Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ചരക്ക് കപ്പല്‍ ചരിഞ്ഞുണ്ടായ അപകടം: രക്ഷാദൗത്യം തുടരുന്നു

കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിനടുത്ത് ചരക്ക് കപ്പല്‍ ചരിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷാദൗത്യം തുടരുന്നു. ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ ചരക്ക് കപ്പലിന്റെ സ്ഥിതി നിരീക്ഷിക്കുന്നതിന് വേണ്ടി കപ്പലില്‍ തന്നെ തുടരുകയാണ്. അതേസമയം, കണ്ടെയ്നറുകള്‍ തീരത്ത് അടിഞ്ഞാല്‍ അടുത്ത് പോകരുതെന്നടക്കമുള്ള മുന്നറിയിപ്പുകളുണ്ട്. ഇന്നലെയാണ് കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ചരിഞ്ഞ് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണത്. MSC ELSA 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. കപ്പൽ പൂർണമായും ചരിഞ്ഞാൽ വലിയ അപകടത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് […]
Read more

കനത്ത മഴ തുടരുന്നു; ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ തീവ്രമായ /ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ […]
Read more

10-ാം നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല

ഡൽഹി: ഡൽഹിയിൽ നടക്കുന്ന പത്താമത് നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികളുടെ തിരക്ക് മൂലമാണ് ഇത്തവണ പങ്കെടുക്കാതിരുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. രണ്ടാം തവണയാണ് മുഖ്യമന്ത്രി നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ നടന്ന നിതി ആയോഗ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തിലെ വിവേചനം ചൂണ്ടിക്കാട്ടി പ്രതിഷേധ സൂചകമായാണ് അന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ യോഗത്തിൽ നിന്ന് വിട്ട് നിന്നത്. വികസിത ഇന്ത്യയ്ക്ക് വികസിത സംസ്ഥാനങ്ങളുടെ […]
Read more

ബോളിവുഡ് നടൻ മുകുൾ ദേവ് അന്തരിച്ചു

ബോളിവുഡ് നടൻ മുകുൾ ദേവ് (54) അന്തരിച്ചു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖ ബാധിതനായിരുന്ന മുകുളിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. മലയാളത്തില്‍ അടക്കം വില്ലന്‍ വേഷങ്ങളില്‍ ചെയ്ത രാഹുല്‍ ദേവിന്‍റെ സഹോദരനാണ് മുകുള്‍ ദേവ്. മാതാപിതാക്കളുടെ മരണശേഷം മുകുള്‍ ദേവ് തന്നിലേക്ക് ഒതുങ്ങിയിരുന്നുവെന്ന് അടുത്തവൃത്തങ്ങൾ പറഞ്ഞു. രാഹുല്‍ ദേവിനൊപ്പമായിരുന്നു താമസം. ഇക്കാലയളവില്‍ വീട്ടിന് പുറത്തിറങ്ങാറില്ലായിരുന്നുവെന്നും ആരേയും കാണാന്‍ കൂട്ടാക്കാറില്ലായിരുന്നുവെന്നും മരണവാര്‍ത്ത സ്ഥിരീകരിച്ച വിന്ധു ധാരാ സിങ് പ്രതികരിച്ചു. പൃഥ്വിരാജിനേയും പാര്‍വതി തിരുവോത്തിനേയും പ്രധാനകഥാപാത്രങ്ങളാക്കി […]
Read more

ഇന്ത്യയിലെ കൊവിഡ് കേസുകൾ വർധിക്കുന്നു ; ആശങ്ക വേണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ. ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിലായി കൊവിഡ് -19 കേസുകളിൽ നേരിയ വർധനവ് ഉണ്ടായിട്ടുള്ളതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കേരളം, തമിഴ്‌നാട്, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ അണുബാധകളുടെ വർദ്ധനവ് കാണാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ കേസുകളുടെ എണ്ണം കുറവാണെന്നും ഇതുവരെ ആശങ്കാജനകമായ പ്രവണതകളോ പുതിയ ആശങ്ക വകഭേദങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. തെക്കുകിഴക്കൻ ഏഷ്യയിലും സമാനമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Read more

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. മേയ് മാസത്തിൽ ഇതുവരെ 273 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇടവേളകളിൽ കൊവിഡ് കേസുകൾ കൂടുന്നത് സ്വഭാവികമാണെന്നും അതിനാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ജാ​ഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്.ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് 95 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. മെയ് രണ്ടാം വാരം 69 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം […]
Read more

സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി

വയനാട്: സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി. പാട്ടവയൽ റോഡിൽ സെന്റ് ജോസഫ് സ്കൂളിന് സമീപമാണ് പുലിയെ കണ്ടത്. രാത്രി 12 മണിയോടെയാണ് സംഭവം. മതിലിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് പുലി ചാടുന്നതിൻ്റെ മൊബൈൽ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് പുലിയുടെ ദൃശ്യം മൊബൈലിൽ പകർത്തിയത്. പുൽപ്പള്ളി കബനിഗിരിയിലും വീണ്ടും പുലിയുടെ ആക്രമണമുണ്ടായി. പനചുവട്ടിൽ ജോയിയുടെ ആടിനെ പുലി ആക്രമിച്ചു കൊന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസവും ജോയിയുടെ രണ്ടു ആടുകളെ പുലി ആക്രമിച്ച് കൊന്നിരുന്നു. […]
Read more

കേരളത്തിന്റെ ക്യാപ്റ്റന് ഇന്ന് പിറന്നാൾ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എൺപതാം പിറന്നാൾ. മൂന്നാംവട്ടവും പിണറായി വിജയൻ എന്നു സിപിഎം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പിറന്നാൾ ദിനം കടന്നുവരുന്നത്. കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി കേരളരാഷ്ട്രീയം കറങ്ങിത്തിരിയുന്നത് പിണറായി വിജയൻ ഒറ്റപ്പേരിനെച്ചുറ്റിയാണ്. സിപിഎമ്മിന്‍റെ എതിരാളികൾ രാഷ്ട്രീയ തന്ത്രങ്ങളൊരുക്കുന്നതും ഈ വ്യക്തിയെ മുന്നിൽക്കണ്ടാണ്.2006ൽ അധികാരമൊഴിയുമ്പോൾ, എസ്എൻസി ലാവ്ലിൻ കേസ് സിബിഐക്കു വിട്ട്, മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെക്ക് വച്ചത് അന്നത്തെ പ്രതിപക്ഷ നേതാവിനല്ല, പാർട്ടി സെക്രട്ടറി പിണറായി വിജയനാണ്. ഇരുപതു വർഷങ്ങൾക്കിപ്പുറം പ്രതിപക്ഷം കച്ചമുറുക്കുന്നതും സിപിഎം എന്ന പാർട്ടിക്കെതിരേയല്ല, […]
Read more

UDF ന് 2026ൽ ഉറപ്പുള്ള 55 മണ്ഡലങ്ങൾ ഇതാ…

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഎഫിനെയും കോൺഗ്രസിനെയും സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. ഏതുവിധേനയും അധികാരത്തിലേക്ക് എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസ് പാർട്ടി കേരളത്തിന്റെ പൂമുഖത്ത് ഉണ്ടാവുക പോലുമില്ല. അണികളും നേതാക്കളും ഉൾപ്പെടെയുള്ളവർ വ്യാപകമായി മറ്റു പാർട്ടികളിലേക്ക് ചേക്കേറും. അതുകൊണ്ടുതന്നെ കോൺഗ്രസിനെ സംബന്ധിച്ച് വരാനിരിക്കുന്നത് നിലനിൽപ്പിന്റെ പോരാട്ടമാണ്. അത് തിരിച്ചറിഞ്ഞു കൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പരമാവധി മണ്ഡലങ്ങളിൽ വിജയക്കൊടി പാറിപ്പിക്കുവാൻ ഒരുങ്ങുകയാണ്. സിറ്റിംഗ് സീറ്റുകൾക്ക് പുറമെ 55 നിയമസഭാ സീറ്റുകളിൽ വളരെ എളുപ്പത്തിൽ വിജയിക്കുവാൻ കഴിയുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു. കുറ്റ്യാടി […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പതിനാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലായിരുന്നു യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഇപ്പോൾ മുഴുവൻ ജില്ലകളിലും അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം സംസ്ഥാനത്ത് നാളെ കാലവര്‍ഷമെത്തുമെന്നാണ് പ്രവചനം. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix