Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അമ്മയ്ക്കും പങ്കാളിക്കുമെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ പങ്കാളി അറസ്റ്റിൽ. മുംബൈയിലെ മാൽവാനി പ്രദേശത്തുവെച്ചായിരുന്നു സംഭവം. അമ്മ നോക്കിനിൽക്കെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മ റീന ഷെയ്ക്കിനെയും പങ്കാളി ഫർഹാൻ ഷെയ്ക്കിനെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കുട്ടി മരണപ്പെട്ടത്.

തുടർന്ന്, ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടര വയസുകാരിയായ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശ്വാസം മുട്ടൽ മൂലമുണ്ടായ ആഘാതത്തിലാണ് കുട്ടി മരണപ്പെട്ടതെന്നും ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചു.പോലീസ് അന്വേഷണത്തിൽ അമ്മയുടെ സാന്നിധ്യത്തിലാണ് കുട്ടി ആക്രമിക്കപ്പെട്ടതെന്ന് കണ്ടെത്തി. കുറ്റകൃത്യം നടപ്പോൾ റീന തടഞ്ഞില്ല. കൂടാതെ, ആശുപത്രിയിൽ എത്തിച്ചപ്പോൾ മകൾക്ക് അപസമരം ബാധിച്ചതാണെന്ന് പറഞ്ഞ് ഡോക്ടർമാരെ തെറ്റിദ്ധരിപ്പിച്ചെന്നും പോലീസ് പറയുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix