Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കോഴിക്കോട് കുറ്റ്യാടി എള്ളിക്കാംപാറയിൽ ഭൂചലനമെന്ന് സംശയം

കോഴിക്കോട്: കുറ്റ്യാടി എള്ളിക്കാംപാറയിൽ ഭൂചലനമെന്ന് സംശയം. ശബ്ദം കേട്ട ജനങ്ങൾ വീടുകൾ വിട്ടുപുറത്തേക്കിറങ്ങി. പഞ്ചായത്തിലെ 4,5 വാർഡുകളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. രാത്രി 8 മണിയോടെയാണ് ഭൂചലനത്തിന് സമാനമായ അനുഭവം ഉണ്ടായത്.
Read more

ഡൽഹിയിൽ ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി, 13 കൗൺസിലർമാർ രാജിവെച്ചു

ഡൽഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ 13 എഎപി കൗൺസിലർമാർ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് ആംആദ്മിക്ക് തിരിച്ചടിയായി മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ ഈ കൂട്ടരാജി. എഎപി നേതാവ് മുകേഷ് ​ഗോയലിന്റെ നേതൃത്വത്തിൽ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്ന് മുകേഷ് ​ഗോയൽ അറിയിച്ചു.
Read more

യുക്രെയ്നിൽ റഷ്യന്‍ ഡ്രോണാക്രമണം

മോസ്കോ: യുക്രൈയ്നിൽ റഷ്യന്‍ ഡ്രോണാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കുകിഴക്കൻ യുക്രൈയ്നിൽ യാത്രാ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ ഇസ്താംബൂളിൽ ചേർന്ന യുക്രെയ്ൻ റഷ്യ വെടി നിർത്തൽ കരാറിൽ ഫലം കണ്ടിരുന്നില്ല. നിർണായക തീരുമാനം എടുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായാണ് ചർച്ച നടത്തിയത്. എന്നാൽ1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ എന്ന തീരുമാനം മാത്രമാണ് ചർച്ചയിൽ കെെകൊണ്ടത്.
Read more

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ വാങ്ങി; തമിഴ്‌നാട്ടിലേക്ക് മുങ്ങിയയാളെ പിടികൂടി

കോട്ടയം: മുക്കുപണ്ടം പണയം വെച്ച ശേഷം തമിഴ്നാട്ടിലേക്ക് മുങ്ങിയയാൾ പൊലീസ് പിടിയിൽ. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി സജീവ് എം ആറിനെയാണ് ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. തട്ടിപ്പ് നടത്തിയ ശേഷം മരിച്ചെന്ന് സ്വയം വാര്‍ത്ത നൽകിയ സജീവിനെ കൊടേക്കനാലില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. 2024ലാണ് കേസിനാസ്പദമായ സംഭവം. കുമാരനെല്ലൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് നാലു തവണയായി സ്വര്‍ണ്ണം പണയം വെച്ച് നാലു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം രൂപയാണ് പ്രതി വാങ്ങിയത്. പിന്നീട് മരിച്ചെന്ന പത്രവാർത്ത വന്നെങ്കിലും ഇയാളുടെ […]
Read more

ഇനി മുതൽ കോടതി വിവരങ്ങളും പുറത്തുവിടണം; ഉത്തരവുമായി വിവരാവകാശ കമ്മീഷണർ

തിരുവനന്തപുരം: കോടതിയിലെ വിവരങ്ങളും ഇനി മുതൽ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. ആർടിഐ നിയമം 12 പ്രകാരം വിവരങ്ങൾ നിഷേധിക്കാൻ കഴിയില്ലെന്നും വിവരങ്ങൾ നിഷേധിക്കുന്നത് ശിക്ഷാർഹമെന്നും വിവരാവകാശ കമ്മീഷണർ വ്യക്തമാക്കി. സംസ്ഥാനത്തെ ചില കോടതികളിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാൽ മറുപടി നൽകുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടൽ. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നത് ഉദ്യോ​ഗസ്ഥ‍‍ർ നിഷേധിച്ചതാണ് ഇത്തരമൊരു ഉത്തരവിലേക്ക് കോടതിയെ എത്തിച്ചത്.
Read more

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഷാരൂഖ് ഖാനുമായുള്ള മൂന്ന് പരസ്യചിത്ര കാമ്പയിന്‍ അവതരിപ്പിച്ചു

കൊച്ചി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (നീല മുത്തൂറ്റ്) പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് (എംഎഫ്എല്‍) മൂന്നു പരസ്യചിത്രങ്ങള്‍ പുറത്തിറക്കുന്നു. ബ്രാന്‍ഡ് അംബാസഡര്‍ ഷാരൂഖ് ഖാനെ ഉള്‍പ്പെടുത്തി നിര്‍മിച്ച പരസ്യചിത്രങ്ങളിലൂടെ സ്വര്‍ണ്ണ വായ്പകളുടെ എളുപ്പം, വേഗത, സൗകര്യം എന്നീ പ്രയോജനങ്ങള്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തിയ്ക്കാനാണ് എംഎഫ്എല്‍ ലക്ഷ്യമിടുന്നത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പിനെ രാജ്യത്തെ യഥാര്‍ത്ഥ സ്വര്‍ണ്ണ വായ്പാ വിദഗ്ധരായി ഉയര്‍ത്തിക്കാട്ടുകയും ഓരോ ഇന്ത്യക്കാരനും സ്വര്‍ണ്ണ വായ്പകള്‍ തടസരഹിതമായി ലഭ്യമാക്കുന്നതിനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധത അടിവരയിടുകയും ചെയ്യുന്നതാണ് […]
Read more

കുറുപ്പംപടി പീഡനക്കേസ്: അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡപ്പിച്ച കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടു കുറ്റപത്രങ്ങളായാണ് സമര്‍പ്പിച്ചത്. കുട്ടികളുടെ അമ്മയുടെ ആണ്‍ സുഹൃത്ത് ധനേഷ് രണ്ടു വര്‍ഷത്തോളം കുട്ടികളെ പീഡിപ്പിച്ചെന്നാണ് കണ്ടെത്തല്‍. കേസില്‍ കുട്ടികളുടെ രഹസ്യ മൊഴിയും ക്ലാസ് ടീച്ചര്‍ അടക്കമുള്ളവരുടെ മൊഴികളുമാണ് നിര്‍ണായകമായത്. കേസില്‍ ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടുണ്ട്. പീഡന വിവരം മറച്ചു വച്ചതിന് അമ്മയ്ക്കെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അമ്മയും ആണ്‍ സുഹൃത്തും […]
Read more

ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 മരണം; മരിച്ചവരിൽ മൂന്ന് കുട്ടികളും

ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 പേർ മരിച്ചു. മരണപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടും. ഇടിമിന്നലിൽ ഒരു വയോധികന് ​ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു. വയലിൽ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താൽക്കാലിക ഷെഡിൽ കയറി നിന്നിരുന്നവ‍ർക്കും ഇടിമിന്നലേറ്റിട്ടുണ്ട്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയിലെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.
Read more

ഫലം കാണാതെ യുക്രെയ്ൻ-റഷ്യ വെടി നിർത്തൽ കരാർ

ഇസ്താംബുൾ: റഷ്യ-യുക്രെയ്ൻ തമ്മിൽ ഇന്നലെ ഇസ്താംബൂളിൽ നടന്ന ചർച്ച ഫലം കണ്ടില്ല. വെടി നിർത്തൽ കരാറിൽ നിർണായക തീരുമാനം എടുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായാണ് ഇന്നലെ ചർച്ച നടന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇത് നിർണ്ണായക വഴിത്തിരിവായി. അതേസമയം ചർച്ചയിൽ 1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ തീരുമാനമായി. ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും, യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കിയും പങ്കെടുത്തിരുന്നില്ല. രണ്ട് മണിക്കൂറിൽ താഴെ ചർച്ച നീണ്ടുനിന്നു. ട്രംപിന്റെയും യൂറോപ്യൻ നേതാക്കളുടെയും സമർദ്ദം കാരണമായിരുന്നു ഇരു നേതാക്കളും […]
Read more

മഴക്കാലത്തെ നേരിടാൻ സംസ്ഥാനം; മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം

കൊച്ചി: സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം. മെയ് 20നകം ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാന്‍ പ്രാദേശിക കര്‍മ്മപദ്ധതി തയ്യാറാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മഴക്കാലം ആരംഭിക്കുന്നതിന്റെ മുന്നൊരുക്കമായി ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ആദ്യ ആഴ്ചയില്‍ പ്രത്യേക ജില്ലാതല അവലോകനയോഗം നടത്താൻ തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയോ ജില്ലാ കളക്ടറുടെയോ നേതൃത്വത്തിലാണ് യോഗം ചേരുക. പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix