Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സംസ്ഥാന സർക്കാരിൻ്റെ വാർഷികാഘോഷത്തിന് ഇന്ന് സമാപനം

കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ വാർഷികാഘോഷത്തിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം. റാലിയോടുകൂടി വൈകീട്ട് പുത്തരിക്കണ്ടം മൈതാനത്താണ് സമാപനം. പൊതു സമ്മേളനത്തിൽ സർക്കാരിൻറെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാതല അവലോകന യോഗവും ഇന്ന് ചേരും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികളാണ് ഇന്ന് സമാപിക്കുന്നത്.ഏപ്രിൽ 21ന് കാസർഗോഡ് നിന്നും ആരംഭിച്ച പരിപാടികളാണ് 13 ജില്ലയിലെ പര്യടനം പൂർത്തിയാക്കി തിരുവനന്തപുരത്ത് സമാപിക്കുന്നത്. വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ അവലോകന യോഗവും ചേരും. രാവിലെ 10.30 […]
Read more

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയെത്തുന്ന സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പ് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ […]
Read more

ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: താമരശേരി ഷഹബാസ്കൊലക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെജാമ്യഹര്‍ജിഇന്ന് ഹൈക്കോടതിയില്‍. പരിഗണിക്കുക വെള്ളിമാടുകുന്ന് ഒബ്‌സേര്‍വേഷന്‍ഹോമില്‍കഴിയുന്ന ആറ് വിദ്യാര്‍ഥികളുടെ ഹര്‍ജി. 80 ദിവസമായി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചിരുന്നു. വിദ്യാര്‍ഥികളെ അപായപ്പെടുത്തുമെന്നുള്ള ഫോണ്‍ കോളും ഊമക്കത്തും ചൂണ്ടിക്കാട്ടി നേരത്തെ ജുവനൈല്‍ കോടതിയും സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഭീഷണിയില്‍ കഴമ്പില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായെന്നാണ് പ്രതിഭാഗംവാദം ഉന്നയിച്ചു. കഴിഞ്ഞ ദിവസം പ്രതികളുടെ പത്താം ക്ലാസ് ഫലം പുറത്തുവന്നിരുന്നു. രണ്ട് പേര്‍ക്ക് ഫുള്‍ എ പ്ലസും ഒരാള്‍ ഏഴ് എപ്ലസുമാണ് […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പിൽ മാറ്റം. 12 ജില്ലകളിലാണ് പുതിയതായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ഒഴികെ ബാക്കി എല്ലാ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. 24 ന് കണ്ണൂർ, കാസർകോട് ജില്ലകളിലും, 25ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 26 ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ ന്യൂനമർദ്ദം […]
Read more

ഗൂഡല്ലൂരിൽ ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊന്നു

ഗൂഡല്ലൂര്‍: ഗൂഡല്ലൂരിൽ ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊന്നു. കാര്‍ത്യായിനിയാണ് നിര്‍മാണത്തൊഴിലാളിയായ ഭ‍ർത്താവ് ദിനേശ്കുമാറിനെ കഴുത്ത് ഞെരിച്ച് കൊന്നത്. കൊല്ലപ്പെട്ട ദിനേശ് കുമാറും ഭാര്യയും വഴക്ക് പതിവായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവ ദിവസം രാത്രി ഇരുവരും തമ്മില്‍ തര്‍ക്കം നടന്നതായും തുടര്‍ന്ന് കാർത്യായനി ദിനേശ്കുമാറിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാഴത്തോട്ടത്തിൽ വെച്ചാണ് കാർത്യായനി ദിനേശ് കുമാറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ മസിനഗുഡി പൊലീസ് കേസെടുത്ത് കാർത്യായനിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Read more

ഭാര്യയെ സംശയം; 42 കാരിയെ ഭർത്താവ് കുത്തിക്കൊന്നു

ആലപ്പുഴ: കുട്ടനാട്ടിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ മതിമോൾ (വിദ്യ- 42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. രാമങ്കരി ജംഗ്ഷനിൽ ഹോട്ടൽ നടത്തുകയാണു ദമ്പതികൾ‌. രാമങ്കരി പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read more

തിരുവാങ്കുളത്ത് കൊല്ലപ്പെട്ട മൂന്നുവയസ്സുകാരി പീഡനത്തിനിരയായി; പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ

കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ മൂന്നുവയസ്സുകാരിയുടെ മരണത്തില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നാലുവയസ്സുകാരി പീഡനത്തിനിരയായി എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്‌റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഇയാളെ മണിക്കൂറുകളായി ചോദ്യം ചെയ്തു വരികയാണ്. കുട്ടിയുടെ കൊലപാതകത്തില്‍ ചെങ്ങമനാട് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയിലെടുത്ത ബന്ധുവിന്‌റെ സ്റ്റേഷന്‍ പരിധി പുത്തന്‍കുരിശ് ആയതിനാല്‍ പോക്‌സോ കേസ് ചെങ്ങമനാട് പൊലീസ് പുത്തന്‍കുരിശ് പൊലീസിന് കൈമാറി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് ലഭിച്ച […]
Read more

ലഷ്കർ സഹസ്ഥാപകൻ ആമിർ ഹംസ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

ലാഹോർ: ലഷ്കർ സഹസ്ഥാപകൻ ആമിർ ഹംസയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് എങ്ങനെ സംഭവിച്ചു എന്നത് സംബന്ധിച്ച് അടുത്ത അനുയായികൾ പോലും പ്രതികരിച്ചിട്ടില്ല. ഇതോടെ ദുരൂഹത ഉയർന്നു. ലഷ്കറിന്റെ സ്ഥാപകരിൽ ഒരാളായ ഹംസയ്ക്ക് വെടിയേറ്റെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ അത് തെറ്റാണെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നു. വീടിനുള്ളിൽ തന്നെ സംഭവിച്ച അപകടമാണെന്നും ഹംസ നിലവിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ അഫ്ഘാൻ മുജാഹിദീൻ ഭീകരനും ലഷ്കർ ഇ തൊയ്ബയുടെ പ്രധാനപ്പെട്ട നേതാവുമാണ് […]
Read more

സംസ്ഥാനത്ത് ഇന്നും മ‍ഴ കനക്കും

കൊച്ചി: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. ഇന്നലെ റെഡ് അലർട്ട് ഉണ്ടായിരുന്ന കോഴിക്കോട്. വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നിലവിൽ കർണാടക തീരത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയുണ്ടായേക്കും എന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും […]
Read more

പേരൂർക്കട പൊലീസ് അതിക്രമത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം: പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയായ ബിന്ദുവിനെ മാനസിക- ശാരീരിക പീഡനത്തിന് ഇരയാക്കിയതിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പൊലീസ് അതിക്രമത്തിൽ എഎസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്യാൻ തീരുമാനം. സസ്പെൻഷൻ ഉത്തരവ് നാളെ പുറത്തിറക്കും. കഴിഞ്ഞ ദിവസം പേരൂർക്കട എസ്ഐ പ്രസാദിനെ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.ഏപ്രിൽ 23നാണ് മോഷണക്കുറ്റം ചുമത്തി ബിന്ദുവിനെ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജോലി ചെയ്ത വീട്ടിലെ ഉടമയുടെ മാല നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. മോഷ്ടിച്ചില്ലെന്ന് ബിന്ദു തറപ്പിച്ച് പറഞ്ഞെങ്കിലും, ചീത്തവിളികളാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix