Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മലപ്പുറത്ത് കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. മലപ്പുറം ചുങ്കത്തറയിലാണ് ആള്‍മറയില്ലാത്ത കിണറ്റിൽ വീണ് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി മരിച്ചത്. ചുങ്കത്തറ മദര്‍ വെറോണിക്ക സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥി അജ്‍വദ് ആണ് മരിച്ചത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കളിക്കുന്നതിനിടിയിൽ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം.
Read more

വിവാഹ സൽക്കാര ചടങ്ങുകളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾക്ക് കർശന നിരോധനം ഏർപ്പെടുത്തി, ഹൈക്കോടതി

കൊച്ചി: വിവാഹ സൽക്കാര ചടങ്ങുകളിൽ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു. പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കര്‍ശന നടപടി വേണമെന്നും കോടതി നിർദ്ദേശിച്ചു. സംസ്ഥാനത്തെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് നിര്‍ദ്ദേശം പ്ലാസ്റ്റിക് വെള്ളക്കുപ്പി നിരോധനം എങ്ങനെ പ്രായോഗികമായി നടപ്പാക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസന്‍സ് ആവശ്യമാണെന്നും ഹൈക്കോടതി അറിയിച്ചു. ലൈസന്‍സ് നല്‍കാന്‍ തദ്ദേശ സ്വയംഭരണ […]
Read more

മാടായി കോളജ് നിയമന വിവാദത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ച്‌; കോൺഗ്രസ്‌ നേതൃത്വം

കണ്ണൂർ: മാടായി കോളജ് നിയമന വിവാദത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ച്‌ കണ്ണൂര്‍ ഡിസിസി. കെപിസിസി സമിതി നിര്‍ദേശത്തെ തുടര്‍ന്നാണ് എട്ടുപേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. എംകെ രാഘവന്‍ എംപിക്കെതിരെ പ്രതിഷേധിച്ചവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. എംകെ രാഘവന്‍ എംപി ചെയര്‍മാനായ പയ്യന്നൂര്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് മാടായി കോളജ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് ഭരണ സമിതി കോഴ വാങ്ങി രണ്ട് സി പി എമ്മുകാര്‍ക്ക് നിയമനം നല്‍കിയെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. നിയമനത്തിനായുള്ള അഭിമുഖ ദിനത്തില്‍ എംകെ രാഘവനെ തടഞ്ഞ പാര്‍ട്ടി […]
Read more

എംഡിഎംഎയും സിറിഞ്ചുകളുമായി സിപി​എം ബ്രാഞ്ച് സെ​ക്ര​ട്ട​റി പൊലീസ് പിടിയിൽ

ആലപ്പുഴ: എംഡിഎംഎയും സിറിഞ്ചുകളുമായി സിപി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ആ​ല​പ്പു​ഴ​യി​ൽ പിടിയിൽ. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം കി​ഴ​ക്ക് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ജെ. ​വി​ഘ്‌​നേ​ഷാ​ണ് സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​സ്എ​ഫ്ഐ മു​ൻ ഏ​രി​യ ക​മ്മി​റ്റി അം​ഗം ആ​യി​രു​ന്നു വി​ഘ്‌​നേ​ഷ്. ആ​ല​പ്പു​ഴ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നാ​ണ് ഇ​യാൾ പി​ടി​യി​ലാ​യ​ത്. വി​ഘ്നേ​ഷ​നി​ൽ നി​ന്ന് 0.24 ഗ്രാം ​എം​ഡി​എം​എ​യും രണ്ട് സി​റി​ഞ്ചു​ക​ളും ക​ണ്ടെ​ത്തി. വി​ഘ്നേ​ഷ​ന് ല​ഹ​രി ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ഉണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഹ​രി​പ്പാ​ട് നി​ന്ന് എംഡിഎം​എ​യു​മാ​യി പി​ടി​കൂ​ടി​യ​യാ​ളി​ൽ നി​ന്നു​മാ​ണ് വി​ഘ്നേ​ഷി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. […]
Read more

ജയശങ്കറിന്റെ കശ്മീര്‍ പരാമര്‍ശം തള്ളി പാകിസ്ഥാന്‍

കശ്മീര്‍ പ്രശ്നപരിഹാരം സംബന്ധിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പരാമര്‍ശം തള്ളി പാകിസ്ഥാന്‍. പാകിസ്ഥാന്‍ മോഷ്ടിച്ച പ്രദേശങ്ങള്‍ തിരികെ നല്‍കിയാല്‍, കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രസ്താവനയെയാണ് പാക് വിദേശകാര്യ വക്താവ് ഷ​ഫ്ഖ​ത്ത് അ​ലി ഖാ​ൻ തള്ളിയത്. ജയശങ്കറിന്റെ പ്രസ്ഥാവന അടിസ്ഥാന രഹിതമാണ്. ഇത്തരം അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനുപകരം, 77 വര്‍ഷമായി കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീരിന്റെ ഭാഗം ഇന്ത്യ ഒഴിയണമെന്നും ഷ​ഫ്ഖ​ത്ത് അ​ലി ഖാ​ൻ പറഞ്ഞു. ജ​മ്മു -ക​ശ്മീ​രി​ന്റെ അ​ന്തി​മ പ​ദ​വി നി​ർ​ണ​യി​ക്കേ​ണ്ട​ത് സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ ജ​ന​ഹി​ത പ​രി​ശോ​ധ​ന​യി​ലൂ​ടെ​ […]
Read more

താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയിലെത്തിയെന്ന് സ്ഥിരീകരണം

മലപ്പുറം: താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍ എത്തി. ഇന്നലെ ഉച്ചയോടെയാണ് താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവരെ കാണാതായത്. പരീക്ഷയ്ക്കായി പോയ പ്ലസ് ടു വിദ്യാർഥിനികളെയാണ് കാണാതായത്. ഉച്ചയ്ക്ക് ഒരു മണിക്ക് പെണ്‍കുട്ടികള്‍ തിരൂരില്‍ നിന്നും ട്രെയിൻ മാർഗമാണ് പോയത്. രണ്ടുപെണ്‍കുട്ടികളും മുംബൈയിലെ പൻവേലില്‍ എത്തിയതായി പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. എടവണ്ണ സ്വദേശിയായ യുവാവിനൊപ്പമാണ് രണ്ടുപേരും മുംബൈയിലെത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. പെണ്‍കുട്ടികള്‍ പൻവേലിലെ ബ്യൂട്ടിപാർലറിലെത്തി മുടി […]
Read more

‘ഇതാണോ നവ കേരളം; നിരത്തുകളിൽ നിയമവിരുദ്ധമായി ഫ്ലക്സുകളും കൊടിതോരണങ്ങളും, കൊല്ലത്ത് കൂടി വരുമ്പോൾ കണ്ണടച്ച് വരാൻ കഴിയില്ല’

കൊച്ചി: നിരത്തുകളിൽ നിയമവിരുദ്ധമായി ഫ്ലക്സുകളും കൊടിതോരണങ്ങളും വെക്കുന്നതിൽ വിമർശനവുമായി വീണ്ടും ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാർട്ടികൾ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുത്. കൊല്ലത്ത് കൂടി വരുമ്പോൾ കണ്ണടച്ച് വരാൻ കഴിയില്ലെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ്റെ വിമർശനം. ഹൈക്കോടതിയുടെ ഉത്തരവുകൾ നടപ്പാക്കാൻ സർക്കാർ ആരെയാണ് ഭയക്കുന്നതെന്നും ദേവൻ രാമചന്ദ്രൻ ചോദിച്ചു. ടൂറിസത്തിൻ്റെ അടിസ്ഥാന ഘടകമാണ് ശുചിത്വം. അത് രാഷ്ട്രീയ പാർട്ടികൾക്ക് മനസിലാകുന്നില്ല. നിയമത്തിന് മുകളിലാണ് […]
Read more

സമൻസ് ലഭിച്ചിട്ടും ഹാജരായില്ല; ലോ​ക്സ​ഭ പ്രതിപക്ഷ നേ​താ​വ് രാ​ഹു​ൽ ഗാന്ധി​ക്ക് പി​ഴ​യി​ട്ട് കോട​തി

ലക്നൗ: ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാന്ധി​ക്ക് പി​ഴ​യി​ട്ട് കോ​ട​തി. സ​വ​ർ​ക്ക​ർ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി പ്ര​സം​ഗം ന​ട​ത്തി​യെ​ന്ന കേ​സി​ൽ സ​മൻ​സ് ല​ഭി​ച്ചി​ട്ടും ഹാ​ജ​രാ​കാ​ത്ത​തി​നാ​ണ് രാ​ഹു​ൽ ഗാന്ധി​ക്ക് 200 രൂ​പ ല​ക്നോ കോ​ട​തി പി​ഴ​യി​ട്ട​ത്.2022ലെ ​ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്കി​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​കോ​ള​യി​ൽ വ​ച്ച് സ​വ​ർ​ക്ക​ർ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ല​ക്നോ അ​ഡീ​ഷണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് അ​ലോ​ക് വ​ർ​മ​യാ​ണ് രാ​ഹു​ലി​ന് പി​ഴ ചു​മ​ത്തി​യ​ത്. അ​ഭി​ഭാ​ഷ​ക​ൻ നൃ​പേ​ന്ദ്ര പാ​ണ്ഡെ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് രാ​ഹു​ലി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. കേ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ച് ക​ഴി​ഞ്ഞ […]
Read more

താനൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥിനികള്‍ക്കായി തിരച്ചില്‍ തുടരുന്നു ; റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് സ്ഥിരീകരിച്ച് സിസിടിവി ദൃശ്യങ്ങൾ

മലപ്പുറം: താനൂരില്‍ നിന്ന് കാണാതായ രണ്ട് പ്ലസ്ടു വിദ്യാർഥിനികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു. പെണ്‍കുട്ടികള്‍ തിരൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സിസിടിവി ദൃശ്യം ലഭിച്ചു.എടവണ്ണ സ്വദേശിയുടെ പേരിലുള്ള ഒരു നമ്പറില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോണിലേക്ക് കോള്‍ വന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു, ബുധനാഴ്ച ഉച്ചയോടെയാണ് താനൂർ ദേവദാർ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളായ ഫാത്തിമ ഷഹദയെയും അശ്വതിയെയും കാണാതെയാകുന്നത്. പരീക്ഷയ്ക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. സ്കൂളിന്റെ പരിസരത്ത് എത്തിയെങ്കിലും കുട്ടികള്‍ പരീക്ഷ എഴുതിയിട്ടില്ല. […]
Read more

പെണ്‍സുഹൃത്തുക്കളുടെ സഹായത്തോടെ കാമുകിയെ യുവാവ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

ചെന്നൈ: പെണ്‍സുഹൃത്തുക്കളുടെ സഹായത്തോടെ കാമുകിയെ യുവാവ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി സ്വദേശി ലോകനായകി (35) ആണ്‌ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലോകനായകിയുടെ കാമുകനായ അബ്ദുല്‍ അസീസ് (22), ഇയാളുടെ സുഹൃത്തുക്കളായ താവിയ സുല്‍ത്താന (22), ആർ.മോനിഷ (21) എന്നിവര്‍ അറസ്റ്റിലായി. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ അബ്ദുല്‍ അസീസ് സോഷ്യല്‍ മീഡിയയിലൂടെയാണ് വർഷങ്ങള്‍ക്ക് മുൻപ് ലോകനായകിയെ പരിചയപ്പെട്ടതും പിന്നീട് ഇരുവരും പ്രണയത്തിലാവുകയും ചെയ്തത്. വിവാഹം ചെയാമെന്ന വാഗ്ദാനം വിശ്വസിച്ച്‌ ലോകനായകി മതം മാറുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ലോകനായകിയെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix