Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഇടക്കൊച്ചിയിൽ ആനയിടഞ്ഞ സംഭവം; വനംവകുപ്പ് അന്വേഷണം നടത്തും

എറണാകുളം: ഇടകൊച്ചിയിൽ ആനയിടഞ്ഞ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം നടത്തും. സുരക്ഷാ മാനദണങ്ങൾ പാലിച്ചാണോ ആനയെ എഴുന്നള്ളിപ്പിന് എത്തിച്ചത് എന്നാണ് പരിശോധിക്കുക. കൃത്യസമയത്ത് എലിഫന്റ് സ്ക്വാഡിന്റേയോ വനം വകുപ്പിന്റെയോ ഇടപെടൽ ഉണ്ടായില്ലെന്ന് ജനപ്രതിനിധികൾ ആരോപിക്കുന്നു. രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഊട്ടോളി മഹാദേവനെന്ന ആനയെ തളച്ചത്. രണ്ടു കാറുകളും എട്ട് ബൈക്കുകളും അടക്കം ആന തകർത്തിരുന്നു. ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന കുളിപ്പിക്കുന്നതിനിടെയാണ് ഇടഞ്ഞത്. തുടർന്ന് ജ്ഞാനോദയം ക്ഷേത്രത്തിൽ നിന്ന് ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മുറ്റത്തേക്ക് ആന […]
Read more

ചാമ്പ്യൻസ് ട്രോഫി: ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ്; ഫൈനലില്‍ ഇന്ത്യയെ നേരിടും

ലാഹോർ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം.ഇന്ന് നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് രചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്യംസണിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സടിച്ചപ്പോള്‍ ഡേവിഡ് മില്ലര്‍ അപരാജിത സെഞ്ചുറി നേടിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുക്കാനെ കഴി‍ഞ്ഞുള്ളു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് […]
Read more

ഇരിട്ടിയില്‍ ചികിത്സയ്ക്കായി വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു

കണ്ണൂർ : ഇരട്ടി കരിക്കോട്ടക്കരിയിൽ നിന്ന് മയക്കുവെടി വെച്ച് വനം വകുപ്പ് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. രാത്രി ഒമ്പത് മണിയോടെയാണ് ആന ചരിഞ്ഞത്. ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനയെ വൈകിട്ട് വെറ്റിനറി ഡോക്ടർ അജീഷ് മോഹൻദാസിൻ്റെ നേതൃത്വത്തിലാണ് മയക്കുവെടി വെച്ച് പിടികൂടിയത്. ആനയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആന പന്നിപ്പടക്കം കടിച്ചതാണ് മുറിവിന് കാരണമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. ആനയുടെ അന്നനാളത്തിന് ഉൾപ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. തീറ്റയോ വെള്ളമോ എടുക്കാൻ ആവാത്ത സ്ഥിതിയായിരുന്നു. പടക്കം പൊട്ടിയതിന്റെ ആഘാതത്തിൽ പല്ലും നാക്കും […]
Read more

വിദ്യാർത്ഥിനിക്ക് നേരെ സഹപാഠികള്‍ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി

കൊച്ചി: വിദ്യാർത്ഥിനിക്ക് നേരെ സഹപാഠികള്‍ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി.കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിലെ അധ്യാപകരെ സസ്പെൻ്റ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. പി എസ് ശ്രീകാന്ത്, ജിഷ ജോസഫ്, എൻ.എസ് ദീപ എന്നിവരെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻ്റ് ചെയ്തത്. അധ്യാപികയായ ആർ എസ് രാജിയെയാണ് സ്ഥലം മാറ്റിയത്. കൊച്ചി കാക്കനാട് തെങ്ങോട് സർക്കാർ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ ക്രൂരതയില്‍ രണ്ടാഴ്ചയായി ശാരീരികവും മാനസികവുമായി തളര്‍ന്നിരിക്കുന്നത്. ക്രൂരമായ ആക്രമണമുണ്ടായിട്ടും ആശ്വസിപ്പിക്കുന്ന ഒരു […]
Read more

യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ചു; മഹാരാഷ്ട്രയിൽ മന്ത്രി ജയ്കുമാർ ഗോരെയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

മുംബൈ: മഹാരാഷ്ട്രയിൽ സർപഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവാദം. എൻസിപി (അജിത് പവാർ പക്ഷം) നേതാവിന്റെ രാജിക്ക് പിന്നാലെ ബിജെപി മന്ത്രിയും രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ചുവെന്നാണ് മന്ത്രി ജയ്കുമാർ ഗോരെയ്ക്കെതിരായ ആരോപണം. കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് വിജയ് വട്ടേറ്റിവറാണ് മന്ത്രിയുടെ പേര് പരാമർശിക്കാതെ ആദ്യം രംഗത്തെത്തിയത്. യുവതിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ മാപ്പുപറഞ്ഞ മന്ത്രി, […]
Read more

അമ്മ മ​രി​ച്ചെ​ന്ന് ക​രു​തിയാ​ണ് മ​റ്റു​ള്ള​വ​രെ കൊ​ല്ലാ​ന്‍ തീ​രു​മാ​നി​ച്ച​ത്; താനും ജീ​വ​നൊ​ടു​ക്കു​മെ​ന്ന് വെഞ്ഞാറ​മൂ​ട് കൂ​ട്ട​ക്കൊ​ലക്കേസ് പ്ര​തി അ​ഫാ​ന്‍

തിരുവനന്തപുരം: താ​നും ജീ​വ​നൊ​ടു​ക്കു​മെ​ന്ന് വെഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല കേ​സി​ലെ പ്ര​തി അ​ഫാ​ന്‍. പൂജപ്പുര സെൻട്രൽ ജ​യി​ല്‍ ഉ​ദ്യ​ഗോ​സ്ഥ​രോ​ടാ​ണ് പ്രതി ഇ​ക്കാ​ര്യം പ​റ​ഞ്ഞത്. ക​ടം ക​യ​റി​യ​തോ​ടെ ഇ​നി ജീ​വി​ക്കേ​ണ്ടെ​ന്ന് കു​ടും​ബം തീ​രു​മാ​നി​ച്ചി​രു​ന്നു. അ​മ്മ മ​രി​ച്ചെ​ന്ന് ക​രുതിയാ​ണ് മ​റ്റു​ള്ള​വ​രെ കൊ​ല്ലാ​ന്‍ തീ​രു​മാ​നി​ച്ച​ത്. അ​മ്മ മ​രി​ച്ചി​ല്ലെ​ന്ന​ത് താ​ന്‍ അ​റി​ഞ്ഞ​ത് ര​ണ്ട് ദി​വ​സം മു​മ്പ് മാ​ത്ര​മാ​ണെ​ന്നും ഇ​യാ​ള്‍ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് അ​ഫാ​നെ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്. പ്ര​ത്യേ​ക നി​രീക്ഷ​ണ​ത്തോ​ടെ​യാ​ണ് അ​ഫാ​നെ ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Read more

റോഡില്‍ വനിതാ സുഹൃത്തുക്കള്‍ തമ്മില്‍ തല്ലി; എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: നടുറോഡില്‍ വെച്ച് വനിത സുഹൃത്തുക്കള്‍ തമ്മില്‍ തല്ലിയതിന് പിന്നാലെ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ഇടുക്കി അടിമാലിയിലാണ് സംഭവം. അടിമാലി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഷാജിയെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് വര്‍ഷം മുമ്പ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ യുവതിയുമായി ഷാജി സൗഹൃത്തിലായിരുന്നു. എന്നാല്‍ പിന്നീട് അടുത്തിടെ വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഒരാളുടെ ഭാര്യയുമായും എഎസ്‌ഐ സൗഹൃദം സ്ഥാപിച്ചു. എന്നാല്‍ കഴിഞ്ഞ ഇരുവരും പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നേര്യമംഗത്ത് വെച്ച് ഇരുവരും കണ്ടുമുട്ടുകയും വാക്കേറ്റവും അടിപിടിയും […]
Read more

കങ്കാരുപ്പടയെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

ദുബായ്: ലോകകപ്പ് ഫൈനൽ പരാജയത്തിന് പകരംവീട്ടി ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലിൽ . ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് ടോപ് സ്കോററായി. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ […]
Read more

നാട്ടകം കുടിവെള്ള പദ്ധതി: പൈപ്പ് ലൈൻ സ്ഥാപിക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു; ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി അനുമതി നൽകാത്തതിനെ തുടർന്ന് നിർമ്മാണം തടസ്സപ്പെട്ട നാട്ടകം കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി ദേശീയ പാതാ മുറിച്ച് പൈപ്പ് സ്ഥാപിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൽ നിന്നും അനുമതി ലഭിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിക്ക് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര മന്തിയുടെ പ്രതിനിധിയായി കോട്ടയത്ത് […]
Read more

ടിബറ്റിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി

ലാസ: ടിബറ്റിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.44നാണ് ഭൂചലനമുണ്ടായത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഭൂചലനത്തിന്‍റെ ആഘാതമുണ്ടായി. ശക്തമായ ഭൂചലനമായിരുന്നെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടിബറ്റാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ടിബറ്റിലുണ്ടായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix