Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

അപകീർത്തി പരാമർശം, ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കും

ആലപ്പുഴ: അപകീര്‍ത്തി പരാമർശത്തിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ്. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കെ.സി.വേണുഗോപാലിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ശോഭ സുരേന്ദ്രന്‍ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയത് പൊതുസമൂഹത്തില്‍ വ്യക്തിഹത്യ നടത്താനും ആശയകുഴപ്പം സൃഷ്ടിക്കാനും ശോഭാ സുരേന്ദ്രന്‍ ബോധപൂര്‍വ്വം നടത്തിയ ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് […]
Read more

മാനന്തവാടിയിൽ പോലീസ് ജീപ്പ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, നാലുപേർക്ക് പരിക്ക്

വയനാട്: മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ പ്രതിയുമായി പോവുകയായിരുന്ന പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്ന വള്ളിയൂർക്കാവ് തോട്ടുങ്കല്‍ ശ്രീധരൻ (65) ആണ് മരിച്ചത്. സിവിൽ പോലീസ് ഓഫീസർമാരായ കെ.ബി പ്രശാന്ത്, ജോളി സാമുവല്‍, വി കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവർക്കുമാണ് പരുക്കേറ്റത്. ഉച്ചക്ക് മൂന്നോടെ വള്ളിയൂര്‍ക്കാവ് ഓട്ടോ സ്റ്റാൻഡിന് സമീപത്ത് വെച്ചായിരുന്നു അപകടം. സമീപത്ത് ഉന്തുവണ്ടി കച്ചവടം നടത്തുന്നയാളെ ഇടിച്ച ശേഷമാണ് […]
Read more

മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

കോഴിക്കോട്: മകന്റെ മർദനമേറ്റ്ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്.മകൻ സനലിന്റെ മർദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഗിരീഷ്. പ്രതി സനലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പിതാവ് താമസിക്കുന്ന വീട്ടില്‍ക്കയറി മകൻ മർദിച്ചത്. സഹോദരന്മാർക്കൊപ്പം തറവാട്ടിലായിരുന്നു ഗിരീഷിന്റെ താമസം. ഗിരീഷും ഭാര്യയും തമ്മില്‍ ഒരു വർഷത്തോളമായി അകന്നുകഴിയുകയായിരുന്നെന്ന് ഇദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു. അമ്മയും മകനും മറ്റൊരു വീട്ടിലാണ് താമസം. സഹോദരന്മാരുടെ മുന്നില്‍വച്ചായിരുന്നു മർദനം.മർദനമേറ്റ് വീണ് തലയ്ക്ക് ഗുരുതര ‌പരിക്കേറ്റ ഗിരീഷിനെ […]
Read more

പാലക്കാട് ട്രെയിൻ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം; മരിച്ചത് അച്ഛനും രണ്ട് വയസുള്ള കുഞ്ഞും

പാലക്കാട്: പാലക്കാട് ലക്കിടിയിൽ ട്രെയിൻ തട്ടി രണ്ട് മരണം. 24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലക്കിടി ഗേറ്റിന്സമീപത്ത് വൈകീട്ട് 4.30 നാണ് അപകടം ഉണ്ടായത്. യുവാവും കുഞ്ഞും പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ചിനക്കത്തൂർ പൂരം കാണാനെത്തിയതായിരുന്നു ഇവര്‍. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read more

മണോളിക്കാവ് സംഘർഷം; സിപിഎമ്മുകാർക്കെതിരെ കേസെടുത്ത സംഭവത്തിൽ തലശ്ശേരി സ്റ്റേഷനിലെ രണ്ട് എസ്‌ഐമാരെയും സ്ഥലംമാറ്റി

കണ്ണൂർ: തലശ്ശേരിയിൽ ക്ഷേത്ര ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്‌ഐമാരെയും സ്ഥലംമാറ്റി. എസ്‌ഐമാരായ ടി.കെ.അഖില്‍, ദീപ്തി എന്നിവരെയാണ് സ്ഥലം മാറ്റിയത്. അഖിലിനെ കൊളവല്ലൂർ സ്റ്റേഷനിലേക്കും ദീപ്‌തിയെ കണ്ണൂർ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. മണോളിക്കാവിൽ ഉത്സവത്തിനിട പൊലീസിനെ ആക്രമിച്ചതിനും പ്രതിയെ ബലമായി മോചിപ്പിച്ചതിനും സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. മണോളിക്കാവില്‍ കഴിഞ്ഞ മാസം 19,20 തീയതികളിലായിരുന്നു സംഭവം.
Read more

മെട്രോ പദ്ധതിക്ക് ക്ഷേത്രഭൂമി ഏറ്റെടുത്താൽ ദൈവം അനുഗ്രഹിക്കും: മദ്രാസ് ഹൈക്കോടതി

ചെന്നൈ: മെട്രോ പദ്ധതിക്ക് ക്ഷേത്രഭൂമി ഏറ്റെടുത്താല്‍ ദൈവം അനുഗ്രഹിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡിനാണ് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. മെട്രോ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി രണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതിക്കാണ് ഹൈക്കോടതി പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന ഇത്തരമൊരു പദ്ധതിക്കായി ക്ഷേത്രഭൂമി ഏറ്റെടുത്താല്‍ ദൈവാനുഗ്രഹം ലഭിക്കുകയേയുള്ളൂവെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു. പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിവാകാന്‍ മതസ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശമൊന്നുമില്ലെന്നും ഹൈക്കോടതി വിധിച്ചു.
Read more

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. ഒറ്റപെട്ടയിടങ്ങളില്‍ മിതമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊടുംചൂടില്‍ വലയുന്ന വടക്കന്‍ ജില്ലകളിലും ഇന്ന് മഴ പ്രതീക്ഷിക്കാം. മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Read more

കോളേജിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ്; മൂന്നു വിദ്യാർഥികൾ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് കോളേജിൽനിന്ന് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ നിന്ന് കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടി. നഗരത്തിലെ കോളജിൽ നിന്ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട സംഘത്തിലെ മൂന്ന് പേരെയാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്. ബിരുദ വിദ്യാർത്ഥികളാണ് പിടിയിലായത്. നീരാവിൽ സ്വദേശികളായ ശബരിനാഥ് (21), ആരോമൽ (21), പെരുമൺ സ്വദേശി സിദ്ദി (20) എന്നിവരാണ് പ്രതികൾ. 48 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബസ് തടഞ്ഞ് നടത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് […]
Read more

പാകിസ്ഥാനില്‍ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി; ബലൂച് ലിബറേഷൻ ആർമി

കറാച്ചി: പാകിസ്ഥാനില്‍ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്.6 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയില്‍നിന്ന് ഖൈബർ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസാണ് തട്ടിയെടുത്തത്. പാകിസ്ഥാൻ സൈന്യം സൈനിക നടപടികള്‍ ആരംഭിച്ചാല്‍‌ കൂടുതല്‍ ബന്ദികളെ കൊല്ലുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച്ച്‌ പ്രസ്താവനയില്‍ പറഞ്ഞു. റെയില്‍വേ ട്രാക്കുകള്‍ സ്ഫോടനത്തില്‍ തകർത്ത് ട്രെയിൻ നിർത്താൻ നിർബന്ധിച്ചതിന് പിന്നാലെ ഇവർ ട്രെയിനിന്റെ ഉള്ളിലേക്ക് […]
Read more

പാതിവില തട്ടിപ്പ് കേസ്; സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എൻ ആനന്ദകുമാർ അറസ്റ്റിൽ

കൊച്ചി: പാതിവില തട്ടിപ്പു കേസില്‍ സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ അറസ്‌റ്റില്‍. മൂവാറ്റുപുഴ സീഡ്‌ സൊസൈറ്റി സെക്രട്ടറി റിജി വർഗീസ് നല്‍കിയ പരാതിയിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കസ്‌റ്റഡിയിലെടുത്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ മുറിഞ്ഞപാലത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. കാർഡിയോളജി വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് അദ്ദേഹത്തെ കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു. പാതിവില തട്ടിപ്പില്‍ പണം ലഭിച്ചത് ട്രസ്റ്റിനാണെന്നും വ്യക്തിപരമായി തനിക്ക് ബന്ധമില്ലെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix