Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി അധിക്ഷേപം സാംസ്‌കാരിക കേരളത്തിന് അപമാനകരം; മന്ത്രി വി.എൻ വാസവൻ

തിരുവനന്തപുരം: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി അധിക്ഷേപം സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ നിയമസഭയില്‍ പറഞ്ഞു. ബാലുവിനെ അതെ പോസ്റ്റിൽ നിയമിക്കണമെന്നാണ് സർക്കാർ നിലപാട്.ദേവസ്വം നിയമിച്ച ബാലു ഈഴവ സമുദായത്തില്‍ നിന്നുള്ളയാള്‍ ആണ്. നിയമപ്രകാരമാണ് ബാലുവിനെ നിയമിച്ചത്. ബാലു കഴകക്കാരനായി ജോലി ചെയ്‌തേ മതിയാകൂ. ജോലി നിഷേധിച്ചത് സാംസ്‌കാരിക കേരളത്തിന് അപമാനം ആണെന്നും മന്ത്രി വ്യക്തമാക്കി. നവോത്ഥാന നായകര്‍ ഉഴുതുമറിച്ച നാടാണ് കേരളം. ഇപ്പോഴും കേരളത്തില്‍ ജാതി അധിക്ഷേപം നിലനില്‍ക്കുന്നു. കാലഘട്ടത്തിന് യോജിച്ച […]
Read more

സാരിക്ക് തീപിടിച്ച് ഓടുന്നതിനിടെ തലയിടിച്ച് വീണ് സ്കൂള്‍ പാചക തൊഴിലാളി മരിച്ചു

ആലപ്പുഴ: ആലപ്പുഴ കൈനടിയിൽ സാരിക്ക് തീപിടിച്ച് ഓടുന്നതിനിടെ അപകടത്തിൽ തലയിടിച്ച് വീണ് സ്കൂള്‍ പാചക തൊഴിലാളി മരിച്ചു. കിഴക്കേ ചേന്നങ്കരി സെൻ്റ് ആൻ്റണീസ് എൽപി സ്‌കൂളിലെ താത്കാലിക തൊഴിലാളി മേരി (65) ആണ് മരിച്ചത്. ഇന്ന് സ്‌കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ സാരിക്ക് തീപിടിച്ചപ്പോൾ ഭയന്നോടിയ മേരി തലയടിച്ച് വീണാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 12.45 ഓടെ കുട്ടികൾ ഭക്ഷണത്തിനായി പാചകപ്പുരയിലേക്ക് എത്തിയപ്പോഴാണ് മേരി തറയിൽ വീണ് കിടക്കുന്നത് കണ്ടത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read more

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇത്തവണയും ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി

തിരുവനന്തപുരം: ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഇക്കുറിയും ആകാശത്ത് നിന്ന് വിമാനങ്ങളില്‍ പുഷ്പവൃഷ്ടിയുണ്ടാകും. ഇത്തവണ എയര്‍പോര്‍ട്ട് റണ്‍വേ നവീകരണം മൂലം പുഷ്പവൃഷ്ടി ഒഴിവാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന ആചാരം എന്ന നിലയില്‍ ഒരു ദിവസത്തെ അറ്റകുറ്റപ്പണി നിര്‍ത്തിവച്ച് അനുമതി നല്‍കുകയായിരുന്നു. കഴിഞ്ഞ 40 വര്‍ഷങ്ങളായി ആകാശത്തില്‍ നിന്നുള്ള പുഷ്പവൃഷ്ടി നടത്തിവരുകയാണ്. ചാക്കയിലുള്ള രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയില്‍ നിന്നുളള ചെറുവിമാനങ്ങളില്‍ നിന്നാണ് പൊങ്കാലയുടെ ഭാഗമായി പുഷ്പവൃഷ്ടി നടത്തുക. ക്ഷേത്രപരിസരത്തെ ആകാശത്ത് 1000 അടി ഉയരത്തിലെത്തുന്ന […]
Read more

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും

ന്യൂഡൽഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകും. ഏപ്രില്‍ നാല് വരെ നീളുന്ന സമ്മേളനത്തില്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരായ പ്രതിഷേധവും, പാര്‍ലമെന്റ് മണ്ഡല പുനര്‍ നിര്‍ണയവും അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനുളള ഇന്ത്യയുടെ തീരുമാനം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ പാര്‍ലമെന്റ് പ്രഷുബ്ധമാകാനാണ് സാധ്യത. വഖഫ് ഭേദഗതി ബില്ലിന്മേലുളള സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ച ശേഷമാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷന്‍ ഫെബ്രുവരിയില്‍ അവസാനിച്ചത്. […]
Read more

മൂന്ന് ജില്ലകളില്‍ പുതിയ ജില്ലാ സെക്രട്ടറിമാരെ കണ്ടെത്താൻ സിപിഎം

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് രണ്ടു ജില്ലാ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തുകയും കോട്ടയത്ത് ജില്ലാ സെക്രട്ടറി അന്തരിക്കുകയും ചെയ്തതോടെ മൂന്ന് ജില്ലകളില്‍ പുതിയ ജില്ലാ സെക്രട്ടറിമാരെ കണ്ടെത്താൻ സിപിഎം.ജില്ലാ സെക്രട്ടറിമാരായിരുന്ന എം.വി. ജയരാജന്‍, സി.എന്‍. മോഹനന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായതോടെ കണ്ണൂര്‍, എറണാകുളം ജില്ലകളിലാണ് പുതിയ സെക്രട്ടറിമാരെ കണ്ടെത്തേണ്ടത്. കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു എ.വി. റസ്സലിന്‍റെ അപ്രതീക്ഷിത വേർപാടോടെ അവിടെയും പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കണം. സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്‌ഥാന വൈസ്‌ പ്രസിഡന്‍റുമായ ടി.ആർ. രഘുനാഥനെ പുതിയതായി […]
Read more

‘വന്നാൽ സ്വീകരിക്കും’; സിപിഎം നേതാവും മുൻ എംഎൽഎയുമായ എ. പത്മകുമാറിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും

പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയില്‍ ഉൾപ്പെടുത്താത്തതിൽ അതൃപ്തി പരസ്യമാക്കിയ മുതിർന്ന നേതാവ് എ പത്മകുമാറിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും.പത്മകുമാർ വന്നാല്‍ സ്വീകരിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ നേതൃത്വം വ്യക്തമാക്കി. മറ്റു കാര്യങ്ങള്‍ പാർട്ടി സംഘടനാ തലത്തില്‍ തീരുമാനിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്‍റ് ആയിരൂർ പ്രദീപ് പറഞ്ഞു. എ പത്മകുമാർ പാർട്ടി വിട്ടുവന്നാല്‍ സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. അത്തരത്തില്‍ ഒട്ടേറെ ആളുകള്‍ പാർട്ടിയിലേക്ക് വരുന്നുണ്ടെന്ന് ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്ബില്‍ പറഞ്ഞു. അതൃപ്തി […]
Read more

ഇല്ലിക്കല്‍കല്ലില്‍ ട്രക്കിങ്ങിന് പോയ ടൂറിസ്റ്റുകള്‍ക്ക് കടന്നല്‍ കുത്തേറ്റു

കോട്ടയ: ഇല്ലിക്കല്‍കല്ലില്‍ ട്രക്കിങ്ങിന് പോയ ടൂറിസ്റ്റുകള്‍ക്ക് കടന്നല്‍ കുത്തേറ്റു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം, കുറവിലങ്ങാട്, കുറുപ്പന്തറ സ്വദേശികള്‍ക്കാണ് കടന്നല്‍ കുത്തേറ്റത്‌. ഈരാറ്റുപേട്ട നന്മകൂട്ടം പ്രവർത്തകരും നാട്ടുകാരും പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read more

കനത്ത ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വ, ബുധൻ (11,12) ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്നു ജില്ലകളിലും ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ആറു ജില്ലകളില്‍ […]
Read more

കഞ്ചാവുമായി പിടിയിലായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥനെ, ഫെഫ്ക സസ്പെന്‍ഡ് ചെയ്തു

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥനെ ഫെഫ്ക്കയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആര്‍ജി വയനാട് എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് 45 ഗ്രാം വീര്യം കൂടിയ കഞ്ചാവുമായി പിടിയിലായത്.വാഗമണ്‍ കേന്ദ്രീകരിച്ച് സിനിമ ലൊക്കേഷനുകളില്‍ വ്യാപകമായി ലഹരി ഇടപാടുകള്‍ നടക്കുന്നുവെന്ന് എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞാര്‍ വാഗമണ്‍ റോഡില്‍ വാഹന പരിശോധന നടത്തി. വാഗണില്‍ ചിത്രീകരണം നടക്കുന്ന അട്ടഹാസം എന്ന സിനിമാ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് രഞ്ജിത്തിനെ എക്‌സൈസ് പിടികൂടുന്നത്. കാറിന്റെ […]
Read more

സമരസംഗമത്തിനിടെ കോൺഗ്രസ് നേതാക്കളായ ലിജുവും, ബാബു പ്രസാദും കടലില്‍ വീണു

ആലപ്പുഴ: ആഴക്കടൽ മണൽഖനനത്തിനെതിരായ സമരസംഗമത്തിനിടെ ഡിസിസി പ്രസിഡന്‍റ് ഡി. ബാബു പ്രസാദും എം. ലിജുവും കടലില്‍ വീണു. കടല്‍ മണല്‍ ഖനനത്തിനെതിരേ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനിടെയാണ് സംഭവം.തോട്ടപ്പള്ളി ഹാർബറില്‍ നിന്ന് ബോട്ടില്‍ മാറി കയറവെയായിരുന്നു അപകടം. ബോട്ടില്‍ കയറാനായി ചെറു വള്ളത്തില്‍ കയറുമ്ബോഴാണ് ഇരുവരും കടലില്‍ വീണട്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്നാണ് ഇരുവരെയും രക്ഷിച്ചത്. തുടർന്ന് വേഷം മാറി സമരത്തില്‍ പങ്കെടുത്താണ് മടങ്ങിയത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix