Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വേടനെ ലഹരിക്കെതിരെയുള്ള പ്രചാരണത്തിൻ്റെ ബ്രാൻഡ് അംബാസഡർ ആക്കണം’; വി ഡി സതീശൻ

പാലക്കാട്: റാപ്പ‍ർ വേടന് പിൻതുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വേടനെ ലഹരിക്കെതിരെയുള്ള പ്രചാരണത്തിൻ്റെ ബ്രാൻഡ് അംബാസഡർ ആക്കണമെന്ന് അദ്ദേഹം പറഞ്ഞു. വേടനെ സർക്കാർ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത് സർക്കാരിൻ്റെ പ്രായശ്ചിത്തമാണെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. പാലക്കാട്ടെ പരിപാടി അലങ്കോലപ്പെട്ടതിൽ വേടനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. പരിപാടി അലങ്കോലമായതിൻ്റെ ഉത്തരവാദിത്വം സംഘാടകർക്കാണെന്നും വി ഡി സതീശൻ പറഞ്ഞു. വേടനെതിരെയുള്ള ബിജെപിയുടെ പ്രതികരണങ്ങൾക്ക് പിന്നിൽ സവർണ മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു.
Read more

കോഴിക്കോട് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം

കോഴിക്കോട്: വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വെള്ളയിൽ സ്വദേശി ഹംസയാണ് മരിച്ചത്. മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളമാണ് മറിഞ്ഞത്. പുലിമുട്ടിൽ ഇടിച്ചാണ് വള്ളം മറിഞ്ഞതെന്നാണ് വിവരം. ഹംസയ്‌ക്കൊപ്പമുണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ മറ്റൊരു വള്ളവും ഇന്ന് രാവിലെ മറിഞ്ഞിരുന്നു. ഗരുഡ എന്ന തോണിയായിരുന്നു മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ മറ്റൊരു തോണിയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.
Read more

വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയിൽ വാദം ഇന്ന്

ന്യൂഡൽഹി: വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സൂപ്രീംകോടതി ഇന്ന് പ്രാഥമിക വാദം കേള്‍ക്കും. അഞ്ച് ഹര്‍ജികളിലും വാദം പൂര്‍ത്തിയായാല്‍ നിയമം സ്റ്റേ ചെയ്യണോ എന്നതില്‍ സുപ്രീംകോടതി തീരുമാനമെടുത്തേക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസി, എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വാദം കേൾക്കുക. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വാദങ്ങള്‍ അവതരിപ്പിക്കും. 2025ലെ നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ […]
Read more

സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച്, എട്ടിടത്ത് യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് നാല് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് […]
Read more

പി.വി അൻവറുമായുള്ള യുഡിഎഫ് സഹകരണം; പ്രഖ്യാപനം ഉടൻ

കൊച്ചി: പിവി അൻവറുമായുള്ള സഹകരണം സംബന്ധിച്ച് യുഡിഎഫിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഘടകകക്ഷികളുമായി അവസാനവട്ട ചർച്ചകളിലാണെന്ന് അറിയുന്നു. നിലമ്പൂർ എൽഡിഎഫ് സ്ഥാനാർത്ഥിയെ അടക്കം മാറ്റണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്ന അൻവർ പിന്നീട് മുന്നണിയിലെടുത്താൽ മാത്രം മതിയെന്ന നിലപാട് സ്വീകരിച്ചിരുന്നു. പിന്നീടാണ് അസോഷ്യേറ്റ് അംഗമെന്ന ആശയം ഉയർന്നത്.യുഡിഎഫിൻ്റെ അസോഷ്യേറ്റ് അംഗമാവാനുള്ള അനുമതി കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അൻവർ നേടിയിരുന്നു. മുന്നണിയുടെ ഭാഗമാവാതെ പുറത്തുനിന്ന് പാർട്ടിയ്ക്ക് പിന്തുണ നൽകുന്നതാണ് […]
Read more

രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അമ്മയ്ക്കും പങ്കാളിക്കുമെതിരെ കേസ്

മുംബൈ: രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ പങ്കാളി അറസ്റ്റിൽ. മുംബൈയിലെ മാൽവാനി പ്രദേശത്തുവെച്ചായിരുന്നു സംഭവം. അമ്മ നോക്കിനിൽക്കെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മ റീന ഷെയ്ക്കിനെയും പങ്കാളി ഫർഹാൻ ഷെയ്ക്കിനെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കുട്ടി മരണപ്പെട്ടത്. തുടർന്ന്, ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടര വയസുകാരിയായ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശ്വാസം മുട്ടൽ മൂലമുണ്ടായ ആഘാതത്തിലാണ് കുട്ടി മരണപ്പെട്ടതെന്നും ആശുപത്രി […]
Read more

പ്രാർത്ഥനകൾ വിഫലമായി; കല്യാണിയുടെ ജീവനറ്റ ശരീരം പുഴയിൽ നിന്ന് കണ്ടെത്തി

എറണാകുളം: ആലുവ തിരുവാങ്കുളത്ത് നിന്ന് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് നീണ്ട 8 മണിക്കൂറുകൾക്ക് ശേഷം. മറ്റക്കുഴി സ്വദേശി കല്യാണിയെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും സ്കൂബ ഡൈവിങും സംഘവും രാത്രി വൈകിയും നടത്തിയ തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഒന്‍പത് മണിക്ക് തുടങ്ങിയ തിരച്ചിൽ രാത്രി 2.20 ഓടെയാണ് അവസാനിച്ചത്. മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആലുവയിൽ നിന്നുള്ള ആറംഗ യു.കെ സ്കൂബ […]
Read more

പായിപ്രയിൽ നാലര കിലോ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ

ഇടുക്കി: നാലര കിലോ കഞ്ചാവുമായി അസം സ്വദേശി മൂവാറ്റുപുഴ പൊലീസ് പിടിയിൽ. പായിപ്ര പ്രദേശത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് അസം സ്വദേശി സഞ്ജിത് ബിശ്വാസ് പിടിയിലാകുന്നത്. നേരത്തെ പായിപ്രയിലെ പ്ലൈവുഡ് കമ്പനിയിൽ ജീവനക്കാരനായിരുന്നു സഞ്ജിത്ത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാനെത്തിച്ച കഞ്ചാവാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ സഞ്ജിത്തിനെ റിമാൻ് ചെയ്തു.
Read more

ഒറ്റ മഴയിൽ വെള്ളത്തിലായി ബെംഗളുരു, വീടുകളിലേക്ക് വെള്ളം കയറി

ബെംഗളുരു: കനത്ത മഴയിൽ ബെം​ഗളുരുവിൽ വൻ വെളളപ്പൊക്കം. ന​ഗരത്തിൽ പലയിടങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. വീടുകളിലേക്ക് വെള്ളം കയറി. വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരം വീണ് കനത്ത ഗതാഗതക്കുരുണ്ടായി. കനത്ത മഴയിൽ ഐപിഎൽ മത്സരം തടസ്സപ്പെട്ടു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബി – കെകെആർ മത്സരം റദ്ദാക്കി. ശിവാനന്ദ സർക്കിളിൽ മരം വീണ് രണ്ട് പേർക്ക് പരിക്കേറ്റു. നിരവധി പേർ മെട്രോയെ ആശ്രയിച്ച് വീട്ടിലെത്താൻ ശ്രമിച്ചത് മെട്രോ സ്റ്റേഷനുകളിൽ വൻ തിരക്കിന് വഴി വെച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ മണിക്കൂറുകളാണ് […]
Read more

രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ആര്‍എസ്പി നേതാവ്

ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ ആര്‍എസ്പി സംസ്ഥാന കമ്മറ്റിയംഗം സി കൃഷ്ണചന്ദ്രന്‍ രംഗത്ത്. എത്ര യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടെന്ന രാഹുല്‍ഗാന്ധിയുടെ ചോദ്യം അനവസരത്തിലുള്ളതും അനുചിതവുമാണെന്ന് കൃഷ്ണചന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഗൂഢമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരാമര്‍ശങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഗുണം ചെയ്യില്ല. ഇന്ത്യയുടെ വിജയത്തിന് ഒപ്പം നില്‍ക്കേണ്ട അവസരത്തിലാണ് രാഹുല്‍ഗാന്ധി ഇത്തരം പ്രസ്താവന നടത്തിയതെന്നും സി കൃഷ്ണചന്ദ്രന്‍ കുറ്റപ്പെടുത്തി. ആര്‍എസ്പി യുഡിഎഫിന്റെ ഘടകകക്ഷിയായിരിക്കുമ്പോഴാണ് സംസ്ഥാന കമ്മറ്റിയംഗം രാഹുല്‍ഗാന്ധിക്കെതിരെ പരസ്യമായി രംഗത്ത് വരുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix