍‌ർപ്രദേശിൽ മൂന്ന് വയസ്സുള്ള പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി

ലഖ്‌നൗ: ഉത്ത‍‌ർപ്രദേശിൽ മൂന്ന് വയസ്സുള്ള പെൺകുട്ടി ബലാത്സംഗത്തിനിരയായി. രാത്രി മെട്രോ സ്റ്റേഷന് കീഴിൽ കിടന്ന് ഉറങ്ങുകയായിരുന്നപ്പോഴാണ് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. മാതാപിതാക്കൾ ഉറങ്ങിക്കിടക്കുമ്പോൾ പ്രതി പെൺകുട്ടിയെ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്തതായി പറഞ്ഞു. ദിവസ വേതനക്കാരായ ദമ്പതികളുടെ മകളാണ് പെൺകുട്ടി. പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം ബുധനാഴ്ച രാത്രി തന്നെ കുറ്റകൃത്യം നടന്ന സ്ഥലം […]
Read more

സ്വർണത്തിന് പിന്നാലെ കുതിച്ചുയർന്ന് വെള്ളി വില

ഡൽഹി: സ്വർണത്തിന് പിന്നാലെ വെളളി വിലയിലും വർധന. കിലോയ്ക്ക് 104675 രൂപയാണ് വ്യാഴാഴ്ച വെള്ളിയുടെ വില. ഇലക്ട്രിക് വാഹനങ്ങൾക്കും സോളാർ എനർജി മേഖലയിൽ നിന്നുള്ള ആവശ്യം ഉയർന്നതോടെയാണ് വെള്ളി വിലയും കുതിക്കുന്നത്. റഷ്യ യുക്രൈൻ യുദ്ധത്തിന് പിന്നാലെയാണ് വെള്ളി വിലയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടം തുടങ്ങിയത്. മാർച്ച് 27ന് ഇതിന് മുൻപ് വെള്ളിയുടെ വില 101313 രൂപയിലെത്തിയിരുന്നു. ഏപ്രിൽ നാലിന് ശേഷം വെള്ളി വില ഉയർന്ന നിലയിൽ തന്നെയാണുള്ളത്. ഏപ്രിൽ നാലിന് 87620 രൂപയായിരുന്നു ഒരു കിലോ […]
Read more

വാഹനാപകടം; നടന്‍ ഷൈന്‍ ടോമിന് പരുക്ക്; പിതാവ് മരിച്ചു

സേലത്ത് വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. എറണാകുളത്ത് നിന്നും ബെംഗളുരുവിലേക്ക് രാത്രി പത്തുമണിയോടെയാണ് ഇവര്‍ യാത്ര തിരിച്ചത്. പുലര്‍ച്ചെ ആറുമണിയോടെ സേലത്തിനടുത്ത് വച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഷൈനിന്‍റെ പിതാവ് സി.പി.ചാക്കോ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഷൈനിന്‍റെ വലതുകൈക്ക് പരുക്കേറ്റിട്ടുണ്ട്. അമ്മയ്ക്കും സഹോദരനും വാഹനമോടിച്ചിരുന്ന അസിസ്റ്റന്‍റിനും നേരിയ പരുക്കേറ്റിട്ടുണ്ട്. ഇവരെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിന്‍റെ കൈക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് പ്രാഥമിക വിവരം.
Read more

അറബിക്കടലിലെ കപ്പലപകടം; വിഴിഞ്ഞം തീരത്ത് ബാരലുകൾ അടിഞ്ഞു

കൊച്ചിയിലെ കപ്പലപകടത്തിന് പിന്നാലെ വിഴിഞ്ഞം തീരത്ത് ബാരലുകൾ അടിഞ്ഞു. ബാരലുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള ദ്രാവകങ്ങൾ നിർമിക്കുന്ന ഓയിലാണ്. വിഴിഞ്ഞത്തെ ഫിഷ് ലാൻഡിങ് പ്രദേശത്താണ് ബാരലുകള്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസമാണ് കൊച്ചി തീരത്തിന് അടുത്ത് അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട എംഎസ്‌സി എല്‍സ 3 കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിലെ സാധനങ്ങളുടെ പട്ടിക സർക്കാർ പുറത്തുവിട്ടത്. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറുകളില്‍ കാൽസ്യം കാർബൈഡാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറുകളില്‍ തേങ്ങയും ‘ക്യാഷ്’ എന്ന് എഴുതിയ നാല് കണ്ടെയ്നറുകളില്‍ കശുവണ്ടിയും. 87 കണ്ടെയ്നറുകളില്‍ തടിയുമാണ് ഉണ്ടായിരുന്നതെന്നാണ് സർക്കാർ പുറത്തുവിട്ട […]
Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഡ്രൈ ഡേ പ്രഖ്യാപിച്ചു, കനത്ത നിരീക്ഷണമുണ്ടായിരിക്കുമെന്ന് അധികൃതർ

നിലമ്പൂർ: നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, പോളിംഗിന്റെ സുതാര്യതയും സമാധാനപരമായ അന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രൈ ഡേ പ്രഖ്യാപിച്ചു. ജൂൺ 19-ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂർ കാലയളവിലാണ് മദ്യ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂൺ 19-ന് നടക്കുന്ന പോളിംഗ് അവസാനിക്കുന്ന സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂർ. ഈ സമയത്ത് നിലമ്പൂർ നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ മദ്യ വിൽപ്പനയും ഉപയോഗവും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്. […]
Read more

ബലിപെരുന്നാള്‍: നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി പ്രഖ്യാപിച്ചു. ഒന്ന് മുതൽ പ്ലസ്ടുവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അവധി ശനിയാഴ്ച മാത്രമാണെന്ന് നേരത്തേ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെയും അവധി തീരുമാനിച്ചതായുള്ള പ്രഖ്യാപനം.
Read more

മുല്ലപ്പെരിയാറില്‍ വിദ്യാര്‍ത്ഥിയെ കാണാതായി

ഇടുക്കി: മുല്ലപ്പെരിയാറില്‍ നീന്തൽ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥിയെ കാണാതായി. കുമളി മന്നാകുടി സ്വദേശി അരിയാന്റെ മകന്‍ അര്‍ജുനെയാണ് (17) കാണാതായത്. ഇന്നലെ സുഹൃത്തുകള്‍ക്കൊപ്പം നീന്തല്‍ പഠിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. അർജുനെ കാണാതയതോടെ അന്വേഷണം നടത്തിയപ്പോഴാണ് ഒഴുക്കില്‍ പെട്ട വിവരം സുഹൃത്തുകള്‍ പുറത്ത് പറയുന്നത്. ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix